Home News Local വിളന്തറയിലെ കല്യാണ വീട്ടിലും റോഡുകളിലും ആക്രമണ പരമ്പര നടത്തി ഭീകരാന്തരീ ക്ഷം സൃഷ്ടിച്ച കേസില്‍ ഒരാള്‍...

വിളന്തറയിലെ കല്യാണ വീട്ടിലും റോഡുകളിലും ആക്രമണ പരമ്പര നടത്തി ഭീകരാന്തരീ ക്ഷം സൃഷ്ടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Advertisement

ശാസ്താംകോട്ട. പടിഞ്ഞാറേ കല്ലട വിളന്തറയിലെ കല്യാണ വീട്ടിലും റോഡുകളിലും ആക്രമണ പരമ്പര നടത്തി ഭീകരാന്തരീ ക്ഷം സൃഷ്ടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.പടിഞ്ഞാറെ കല്ലട വിളന്തറ ജീനാഭവനത്ത് പ്രിൻസ് എന്ന സാനു(34)ആണ് പിടിയിലായത് .

നേരത്തേ കേസിൽ 5 പേർ പൊലീസ് പിടിയിലായിരുന്നു. പടി ഞ്ഞാറേകല്ലട വിളന്തറ വലിയപാ ടം എസ്എംഎസ് മൻസിൽ സു നീർ ഖാൻ (38), വലിയപാടം കുറ്റിക്കല്ലുംപുറത്ത് നിസാം (39), കാരാളിമുക്ക് സുമയ്യ മൻസിൽ സുൽഫിക്കർ (30), അരിനല്ലൂർ സ്വദേശി അയ്യപ്പൻ (25), ചവറ കൊട്ടുകാട് മുഖംമൂടി മുക്ക് സ്വദേശി അസ്‌ലം (25) എന്നിവരാണ് നേരത്തേ അറസ്‌റ്റിലായത്. തുറന്ന ജീപ്പിലും ബൈക്കുകളിലും രാത്രി സഞ്ചരിച്ച യുവാക്കളുടെ എട്ടംഗ സംഘമാണ്, ബൈക്കിൽ എതിരെ വന്ന സഹോദരങ്ങളെ ആക്രമിച്ച ശേഷം കല്യാണ വീട്ടിൽ കയറി കണ്ണിൽ കണ്ടതെല്ലാം അടിച്ചു തകർത്തത്.ഏപ്രില്‍ 5ന് രാത്രിയായിരുന്നു സംഭവം

വാഹനങ്ങളുടെ മരണപ്പാച്ചിൽ ചോദ്യം ചെയ്‌തതാണ് യുവാക്കളെ ആക്രമിക്കാൻ കാരണമായത്. തലയ്ക്ക് സാരമായി പരുക്കേറ്റ ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സയിലാണ്. കോട്ടക്കുഴി മുക്കിലെ കല്യാണ വീടിന്റെ മുന്നി ലെത്തിയ സംഘം യാതൊരുപ്രകോപനവും ഇല്ലാതെ, റോഡിൽ പാർക്ക് ചെയ്തിരുന്ന കാ റുകൾ അടിച്ചു തകർത്തു. വീട്ടി ലേക്ക് അതിക്രമിച്ചു കയറി ജനൽ ചില്ലുകളും സൗണ്ട് സിസ്‌റ്റവും തകർത്തു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ പല സ്‌ഥലങ്ങളിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

Advertisement