30.8 C
Kollam
Wednesday 16th September, 2026 | 02:58:08 PM
Home News Local മഴയിൽ വീട് തകർന്നു…ഭിന്നശേഷിക്കാരിക്ക് പരിക്ക്

മഴയിൽ വീട് തകർന്നു…ഭിന്നശേഷിക്കാരിക്ക് പരിക്ക്

കൊല്ലം: ഇന്നലെ പെയ്ത ശക്തമായ മഴയിൽ ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് സരസ ഭവനിൽ സരസചന്ദ്രൻ പിള്ളയുടെ വീട് തകർന്നു വീണു.
വീട്ടിലുണ്ടായിരുന്ന ഭിന്നശേഷിക്കാരിയായ മകൾ ശാരികയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ ശാരികയെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.