Home News Breaking News കനത്ത മഴയില്‍ ആശുപത്രിയുടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണ് ബെംഗളൂരുവില്‍ ഏഴ് പേര്‍ മരിച്ചു

കനത്ത മഴയില്‍ ആശുപത്രിയുടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണ് ബെംഗളൂരുവില്‍ ഏഴ് പേര്‍ മരിച്ചു

Advertisement

കനത്ത മഴയില്‍ ആശുപത്രിയുടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണ് ബെംഗളൂരുവില്‍ ഏഴ് പേര്‍ മരിച്ചു. ബുധനാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ മഴയിലാണ് വന്‍ ദുരന്തമുണ്ടായത്. മൂന്ന് കുട്ടികളടക്കമുള്ളവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ശിവാജിനഗറിലെ ബൗറിംഗ് ആശുപത്രിയുടെ എട്ടടി ഉയരമുള്ള ചുറ്റുമതില്‍ തകര്‍ന്ന് വീണതാണ് ദുരന്തമായത്. ബസ് സ്റ്റാന്‍ഡിനും മാര്‍ക്കറ്റിനും സമീപമുള്ള ഈ ഭാഗത്ത് മഴയില്‍ നിന്ന് രക്ഷതേടി താല്‍ക്കാലിക ഷെഡുകള്‍ക്ക് താഴെ നിന്ന വഴിയോര കച്ചവടക്കാരും യാത്രക്കാരുമാണ് അപകടത്തില്‍പ്പെട്ടത്. മതിലിനടിയില്‍ കുടുങ്ങിയവര്‍ക്കായി ഉടന്‍ തന്നെ നാട്ടുകാരും പോലിസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അതേസമയം രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന കനത്ത മഴയില്‍ നഗരം വെള്ളത്തിനടിയിലായി. വിധാന സൗധ, കണ്ഠീരവ സ്റ്റേഡിയം തുടങ്ങിയ ഇടങ്ങളില്‍ കനത്ത ആലിപ്പഴ വര്‍ഷമാണ് ഉണ്ടായത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അമ്പതോളം മരങ്ങള്‍ കടപുഴകി വീണു. ഇതേത്തുടര്‍ന്ന് മെട്രോ സര്‍വീസുകള്‍ തടസ്സപ്പെടുകയും വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ ഉള്‍പ്പെടെ നഗരത്തിലെ പ്രധാന പാതകളെല്ലാം മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലാവുകയും ചെയ്തു.
പലയിടങ്ങളിലും വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്. നഗരത്തില്‍ 78 മില്ലിമീറ്റര്‍ മഴയാണ് ഒറ്റയടിക്ക് രേഖപ്പെടുത്തിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here