Home News Kerala എക്‌സിറ്റ് പോള്‍ ഫലം തങ്ങൾക്ക് അനുകൂലമായതിന്റെ ആത്മവിശ്വാസത്തിൽ യുഡിഎഫ് ക്യാമ്പ്

എക്‌സിറ്റ് പോള്‍ ഫലം തങ്ങൾക്ക് അനുകൂലമായതിന്റെ ആത്മവിശ്വാസത്തിൽ യുഡിഎഫ് ക്യാമ്പ്

Advertisement

കേരളം ആര് ഭരിക്കുമെന്ന് അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലം തങ്ങൾക്ക് അനുകൂലമായതിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ് ഉണ്ടായതായാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. പത്തുവര്‍ഷമായി പ്രതിപക്ഷത്താണ് യുഡിഎഫ്. എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് പ്രവചിക്കുന്നത്.

കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം ഉണ്ടാവുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നത്. ആക്‌സിസ് മൈ ഇന്ത്യ മാത്രമാണ് യുഡിഎഫിന് 90 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്ന് പ്രവചിച്ചത്.

70 മുതല്‍ 80 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് സിഎന്‍എന്‍- ന്യൂസ്18 എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. കേരളത്തിൽ 71 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എൻഡ‍ിഎയ്ക്ക് ഏഴു സീറ്റുകൾ‌ വരെയാണ് വിവിധ ഏജൻസികൾ പ്രവചിക്കുന്നത്.

Advertisement
വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

സിഎന്‍എന്‍ ന്യൂസ് 18- യുഡിഎഫ് – 70-80, എല്‍ഡിഎഫ്- 58-68, എന്‍ഡിഎ 0-4

പി മാര്‍ക്ക്- യുഡിഎഫ്- 71-79, എല്‍ഡിഎഫ്- 62-69, എന്‍ഡിഎ 1-4

മാട്രിസ്- യുഡിഎഫ്- 70-75, എല്‍ഡിഎഫ് 60-65, എന്‍ഡിഎ 3-5

പീപ്പിള്‍ പള്‍സ്- യുഡിഎഫ് 75-85, എല്‍ഡിഎഫ് 55-65, എന്‍ഡിഎ 0-3

ജെവിസി- ടൈംസ് നൗ- യുഡിഎഫ് 72-84, എല്‍ഡിഎഫ് 52-61, എന്‍ഡിഎ 3-7

എന്‍ഡിടിവി- യുഡിഎഫ് 75-85, എല്‍ഡിഎഫ് 55-65, എന്‍ഡിഎ 0-3

ആക്‌സിസ് മൈ ഇന്ത്യ- യുഡിഎഫ് 78-90, എല്‍ഡിഎഫ് 49-62, എന്‍ഡിഎ 0-3

ടുഡെയ്‌സ് ചാണക്യ- യുഡിഎഫ് 72-80, എല്‍ഡിഎഫ് 60-65, എന്‍ഡിഎ 3-7

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here