കൊച്ചി: കുസാറ്റിലെ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ക്യാംപസിന് പുറത്തെ സ്വകാര്യ ഹോസ്റ്റലില്‍ ആണ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം പുതുവൈപ്പ് സ്വദേശി ദര്‍ശനയാണ് മരിച്ചത്.
കുസാറ്റിലെ സിവില്‍ എന്‍ജിനിയറിങ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് ദര്‍ശന. സംഭവത്തില്‍ വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ട് തേടി. പഠനസംബന്ധമായ ചില പ്രശ്‌നങ്ങള്‍ ദര്‍ശനയ്ക്ക് ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊല്ലം: യുവാക്കളെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുമുല്ലവാരം മഹാവിഷ്ണു നഗറില്‍ പന്തീരാംതുണ്ടില്‍ വീട്ടില്‍ അശോക് കുമാര്‍ (30), അപ്പു എന്ന് വിളിക്കുന്ന യേശുദാസ്(19) എന്നിവരാണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഈ മാസം 11ന് തിരുമുല്ലവാരം ക്ഷേത്ര ത്തിലെ തിരുവാഭരണ ഘോഷയാത്രക്ക് ശേഷം മടങ്ങി പോവുകയായിരുന്ന യുവാക്കളെയാണ് പ്രതികള്‍ മുന്‍വിരോധത്താല്‍ ആക്രമിച്ചത്. തിരുമുല്ലവാരം കളരി ക്ഷേത്രത്തിലേക്ക് തിരിയുന്ന വഴിയില്‍ യുവാക്കളെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത വെസ്റ്റ് പോലീസ് ഒളിവില്‍ പോയ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കാസര്‍കോട് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പുകടിയേറ്റ നാലുവയസുകാരി മരിച്ചു. എളരിത്തട്ട് സ്വദേശിയായ ഋതുവാണ് മരിച്ചത്. മൂര്‍ഖന്റെ കടിയേറ്റ ഋതു ചികില്‍സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഋതുവിന് പാമ്പുകടിയേറ്റത്. വീട്ടുമുറ്റത്ത് അടുക്കി വച്ചിരുന്ന മരത്തിന്റെ കഷ്ണങ്ങള്‍ക്കിടയില്‍ വീണ കളിപ്പാട്ടമെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കയ്യില്‍ പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ രക്ഷിതാക്കളോട് പറയുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
കാസര്‍കോട്ടെ ആശുപത്രിയില്‍ ഐസിയു ബെഡ്ഡില്ലാതിരുന്നതിനാല്‍ പയ്യന്നൂരിലെ ആശുപത്രിയിലേക്ക് അയച്ചു. പയ്യന്നൂരിലെത്തിയപ്പോഴേക്ക് കുട്ടിയുടെ നില വഷളാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വെന്റിലേറ്ററിലായിരുന്ന ഋതുവിനെ വീണ്ടും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികില്‍സയില്‍ ഇരിക്കെ രാവിലെയാണ് മരണം സംഭവിച്ചത്.
കൈക്കൂലി കേസില്‍ പാലക്കാട് മണ്ണാര്‍ക്കാട് മുന്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് കോടതി നാല് വര്‍ഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി കെ കൃഷ്ണകുമാറി (62) നെയാണ് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ജഡ്ജ് കെ എം രതീഷ് കുമാര്‍ ശിക്ഷിച്ചത്. പരാതിക്കാരന്റെ ഉടമസ്ഥതയില്‍ പാലക്കാട് മണ്ണാര്‍ക്കാട് പ്രവര്‍ത്തിച്ചിരുന്ന ഫുട്വെയര്‍ ആന്‍ഡ് ഫാന്‍സി ഷോപ്പിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കാതിരുന്നതിന് മണ്ണാര്‍ക്കാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ എടുത്ത നടപടിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ എന്ന പേരില്‍ 6,000 രൂപ കൈക്കൂലി വാങ്ങിയതാണ് കേസ്.
പരാതിക്കാരനും, സുഹൃത്തും ചേര്‍ന്ന് പാലക്കാട് മണ്ണാര്‍ക്കാട് ഫുട്വെയര്‍ & ഫാന്‍സി ഷോപ്പ് നടത്തിയിരുന്നു. മണ്ണാര്‍ക്കാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ നിന്ന് 2012 ജനുവരിയില്‍ പരിശോധന നടത്തുകയും തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്കുള്ള കുടിശിക ശമ്പളം അടയ്ക്കുന്നതിനായി ഉടമയ്ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. നോട്ടീസ് പ്രകാരമുള്ള തുക അടയ്ക്കുന്നതിനായി രണ്ട് മാസത്തിന് ശേഷം മണ്ണാര്‍ക്കാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ എത്തിയ ഉടമയോട് അസിസ്റ്റന്റ് ലേബര്‍ ഓഫീസറായ കൃഷ്ണകുമാര്‍, ഈ തുക അടയ്‌ക്കേണ്ടതില്ലായെന്നും, പകരം വിഷയം തീര്‍പ്പാക്കി നല്‍കുന്നതിന് തനിക്ക് കൈക്കൂലിയായി 6,000 രൂപ നല്‍കിയാല്‍ മതിയെന്നും പറഞ്ഞു.
തുടര്‍ന്ന് 6,000 രൂപ കൈപ്പറ്റുന്നതിനിടെ പാലക്കാട് വിജിലന്‍സ് യൂണിറ്റ് പിടികൂടുകയായിരുന്നു. പാലക്കാട് വിജിലന്‍സ് യൂണിറ്റിലെ മുന്‍ ഡിവൈഎസ്പിമാരായ സതീശന്‍ കെ, സുകുമാരന്‍, മുന്‍ ഇന്‍സ്പെക്ടര്‍ ഫിറോസ് എം ഷെഫീഖ് എന്നിവരായിരുന്നു കേസിന്റെ അന്വേഷണം. വിജിലന്‍സിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി കെ ഷൈലജന്‍ ഹാജരായി.
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറും സംരഭകയുമായ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ചെന്നൈ നങ്കനല്ലൂര്‍ സ്വദേശിയും ശ്രീ സായ് സില്‍ക്ക്‌സിന്റെ ഉടമയുമായ നാഗലക്ഷ്മിയാണ് ചെന്നൈയിലെ വീട്ടില്‍വെച്ച് കൊല്ലപ്പെട്ടത്.
നാഗലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് സുബ്രഹ്‌മണ്യന്‍ തൂങ്ങി മരിക്കുകയായിരുന്നു. ദാമ്പത്യപ്രശ്‌നങ്ങളെ തുടര്‍ന്ന് നാഗലക്ഷ്മിയും സുബ്രഹ്‌മണ്യനും ഏറെ കാലമായി പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഭാര്യയുമായി പിരിഞ്ഞ ശേഷം ചെന്നൈയില്‍നിന്ന് പോയ സുബ്രഹ്‌മണ്യന്‍ മധുരയില്‍ ഒരു ബന്ധുവിനൊപ്പമായിരുന്നു താമസം. ഭര്‍ത്താവുമായി അകന്നതിന് പിന്നാലെയാണ് നാഗലക്ഷ്മി സാരി ബിസിനസിലേക്ക് കടന്നത്. ഇന്‍സ്റ്റഗ്രാം വഴി ബിസിനസ് വിപുലപ്പെടുത്തിയതോടെ ‘ശ്രീ സായ് സില്‍ക്ക്സ്’ എന്ന പേരില്‍ ചെന്നൈയില്‍ വിപുലമായരീതിയില്‍ വസ്ത്ര വ്യാപാര സ്ഥാപനവും തുടങ്ങി.
അടുത്തിടെ സുബ്രഹ്‌മണ്യന്‍ ചെന്നൈയിലെത്തുകയും തന്റെ ഭാഗത്തുനിന്ന് നേരത്തേയുണ്ടായ തെറ്റുകള്‍ക്ക് നാഗലക്ഷ്മിയോട് ക്ഷമാപണം നടത്തുകയും ചെയ്തു. വീണ്ടും ഒരുമിച്ച് താമസിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് വാക്കുതര്‍ക്കമാവുകയും കൊലപാതകത്തിലും ആത്മഹത്യയിലും കലാശിക്കുകയും ചെയ്‌തെന്നാണ് പൊലീസിന്റെ നിഗമനം. ഇന്‍സ്റ്റഗ്രാമില്‍ മൂന്നരലക്ഷത്തോളം ഫോളോവേഴ്‌സുള്ള കണ്ടന്റ് ക്രിയേറ്ററാണ് നാഗലക്ഷ്മി.
ശാസ്താംകോട്ട:ദേശീയ പാതയിൽ ഏഴാംമൈലിൽ പാറ കയറ്റിയെത്തിയ ടോറസ് ലോറി പാഞ്ഞുകയറി രണ്ട് കാറുകൾ തകർന്നു.വ്യാഴം പകൽ 12 ഓടെയാണ് സംഭവം.അടൂർ ഭാഗത്തു നിന്നുമെത്തിയ ലോറി നെടിയവിള റോഡിൽ നിന്നും ഏഴാംമൈൽ ജംഗ്ഷനിലേക്ക് കയറുകയായിരുന്ന കാറിൻ്റെ മുൻ ഭാഗത്ത് ഇടിക്കുകയും,തുടർന്ന് നിയന്ത്രണം വിട്ട ലോറി എതിർഭാഗത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഈ കാർ പൂർണമായും തകർന്നു.കാറിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തമാണ്.യാത്രക്കാർ വാഹനം നിർത്തിയിട്ട് തൊട്ടടുത്ത എടിഎം ൽ കയറിയിരുന്നു.ലോറി ആദ്യം ഇടിച്ച കാർ ഭാഗികമായി തകരുകയും യാത്രക്കാർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു.
അശാസ്ത്രീയ റോഡ് നിർമ്മാണം കാരണം കൊല്ലം,പത്തനംതിട്ട ജില്ലാ അതിർത്തിയായ ഏഴാംമൈൽ ജംഗ്ഷനിൽ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു.ഒരാഴ്ച മുമ്പ് കാറും ബൈക്കും കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ മണ്ണടി സ്വദേശിയായ 23 കാരൻ മരിക്കുകയും മാതാവിന് പരിക്കോൽക്കുകയും ചെയ്തിരുന്നു.വാഹനങ്ങൾ കൂട്ടിമുട്ടിയുള്ള അപകടങ്ങൾ പതിവാണ്.അടിയന്തിരമായി ജംഗ്ഷനിൽ സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.എന്നാൽ കൊല്ലം,പത്തനംതിട്ട ജില്ലാ അതിർത്തി,കുന്നത്തൂർ,അടൂർ താലൂക്ക് അതിർത്തി,കടമ്പനാട്,കുന്നത്തൂർ, പോരുവഴി പഞ്ചായത്ത് അതിർത്തി,ശൂരനാട്,ശാസ്താംകോട്ട, ഏനാത്ത് പോലീസ് സ്റ്റേഷൻ അതിർത്തി എന്നിവയായതിനാൽ ഏഴാംമൈലിനെ അധികൃതർ അവഗണിക്കുകയാണെന്ന് പ്രദേശവാസികളും വ്യാപാരികളും ആരോപിക്കുന്നു.
തിരുവനന്തപുരം: സര്‍ക്കാരിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവിനെ തള്ളിപ്പറഞ്ഞ് ബി അശോക് ഐഎഎസ്. കാലാവധി കഴിഞ്ഞ സര്‍ക്കാരിന്റെ നടപടിയാണത്. സസ്‌പെന്‍ഷന് കാരണം എന്താണെന്ന് ഉത്തരവില്‍ പറഞ്ഞിട്ടില്ല. അതിനെതിരെ ഓടി കോടതിയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല. കേവലം നാലു ദിവസത്തേക്ക് മാത്രമുള്ള ഉത്തരവാണത്. ഏപ്രില്‍ 9 ന് തന്നെ ഈ സര്‍ക്കാരിനെ ജനം തള്ളിക്കളഞ്ഞതാണ്. പുതുതായി വരുന്ന സര്‍ക്കാര്‍ തനിക്കെതിരായ ഉത്തരവ് പുനഃപരിശോധിക്കുമെന്നും ബി അശോക് പറഞ്ഞു.
കാരണമില്ലാത്ത ആ ഉത്തരവ് തല്‍ക്കാലം മേശപ്പുറത്ത് ഇരിക്കട്ടെ. പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന അന്നു തന്നെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കപ്പെടുമെന്നും, പഴയ പദവിയില്‍ പുനഃസ്ഥാപിക്കപ്പെടുമെന്നും ഉറച്ച വിശ്വാസമുണ്ട്. പോകുന്ന പോക്കില്‍ ശത്രുക്കളെന്ന് കരുതുന്നവരുടെ നേര്‍ക്ക് ഒരു റൗണ്ട് വെടിയുതിര്‍ക്കുന്ന നടപടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാര്‍ നടപടിയെ സസ്‌പെന്‍ഷനായിട്ടല്ല, മറിച്ച് അംഗീകാരമായിട്ടാണ് കാണുന്നതെന്ന് ബി അശോക് പറഞ്ഞു.
പൊതുഭരണ വകുപ്പില്‍ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ. ചരിത്രപരമായ പോരാട്ടത്തിലൂടെ, ഐഎഎസ് അസോസിയേഷന്‍ കേരള മുഖ്യമന്ത്രിയെ അഞ്ചുവട്ടം ട്രൈബ്യൂണലില്‍ കയറ്റി. അദ്ദേഹത്തിന്റെ ചട്ടവിരുദ്ധമായ എല്ലാ നടപടികളും റദ്ദു ചെയ്യിച്ചു. പ്രസിഡന്റ് അംഗീകരിച്ച സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ചു മാത്രമേ ഐഎഎസ് കേഡര്‍ നടത്തിക്കൊണ്ടു പോകാന്‍ പാടുള്ളൂ എന്ന് അന്തിമ ഉത്തരവ് നേടിയെടുത്തു. അതില്‍ വലിയ വൈക്ലബ്യവും മനഃക്ലേശവുമാണ് സര്‍ക്കാരിനുണ്ടായത്.
തഴവ . തഴവ മണപ്പള്ളി വടക്കുംമുറി കിഴക്ക് തെക്കടത്ത് പരേതനായ രവിന്ദ്രൻ പിള്ളയുടെ മകൻ വിജു ടി . ആർ . (47) നിര്യാതനായി. സംസ്‌കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടന്നു സഹോദരങ്ങൾ ബൈജു ടി. ആർ. ( Late) സൈജു റ്റി ആർ. സഞ്ചയനം മേയ് 5 ചൊവ്വാഴ്ച 8 മണി
ആലപ്പുഴ: യുഡിഎഫ് അധികാരത്തില്‍ വരുമെന്ന സര്‍വേ ഫലങ്ങള്‍ എപ്പോഴും ശരിയാകണമെന്നില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതില്‍ തെറ്റും സംഭവിച്ചിട്ടുണ്ട്. ചെറിയ ഭൂരിപക്ഷത്തിലെങ്കിലും പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് തന്റെ കണക്കുകൂട്ടല്‍. യുഡിഎഫ് വന്നാല്‍ ലീഗായിരിക്കും ഭരിക്കുക. അങ്ങനെ സംഭവിച്ചാല്‍ മാറാട് ആവര്‍ത്തിക്കും. ഇടതുപക്ഷം തോറ്റാല്‍ ജനാധിപത്യം തോറ്റൂ, മതാധിപത്യം ജയിച്ചു എന്നാണ് അര്‍ഥമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട് .കാരശ്ശേരി കൊളക്കാടൻ മലയിൽ ആണ് അപകടം.തേക്കുംകുറ്റി സ്വദേശിയും കർഷകനുമായ പറമ്പാടൻ അലവിക്കുട്ടിയാണ് മരിച്ചത്.തെക്കും കുറ്റി ഊരാളി കുന്നിന് മുകളിലെ കൊളക്കാടൻ മലയിലെ കൃഷിയിടത്തിലേക്ക് പോയതായിരുന്നു അലവികുട്ടിയും ഭാര്യയും
സ്ഥലത്തെത്തി ജീപ്പ് നിർത്തി ജീപ്പിന് കട്ട വെക്കുന്നതിനിടെ ജീപ്പ് ജീപ്പ് ഉരുണ്ടുവന്ന് ദേഹത്തുകൂടി മറിയുകയായിരുന്നു.ഭാര്യ ആദ്യം ഇറങ്ങിയതിനാൽ അപകടത്തിൽനിന്നും രക്ഷപെട്ടു.രാവിലെ 9 മണിയോടെയാണ് അപകടം