Home Blog Page 797

ഖത്തറിലേക്കുള്ള വിമാന സർവീസ് ഇന്ത്യൻ വിമാന കമ്പനികൾ പുനരാരംഭിക്കുന്നു

ദോഹ : പശ്യിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് തടസ്സപ്പെട്ടിരുന്ന ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ മേയ് 1 മുതൽ പഴയപടിയാകുന്നു. ഖത്തറിലേക്കുള്ള വിമാന സർവീസ് ഇന്ത്യൻ വിമാന കമ്പനികൾ പുനരാരംഭിക്കും. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ്‌, ഇൻഡിഗോ സർവീസുകൾ മെയ്‌ 1 മുതൽ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിപ്പ് നൽകി.

Also Read: മഴ ആശ്വാസമായി, വൈദ്യുതി ഉപഭോഗം കുറയുന്നു; ഇന്നലെ നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെ എസ് ഇ ബി

വിമാന കമ്പനികളുടെ വെബ്‌സൈറ്റുകൾ വഴിയോ അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. സംഘർഷങ്ങളെത്തുടർന്ന് ഏകദേശം രണ്ട് മാസത്തോളമായി വ്യോമപാതകൾ അടച്ചതും സുരക്ഷാ കാരണങ്ങളാലും സർവീസുകൾ തടസ്സപ്പെട്ടിരുന്നു. നിലവിൽ വെടിനിർത്തൽ നിലവിൽ വന്നതും സുരക്ഷാ സാഹചര്യങ്ങൾ മെച്ചപ്പെട്ടതും കണക്കിലെടുത്താണ് തീരുമാനം. സർവീസുകൾ പുനരാരംഭിക്കുമെങ്കിലും, സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സമയക്രമത്തിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. അതിനാൽ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് കൃത്യമായ സമയം ഉറപ്പുവരുത്തണമെന്ന് ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

ജാതി അധിക്ഷേപം നടത്തിയ കൗൺസിലർക്കെതിരെ നിയമനടപടി സ്വീകരിക്കണം:ജഗത് ജീവൻ ലാലി

കരുനാഗപ്പള്ളി. നഗരസഭയിലെ ആലുംകടവ് (37-ാം ഡിവിഷൻ) പ്രദേശത്ത് നിരവധി കുടുംബങ്ങൾക്ക് കഴിഞ്ഞ അഞ്ച് ദിവസങ്ങളായി കുടിവെള്ളം ലഭ്യമാകാത്ത സാഹചര്യത്തിൽ, വിഷയം കൗൺസിലർ സുനിതാ സലിംകുമാറിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ ജാതി അധിക്ഷേപം നടത്തിയ കൗൺസിലറുടെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സിപിഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സെക്രട്ടറി ജഗത് ജീവൻ ലാലി ആവശ്യപ്പെട്ടു.


ഈ വിഷയത്തിൽ സിപിഐ കരുനാഗപ്പള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ള പ്രശ്നം ഗുരുതരമായിട്ടും നഗരസഭ ഫലപ്രദമായ ഇടപെടൽ നടത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആലുംകടവ് പ്രദേശം ഉൾപ്പെടെ കുടിവെള്ള ക്ഷാമം രൂക്ഷമാകുകയും അടിയന്തര ഘട്ടങ്ങളിൽ ടാങ്കർ വാടകയ്ക്കെടുത്ത് വെള്ളം എത്തിച്ചിരുന്ന നിലവി സംവിധാനം യുഡിഎഫ് ഭരണത്തിലുള്ള നഗരസഭ അട്ടിമറിച്ചിരിക്കുകയാണെന്നും ആരോപണം ഉയരുന്നു. ഈ പ്രശ്നം കൗൺസിലർ സുനിതാ സലിംകുമാറിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് ജാതീയ അധിക്ഷേപം നടന്നതായി നാട്ടുകാർ ആരോപിക്കുന്നു.
യോഗത്തിൽ സിപിഐ ലോക്കൽ കമ്മിറ്റി അംഗം എസ്. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി നിജാംബഷി സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ആർ. രവി, മുൻ നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് എന്നിവർ പ്രസംഗിച്ചു.
കല്ലുംമൂട്ടി കടവിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് അബ്ദുൽ സലാം, ഷിഹാൻ ബഷി, മുരളീധരൻ പിള്ള, ലത്തീഫ് കണിയാംപറമ്പിൽ, ഷിഹാബ്, ദിനേശ്, സുനിൽകുമാർ, മുസ്തഫ എന്നിവർ നേതൃത്വം നൽകി.

പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പിടിച്ചുപറിക്കേസ് പ്രതിയെ സാഹസികമായി പിടികൂടി

കൊച്ചി. പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പിടിച്ചുപറിക്കേസ് പ്രതിയെ സാഹസികമായി പിടികൂടി. പത്തനംതിട്ട സ്വദേശിയായ റസൽ ആണ് കടവന്ത്ര പോലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം തിരികെ കൊണ്ടുപോകുന്നതിനിടെ പറവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് റസലും കൂട്ടാളി സൂരജും പോലീസിനെ വെട്ടിച്ച് കടന്നത്.

ആലപ്പുഴ സ്വദേശിയായ സൂരജിനെ അന്ന് തന്നെ പോലീസ് പിടികൂടിയിരുന്നു. ഒളിവിൽ പോയ റസലിനായി കടവന്ത്ര പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ഒടുവിൽ പ്രതിയെ കണ്ടെത്തിയെങ്കിലും പോലീസിനെ കണ്ടതോടെ ഇയാൾ അടുത്തുള്ള തോട്ടിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ പോലീസുകാരും തോട്ടിലേക്ക് ചാടി പ്രതിയെ കീഴടക്കുകയായിരുന്നു.

വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്. കുറ്റ്യാടിയിൽ വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തറവട്ടത്ത് സുബൈറിന്റെ ഭാര്യ നുസറത്ത്
(40) ആണ് മരിച്ചത്

വൈകീട്ട് 5 മണിയോടെ വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട്
അയൽവാസികൾ നടത്തിയ പരിശോധനയിലാണ് വീടിൻറെ സിറ്റൗട്ടിൽ പൊള്ളലേറ്റ നിലയിൽ
നുസറത്തി നെ കണ്ടത്.

ഉടൻതന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സംഭവ സമയത്ത് നുസറത്ത് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

മഴ ആശ്വാസമായി, വൈദ്യുതി ഉപഭോഗം കുറയുന്നു; ഇന്നലെ നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെ എസ് ഇ ബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയിൽ അല്പം ആശ്വാസം. വൈദ്യുതി ഉപഭോഗം കുറയുന്നു. ഇന്നലെ നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെ എസ് ഇ ബി. മഴ പെയ്ത് ചൂട് കുറഞ്ഞത് ആശ്വാസമായി. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മുതലാണ് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചത്. വൈകിട്ട് ആറ് മണി മുതൽ 12 മണി വരെയുള്ള പീക്ക് അവറിലാണ് വൈദ്യുതി നിയന്ത്രണം.

Also Read: ബംഗളൂരുവില്‍ മഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു, ഒരു മലയാളി അടക്കം രണ്ടു പേരുടെ നില ഗുരുതരമാണ്

പ്രകൃതി ചതിച്ചതിനാലാണ് ലോഡ് ഷെഡ്ഡിംഗ് എന്നായിരുന്നു വൈദ്യുതി മന്ത്രിയുടെ വാദം. പത്ത് വർഷം നീണ്ട അവകാശവാദങ്ങളുടെ എല്ലാം ഫ്യൂസ് ഊരിയാണ് കെഎസ്ഇബി വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചത്. വൈദ്യുതി വിതരണ പ്രസരണ ശൃംഖലയുടെ ആഘാതം ഒഴിവാക്കാൻ നിയന്ത്രണം കൂടിയേ തീരു എന്നായിരുന്നു വിശദീകരിച്ചത്. ഊര്‍ജ്ജ സെക്രട്ടറി പങ്കെടുത്ത കെഎസ്ഇബി ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.

കഴിഞ്ഞ ദിവസങ്ങളിൽ മുന്‍ കൂട്ടി അറിയിക്കാതെയും അറിയിച്ചും കെഎസ്ഇബി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിലവിൽ 200 മെഗാവാട്ടിന്‍റെ കുറവ് മാത്രമാണുള്ളതെന്നും അധിക നാള്‍ വേണ്ടി വരില്ലെന്നും കെഎസ്ഇബി പറഞ്ഞിരുന്നു. കൂടംകുളം നിലയത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്നുമാണ് കെഎസ്ഇബി അറിയിച്ചിരുന്നു. അതേസമയം, ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഡാം മാനേജ്‍മെന്‍റിലുണ്ടായ വീഴ്ചയും കാരണമായെന്നാണ് വിവരം. കഴിഞ്ഞ മൂന്നു വർഷവും ഉയർന്ന തോതിൽ വെള്ളം എത്തി. എന്നാൽ, ഈ അധികജലം ഫലപ്രദമായി ഉപയോഗിച്ചില്ല.

ബംഗളൂരുവില്‍ മഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു, ഒരു മലയാളി അടക്കം രണ്ടു പേരുടെ നില ഗുരുതരം

ബംഗലൂരു: ബംഗലൂരുവില്‍ കനത്ത മഴയില്‍ ആശുപത്രി മതില്‍ ഇടിഞ്ഞു വീണ് മരിച്ച രണ്ട് കുടുംബശ്രീ പ്രവര്‍ത്തകരുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരു മലയാളി അടക്കം രണ്ടു പേരുടെ നില ഗുരുതരമാണ്. കേരളത്തില്‍ നിന്നു പോയ വിനോദയാത്രാ സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും.

അപകടത്തില്‍ മലയാളികള്‍ അടക്കം ഏഴു പേരാണ് മരിച്ചത്. എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ച മലയാളികള്‍. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്നലെ രാത്രിയോടെ തന്നെ കൊച്ചിയിലെത്തിച്ച് സ്വദേശമായ രാമമംഗലത്തേക്ക് കൊണ്ടുപോയി. പരിക്കേറ്റ ഏഴു മലയാളികളില്‍ മൂന്നുപേര്‍ മലയാളികളാണ്. രാമമംഗലം സ്വദേശിയഖായ പ്രീത, സിജി, മായ എന്നിവരാണ് ചികിത്സയിലുള്ളത്.

ഇന്നലെ വൈകീട്ട് അഞ്ചുമണിക്ക് ശിവാജി നഗറിലാണ് അപകടം ഉണ്ടായത്. .വിനോദയാത്രയ്‌ക്കെത്തിയ കുടുംബശ്രീ സംഘത്തിലെ അഞ്ചുപേര്‍ പര്‍ച്ചേയ്സിനാണ് ശിവാജി നഗറില്‍ എത്തിയത്. ആശുപത്രി മതിലിന് താഴെ ഒരു ടാര്‍പോളിന്‍ ഷീറ്റ് കെട്ടിയിരുന്നു. ഇതിന് താഴെ നിന്നിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി

എക്സിറ്റ് പോളുകൾ കാര്യമാക്കുന്നില്ല, നേരത്തെയും തെറ്റിയിട്ടുണ്ട്; ബേപ്പൂരിൽ സർവ്വകാല റെക്കോർഡ് നേടി എൽഡിഎഫ് വിജയിക്കുമെന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട്: എക്സിറ്റ് പോളുകൾ കാര്യമാക്കുന്നില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നേരത്തെയും തെറ്റിയിട്ടുണ്ടെന്നും ഇടതുപക്ഷത്തിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ല. പകുതിയിലധികം ന്യൂനപക്ഷ വോട്ടർമാരുള്ള മണ്ഡലത്തിലാണ് താൻ മത്സരിക്കുന്നത്.

Also Read: എറണാകുളത്ത് ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു; മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല

ബേപ്പൂരിൽ സർവ്വകാല റെക്കോർഡ് വോട്ട് നേടി എൽ ഡി എഫ് വിജയിക്കും. കോഴിക്കോട് ജില്ലയിൽ എൽ ഡി എഫിന് വീഴ്ചകൾ ഉണ്ടാകില്ല. വടകര താലൂക്കിൽ നേരത്തെ തന്നെ കുറഞ്ഞ വോട്ടാണ് ഇടതുമുന്നണിക്ക് കിട്ടിയതെന്നും ഇത് മനസ്സിലാക്കി തിരുത്തൽ നടത്തിയിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

എക്‌സിറ്റ് പോള്‍ ഫലം തങ്ങൾക്ക് അനുകൂലമായതിന്റെ ആത്മവിശ്വാസത്തിൽ യുഡിഎഫ് ക്യാമ്പ്

കേരളം ആര് ഭരിക്കുമെന്ന് അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലം തങ്ങൾക്ക് അനുകൂലമായതിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ് ഉണ്ടായതായാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. പത്തുവര്‍ഷമായി പ്രതിപക്ഷത്താണ് യുഡിഎഫ്. എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് പ്രവചിക്കുന്നത്.

കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം ഉണ്ടാവുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നത്. ആക്‌സിസ് മൈ ഇന്ത്യ മാത്രമാണ് യുഡിഎഫിന് 90 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്ന് പ്രവചിച്ചത്.

70 മുതല്‍ 80 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് സിഎന്‍എന്‍- ന്യൂസ്18 എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. കേരളത്തിൽ 71 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എൻഡ‍ിഎയ്ക്ക് ഏഴു സീറ്റുകൾ‌ വരെയാണ് വിവിധ ഏജൻസികൾ പ്രവചിക്കുന്നത്.

Advertisement
വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

സിഎന്‍എന്‍ ന്യൂസ് 18- യുഡിഎഫ് – 70-80, എല്‍ഡിഎഫ്- 58-68, എന്‍ഡിഎ 0-4

പി മാര്‍ക്ക്- യുഡിഎഫ്- 71-79, എല്‍ഡിഎഫ്- 62-69, എന്‍ഡിഎ 1-4

മാട്രിസ്- യുഡിഎഫ്- 70-75, എല്‍ഡിഎഫ് 60-65, എന്‍ഡിഎ 3-5

പീപ്പിള്‍ പള്‍സ്- യുഡിഎഫ് 75-85, എല്‍ഡിഎഫ് 55-65, എന്‍ഡിഎ 0-3

ജെവിസി- ടൈംസ് നൗ- യുഡിഎഫ് 72-84, എല്‍ഡിഎഫ് 52-61, എന്‍ഡിഎ 3-7

എന്‍ഡിടിവി- യുഡിഎഫ് 75-85, എല്‍ഡിഎഫ് 55-65, എന്‍ഡിഎ 0-3

ആക്‌സിസ് മൈ ഇന്ത്യ- യുഡിഎഫ് 78-90, എല്‍ഡിഎഫ് 49-62, എന്‍ഡിഎ 0-3

ടുഡെയ്‌സ് ചാണക്യ- യുഡിഎഫ് 72-80, എല്‍ഡിഎഫ് 60-65, എന്‍ഡിഎ 3-7

എറണാകുളത്ത് ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു; മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല

എറണാകുളം: ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് അപകടമരണം ഉണ്ടായത്.

Also Read: തിരുവനന്തപുരത്ത് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി പിടിയിൽ

പുലർച്ചെയുള്ള വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. അതേസമയം മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ട്രെയിൻ ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.

തിരുവനന്തപുരത്ത് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി പിടിയിൽ

തിരുവനന്തപുരം: മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം അമ്പൂരി കുരുവിക്കോണത്താണ് സംഭവം. അമ്പൂരി സ്വദേശി തോമസ് എബ്രഹാം(62) ആണ് മരിച്ചത്. മകൻ ഷൈനു തോമസ്(38) പൊലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്.

Also Read: “ഭരണം നടത്താൻ യുഡിഎഫിന് കഴിവുണ്ട്, മുഖ്യമന്ത്രി സ്ഥാനത്തിന് പിണറായി വിജയന് മുൻതൂക്കം”

ഷൈനുവിന്റെ വിവാഹ വാർഷിക ആഘോഷത്തിനിടയിലാണ് സംഘർഷം ഉണ്ടായത്. ഷൈനു പിതാവ് തോമസിനെ കസേര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്കടിയേറ്റതാകാം മരണകാരമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.