Home News Kerala പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പിടിച്ചുപറിക്കേസ് പ്രതിയെ സാഹസികമായി പിടികൂടി

പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പിടിച്ചുപറിക്കേസ് പ്രതിയെ സാഹസികമായി പിടികൂടി

Advertisement

കൊച്ചി. പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പിടിച്ചുപറിക്കേസ് പ്രതിയെ സാഹസികമായി പിടികൂടി. പത്തനംതിട്ട സ്വദേശിയായ റസൽ ആണ് കടവന്ത്ര പോലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം തിരികെ കൊണ്ടുപോകുന്നതിനിടെ പറവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് റസലും കൂട്ടാളി സൂരജും പോലീസിനെ വെട്ടിച്ച് കടന്നത്.

ആലപ്പുഴ സ്വദേശിയായ സൂരജിനെ അന്ന് തന്നെ പോലീസ് പിടികൂടിയിരുന്നു. ഒളിവിൽ പോയ റസലിനായി കടവന്ത്ര പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ഒടുവിൽ പ്രതിയെ കണ്ടെത്തിയെങ്കിലും പോലീസിനെ കണ്ടതോടെ ഇയാൾ അടുത്തുള്ള തോട്ടിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ പോലീസുകാരും തോട്ടിലേക്ക് ചാടി പ്രതിയെ കീഴടക്കുകയായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here