27.5 C
Kollam
Tuesday 29th September, 2026 | 08:56:04 AM
Home News Breaking News വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസ് ഇന്ന് അന്വേഷണോദ്യേഗസ്ഥൻ നേരിട്ട് ഹാജരാകണം

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസ് ഇന്ന് അന്വേഷണോദ്യേഗസ്ഥൻ നേരിട്ട് ഹാജരാകണം

കൊച്ചി. വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ശശിധരൻ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകും.

വിജിലൻസ് സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്. എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരം പോലും റിപ്പോർട്ടിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മൈക്രോഫിനാൻസ് കേസിലെ 17 പരാതികളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതായും 30 കേസുകളിൽ പ്രോസിക്യൂഷന് ആവശ്യമായ ക്രമക്കേടുകൾ കണ്ടെത്തിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ എം.എസ്. അനിൽ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.