26.8 C
Kollam
Saturday 19th September, 2026 | 02:51:07 AM
Home News National ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറും സംരഭകയുമായ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറും സംരഭകയുമായ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറും സംരഭകയുമായ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ചെന്നൈ നങ്കനല്ലൂര്‍ സ്വദേശിയും ശ്രീ സായ് സില്‍ക്ക്‌സിന്റെ ഉടമയുമായ നാഗലക്ഷ്മിയാണ് ചെന്നൈയിലെ വീട്ടില്‍വെച്ച് കൊല്ലപ്പെട്ടത്.

നാഗലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് സുബ്രഹ്‌മണ്യന്‍ തൂങ്ങി മരിക്കുകയായിരുന്നു. ദാമ്പത്യപ്രശ്‌നങ്ങളെ തുടര്‍ന്ന് നാഗലക്ഷ്മിയും സുബ്രഹ്‌മണ്യനും ഏറെ കാലമായി പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഭാര്യയുമായി പിരിഞ്ഞ ശേഷം ചെന്നൈയില്‍നിന്ന് പോയ സുബ്രഹ്‌മണ്യന്‍ മധുരയില്‍ ഒരു ബന്ധുവിനൊപ്പമായിരുന്നു താമസം. ഭര്‍ത്താവുമായി അകന്നതിന് പിന്നാലെയാണ് നാഗലക്ഷ്മി സാരി ബിസിനസിലേക്ക് കടന്നത്. ഇന്‍സ്റ്റഗ്രാം വഴി ബിസിനസ് വിപുലപ്പെടുത്തിയതോടെ ‘ശ്രീ സായ് സില്‍ക്ക്സ്’ എന്ന പേരില്‍ ചെന്നൈയില്‍ വിപുലമായരീതിയില്‍ വസ്ത്ര വ്യാപാര സ്ഥാപനവും തുടങ്ങി.

അടുത്തിടെ സുബ്രഹ്‌മണ്യന്‍ ചെന്നൈയിലെത്തുകയും തന്റെ ഭാഗത്തുനിന്ന് നേരത്തേയുണ്ടായ തെറ്റുകള്‍ക്ക് നാഗലക്ഷ്മിയോട് ക്ഷമാപണം നടത്തുകയും ചെയ്തു. വീണ്ടും ഒരുമിച്ച് താമസിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് വാക്കുതര്‍ക്കമാവുകയും കൊലപാതകത്തിലും ആത്മഹത്യയിലും കലാശിക്കുകയും ചെയ്‌തെന്നാണ് പൊലീസിന്റെ നിഗമനം. ഇന്‍സ്റ്റഗ്രാമില്‍ മൂന്നരലക്ഷത്തോളം ഫോളോവേഴ്‌സുള്ള കണ്ടന്റ് ക്രിയേറ്ററാണ് നാഗലക്ഷ്മി.