28.9 C
Kollam
Friday 9th October, 2026 | 07:15:54 PM
Home Lifestyle Health & Fitness വാഴപ്പഴം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്? രാവിലെയോ രാത്രിയോ?

വാഴപ്പഴം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്? രാവിലെയോ രാത്രിയോ?

വാഴപ്പഴത്തിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഏറ്റവും പോഷകസമൃദ്ധവും പലവിധത്തിൽ ഉപയോഗിക്കാവുന്നതുമായ പഴമാണ് വാഴപ്പഴം. എന്നിരുന്നാലും, വാഴപ്പഴം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണെന്ന കാര്യത്തിൽ സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ചർച്ചകൾ നടക്കാറുണ്ട്.

Also Read: യുഎസ് വീണ്ടും യുദ്ധം തുടങ്ങിയാൽ നേരിടാൻ സജ്ജമെന്ന് ഇറാൻ, 3 കോടി ജനങ്ങൾ ജീവൻ ത്യജിക്കാനും സായുധരെന്ന് മുജ്തബ ഖമനെയി; സമാധാന പ്രതീക്ഷ പങ്കുവച്ച് ട്രംപ്

രാവിലെയായാലും വ്യായാമത്തിന് മുമ്പായാലും വൈകുന്നേരമായാലും, വാഴപ്പഴം കഴിക്കാൻ ശരിയായ ഒരു സമയം എന്നൊന്നില്ലെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ഓരോ വ്യക്തിയുടെയും ദഹനശേഷി, ആരോഗ്യ ലക്ഷ്യങ്ങൾ, ദൈനംദിന ഭക്ഷണക്രമം എന്നിവയെ ആശ്രയിച്ചാണ് ഇതിനുള്ള ഏറ്റവും അനുയോജ്യമായ സമയം തീരുമാനിക്കപ്പെടുന്നത്.

ഒരു വാഴപ്പഴത്തിൽ ഏകദേശം 422 മില്ലിഗ്രാം പൊട്ടാസ്യവും 0.4 മില്ലിഗ്രാം വിറ്റാമിൻ ബി6-ഉം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ജലാംശത്തിന്റെ സന്തുലിതാവസ്ഥ, നാഡീവ്യൂഹ പ്രവർത്തനങ്ങൾ, പ്രോട്ടീൻ മെറ്റബോളിസം എന്നിവയെ സഹായിക്കുന്നു.

എളുപ്പത്തിൽ ദഹിക്കാവുന്ന കാർബോഹൈഡ്രേറ്റുകളാൽ സമ്പുഷ്ടമായ വാഴപ്പഴം ഊർജ്ജം പെട്ടെന്ന് കൂട്ടാൻ സഹായിക്കുന്നു. വ്യായാമത്തിന് തൊട്ടുമുമ്പോ ശേഷമോ അത്ലറ്റുകളും ജിം പ്രേമികളും വാഴപ്പഴം പതിവായി കഴിക്കുന്നത് വേ​ഗത്തിന്റെ ഊർജനില കൂട്ടാനും ക്ഷീണം അകറ്റുന്നതിനുമാണ്.

രാവിലെ വെറും വയറ്റിൽ പഴം കഴിക്കുന്നത് പലർക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാറില്ല. എന്നാൽ ചിലരിൽ, വെറും വയറ്റിൽ പഴം കഴിക്കുന്നത് നേരിയ വയറു വീർക്കലോ വയറ്റിൽ ഒരുതരം ഭാരമോ അനുഭവപ്പെടാൻ കാരണമായേക്കാം; അതിനാൽ, മറ്റ് പ്രധാന ഭക്ഷണവിഭവങ്ങൾക്കൊപ്പം ഇവ കഴിക്കുന്നത് ഗുണകരമായിരിക്കും.

ദഹനവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ കുറയ്ക്കാനും ശരീരത്തിന് സ്ഥിരമായി ഊർജ്ജം ലഭിക്കുന്നത് ഉറപ്പാക്കാനും, പഴത്തോടൊപ്പം കാർബോഹൈഡ്രേറ്റുകളോ ആരോഗ്യകരമായ കൊഴുപ്പുകളോ ഉൾപ്പെടുത്തുക. ഓട്‌മീൽ, ഹോൾ-ഗ്രെയിൻ ടോസ്റ്റ് അല്ലെങ്കിൽ ഗ്രീക്ക് യോഗർട്ട് എന്നിവയ്‌ക്കൊപ്പം പഴം ചേർത്ത് കഴിക്കുന്നതും ഏറെ നല്ലതാണ്.