27.9 C
Kollam
Friday 18th September, 2026 | 12:03:11 AM
Home News Breaking News യുഡിഎഫ് വന്നാല്‍ ലീഗായിരിക്കും ഭരിക്കുക, അങ്ങനെ സംഭവിച്ചാല്‍ മാറാട് ആവര്‍ത്തിക്കും

യുഡിഎഫ് വന്നാല്‍ ലീഗായിരിക്കും ഭരിക്കുക, അങ്ങനെ സംഭവിച്ചാല്‍ മാറാട് ആവര്‍ത്തിക്കും

ആലപ്പുഴ: യുഡിഎഫ് അധികാരത്തില്‍ വരുമെന്ന സര്‍വേ ഫലങ്ങള്‍ എപ്പോഴും ശരിയാകണമെന്നില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതില്‍ തെറ്റും സംഭവിച്ചിട്ടുണ്ട്. ചെറിയ ഭൂരിപക്ഷത്തിലെങ്കിലും പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് തന്റെ കണക്കുകൂട്ടല്‍. യുഡിഎഫ് വന്നാല്‍ ലീഗായിരിക്കും ഭരിക്കുക. അങ്ങനെ സംഭവിച്ചാല്‍ മാറാട് ആവര്‍ത്തിക്കും. ഇടതുപക്ഷം തോറ്റാല്‍ ജനാധിപത്യം തോറ്റൂ, മതാധിപത്യം ജയിച്ചു എന്നാണ് അര്‍ഥമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.