26.8 C
Kollam
Saturday 15th August, 2026 | 09:50:40 PM
Home News Kerala 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി…. സെറ്റ് ഹയർ സെക്കണ്ടറി തുല്യത പരീക്ഷകൾ മാറ്റി

9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി…. സെറ്റ് ഹയർ സെക്കണ്ടറി തുല്യത പരീക്ഷകൾ മാറ്റി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ച്‌ കളക്ടർമാർ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ മതപഠന സ്ഥാപനങ്ങള്‍ക്കും ട്യൂഷൻ സെന്ററുകള്‍ക്കും വിവിധ പരിശീലന സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.


അതേസമയം ഇന്ന് നടക്കേണ്ട സെറ്റ്, ഹയർ സെക്കൻഡറി തുല്യത പരീക്ഷകള്‍ മാറ്റി. ശ്രീനാരായണ ഗുരു ഓപ്പണ്‍ സർവകലാശാല പരീക്ഷയും പിന്നീട് നടക്കും. നാളത്തെ എം.ജി സർവകലാശാല പരീക്ഷയിലും മാറ്റമുണ്ട്. കൂടാതെ റസിഡൻഷ്യല്‍ സ്കൂളുകള്‍ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു.