Home Blog Page 198

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിൽ സ്വർണം വിൽക്കാൻ സഹായിച്ച യുവാവിനെ മാപ്പ് സാക്ഷിയാക്കും

ആലപ്പുഴ. കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിൽ സ്വർണം വിൽക്കാൻ സഹായിച്ച യുവാവിനെ മാപ്പ് സാക്ഷിയാക്കും.മോഷ്ടിച്ച ബാക്കി സ്വർണം യുവാവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി.പ്രതികളിൽ ഒരാളുടെ അമ്മയുടെതെന്ന് പറഞ്ഞാണ് തനിക്ക് സ്വർണം നൽകിയത് എന്ന് യുവാവ് മൊഴി നൽകി.

കൊലപാതകത്തിനു ശേഷം സ്വർണം വില്പന നടത്താനാണ് പ്രതികൾ സുഹൃത്തിനെ ഉപയോഗിച്ചതെന്ന് പൊലീസ് നിഗമനം. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന അന്വേഷണത്തിൽ പൊലീസ്, പ്രതികളായ കുട്ടികളെ ചൈൽഡ് ഹോമിലേക്ക് മാറ്റി.

കൊച്ചുമകളുടെയും സുഹൃത്തിന്റെയും ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട കരുവാറ്റ കണ്ണുകാലിപ്പാലത്തിന് സമീപം മാടപ്പുറയ്ക്കൽ പടിഞ്ഞാറ്റതിൽ ശിവൻകുട്ടി ചെട്ടിയാരുടെ ഭൗതികദേഹം ബന്ധുക്കളുടെയും നാട്ടുകാരുടെയും കണ്ണീരോടെ സംസ്കരിച്ചു. വ്യാഴാഴ്ച ആംബുലൻസിൽ എത്തിച്ച മൃതദേഹം കുടുംബം വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന്, മക്കൾക്കായി ശിവൻകുട്ടി വാങ്ങിയ തൊട്ടടുത്തുള്ള പുരയിടത്തിൽ തയ്യാറാക്കിയ മൊബൈൽ ഗ്യാസ് ക്രിമറ്റോറിയത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. മൂത്ത മകൾ ചിതയ്ക്ക് തീ കൊളുത്തി.

കൊല്ലം പരവൂരിലെ മൂന്ന് സെന്റ് സ്ഥലത്തെ ചെറിയ വീട്ടിലായിരുന്നു ശിവൻകുട്ടിയും കുടുംബവും വർഷങ്ങളോളം കഴിഞ്ഞിരുന്നത്. മക്കളുടെ വിവാഹത്തിന് ശേഷം അവർക്കായി സ്വന്തമായി വീടുകൾ നിർമ്മിച്ചു നൽകണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. ഇതിനായി രണ്ട് പെൺമക്കളും ഗൾഫിൽ ജോലി നേടി പോവുകയും കുടുംബം കരുവാറ്റയിൽ ദേശീയപാതയോട് ചേർന്നുള്ള സ്ഥലം വാങ്ങുകയുമായിരുന്നു. ഒരു വീടിന്റെ പണി പൂർത്തിയാകുകയും രണ്ടാമത്തെ വീടിന്റെ തറക്കല്ലിടൽ പൂർത്തിയാവുകയും ചെയ്ത ഘട്ടത്തിലാണ് അപ്രതീക്ഷിതമായി ദാരുണ കൊലപാതകം അരങ്ങേറിയത്. മക്കളുടെ സ്വപ്നവീടുകളിൽ സന്തോഷത്തോടെ ജീവിക്കാൻ നിൽക്കാതെയാണ് ശിവൻകുട്ടി മടങ്ങുന്നത്.

കടുവയുടെ ആക്രമണത്തിൽ തോട്ടമുടമ കൊല്ലപ്പെട്ടു

ഗൂഡല്ലൂര്‍. കടുവയുടെ ആക്രമണത്തിൽ ഓവാലി സ്വദേശി രവിചന്ദ്രൻ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ സ്വന്തം തോട്ടത്തിൽ പണിക്കിറങ്ങിയ ഇയാളെ ഉച്ചയായിട്ടും കാണാതായതിനെത്തുടർന്ന് വീട്ടുകാരും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രദേശത്ത് രണ്ടാഴ്ചയ്ക്കിടെ കടുവയുടെ ആക്രമണത്തിൽ ഉണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. തുടർച്ചയായുണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങളിൽ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്.

വീണയുടെ ലേക്കർ ഇന്ത്യ കമ്പനിയുടെ സമ്പത്തികയിടപാടുകൾ ദുരൂഹമെന്ന് ഇഡി,

കൊച്ചി.സിഎംആർഎൽ എക്സാലോജിക് കള്ളപ്പണമിടപാട് കേസിൽ വീണയുടെ ലേക്കർ ഇന്ത്യ കമ്പനിയുടെ സമ്പത്തികയിടപാടുകൾ ദുരൂഹമെന്ന് ഇഡി. ഒറ്റമുറി ഓഫീസിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഇടപാടുകളിൽ പരിശോധന തുടങ്ങി. കമ്പനിയിലെ ഓഹരി പങ്കാളി അനീസ് അറയ്ക്കലിനെ ചോദ്യം ചെയ്യും.


രേഖകൾ പ്രകാരം 2023 ഓഗസ്റ്റിലാണ് ലേക്കർ ഇന്ത്യ കമ്പനി പ്രവർത്തനം ആരംഭിച്ചത്. തുറക്കാത്ത ഒറ്റമുറിയിൽ പ്രവർത്തിചിരുന്ന കമ്പനിയിലൂടെ നടന്നത് ലക്ഷങ്ങളുടെ ഇടപാടുകൾ. വീണയ്ക്ക് കമ്പനിയിൽ പതിനൊന്ന് ലക്ഷം രൂപയുടെ നിക്ഷേപമെന്ന് ഭർത്താവ് മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് സത്യവങ്ങ്മൂലത്തിലുണ്ട്. എന്നാൽ ഓഫീസുപോലും തുറക്കാത്ത സ്ഥാപനത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്ന പതിനഞ്ച് ലക്ഷം രൂപ. കഴിഞ്ഞ വർഷങ്ങളിൽ ലക്ഷങ്ങളുടെ ഇടപാടുകൾ നടത്തിയെന്നാണ് ജിഎസ്ടി രേഖകൾ. ഒരു ഓഫീസുപോലും തുറക്കാതെ ഇതെങ്ങനെ നടന്നുവെന്നാണ് ഇഡിയുടെ അന്വേഷണം. ലേക്കർ ഇന്ത്യ ഷെൽ കമ്പനിയെന്ന നിഗമനത്തിലാണ് ഇഡി. കള്ളപ്പണം വെളുപ്പിക്കലിന് കമ്പനി മറയാക്കിയെന്ന് ഇഡി സംശയിക്കുന്നു. കോഴിക്കോട്ടെ ഡോക്ടർ അനീസ് അറയ്ക്കലാണ് വീണയുടെ ഓഹരി പങ്കാളി. എന്നാൽ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത് വീണയാണ്. അനീസിനെ ചോദ്യം ചെയ്യുന്നതോടെ കമ്പനിയുടെ ഇടപാടുകളിൽ കൂടുതൽ വ്യക്തത വരും. ഇതിനു ശേഷം വീണയെ വീണ്ടും ചോദ്യം ചെയ്യും. മുഹമ്മദ് റിയാസിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് അനീസ്.

അതേസമയം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിക്ക് പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യയുടെ ഓഫീസ് പ്രവർത്തിച്ചത് തദ്ദേശവകുപ്പിന്റെ ലൈസൻസ് ഇല്ലാതെ. ഒളവണ്ണ പഞ്ചായത്ത് പരിധിയിൽ വരുന്ന ഓഫീസിന് പഞ്ചായത്തിന്റെ പ്രവർത്തനാനുമതിയോ വ്യാപാര ലൈസൻസോ ഇല്ല . ലൈസൻസിനുള്ള അപേക്ഷ രേഖകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി ഒളവണ്ണ പഞ്ചായത്ത് തിരിച്ചയച്ചു.

അപേക്ഷ നിരസിക്കാൻ കാരണം വാടക കരാറിൽ വീണയുടെ പേര് ഇല്ലാത്തത്. കമ്പനി രേഖകളിൽ ലേക്കർ ഇന്ത്യയുടെ പാർട്ണർമാർ ടി. വീണയും ഡോ. അനീസ് കോടമ്പിയത്തും ആണെങ്കിലും വാടകക്കരാറിലുള്ളത് അനീസ് മാത്രം. വ്യാപാര ലൈസൻസ് ഇല്ലാതെ മൂന്ന് വർഷം പ്രവർത്തിച്ചിട്ടും സിപിഎം ഭരിക്കുന്ന പഞ്ചായത്ത് എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും ചോദ്യം. അന്വേഷിക്കുമെന്ന് മന്ത്രി കെ എം ഷാജി.

ശൂരനാട്ട് പ്രായപൂർത്തിയാകാത്തപെൺകുട്ടിയെ വഴിയാത്രക്കാരനായ അക്രമി കടന്നു പിടിച്ചതായി പരാതി

ശൂരനാട്:റോഡിലൂടെ നടന്നു പോകവേ 12 വയസുള്ള സ്കൂൾ വിദ്യാർത്ഥിനിയെ അക്രമി കടന്നുപിടിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താനായില്ല.ശൂരനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 19ന് രാവിലെ ഏഴിനാണ് സംഭവം നടന്നത്.ബന്ധുവിൻ്റെ കടയിൽ പോയ ശേഷം വീട്ടിലേക്ക് മടങ്ങവേയാണ് പെൺകുട്ടിക്കു നേരെ അതിക്രമം ഉണ്ടായത്.

സ്‌കൂട്ടറിൽ എത്തിയ യുവാവാണ് അതിക്രമം കാട്ടിയത്.കുട്ടി നിലവിളിച്ചതോടെ ഇയ്യാൾ കടന്നുകളയുകയായിരുന്നു.പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി ശൂരനാട് പൊലീസ് അറിയിച്ചു.

‘ടെക് നെക്ക് ‘ ബാധിക്കുന്നവരുടെ എണ്ണം ഇന്ന് കൂടുന്നു ; കാരണങ്ങളും ലക്ഷണങ്ങളും എന്തെല്ലാം?

ലാപ്ടോപ്പ് മടിയിൽ വച്ച് മണിക്കൂറോളം ജോലി ചെയ്യുന്നവരാണ് ഇന്ന് അധികം ആളുകളും. ദിവസം മുഴുവൻ ലാപ്ടോപ്പിൽ ജോലി ചെയ്യുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. മണിക്കൂറുകളോളം തല കുനിച്ച് ഇരിക്കുന്നത് നട്ടെല്ലിന്റെ ആരോ​ഗ്യത്തെ ബാധിക്കാമെന്ന് വിദ​ഗ്ധർ പറയുന്നു.

Also Read: പിക്കപ്പ് ലോറിയില്‍ കയറ്റി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു, പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

52.4 ശതമാനം പേർക്കും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കഴുത്തുവേദന അനുഭവപ്പെട്ടതായി 2026-ൽ സർവകലാശാലാ വിദ്യാർത്ഥികളിൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. ഫോണുകളെ അപേക്ഷിച്ച് ലാപ്ടോപ്പ് ഉപയോഗിക്കുന്നവരിൽ ഇതിനുള്ള സാധ്യത ഏകദേശം 2.7 മടങ്ങ് കൂടുതലാണെന്നും പഠനം സൂചിപ്പിക്കുന്നു.

2026-ൽ നടന്ന മറ്റൊരു സർവേയിൽ, ഉപകരണങ്ങളിലൂടെയുള്ള ദീർഘനേരത്തെ സോഷ്യൽ മീഡിയ ഉപയോഗം മൂലം 64.5 ശതമാനം കോളേജ് വിദ്യാർത്ഥികൾക്കും കഴുത്തുവേദന അനുഭവപ്പെട്ടതായി പഠനത്തിൽ പറയുന്നു.

യഥാർത്ഥ പ്രശ്നം ലാപ്ടോപ്പ് അല്ല, മറിച്ച് ആളുകൾ അത് ഉപയോഗിക്കുന്ന രീതിയാണ്. പലരും ദിവസവും മണിക്കൂറുകളോളം സ്‌ക്രീനിലേക്ക് കുനിഞ്ഞിരുന്ന് സമയം ചെലവഴിക്കുന്നു; ഒരേ ഇരുപ്പിൽ എത്ര നേരമായിരിക്കുന്നു എന്ന് അവർ പലപ്പോഴും ശ്രദ്ധിക്കാറുമില്ലെന്ന് മുംബൈയിലെ സൈഫി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് സ്പൈൻ സർജനായ ഡോ. സാഹിർ അബ്ബാസ് മെർച്ചന്റ് വ്യക്തമാക്കുന്നു.

എന്താണ് ‘ടെക് നെക്ക്’?

ഡിജിറ്റൽ ഉപകരണങ്ങളിലേക്ക് ദീർഘനേരം തുടർച്ചയായി താഴേക്ക് നോക്കിയിരിക്കുന്നതുമൂലം കഴുത്തിലും പുറത്തിന്റെ മുകൾഭാഗത്തും ഉണ്ടാകുന്ന അസ്വസ്ഥതകളെയാണ് ‘ടെക് നെക്ക്’ (Tech neck) എന്ന് പറയുന്നത്. തല മുന്നിലേക്കും താഴേക്കും കുനിഞ്ഞിരിക്കുമ്പോൾ കഴുത്തിലെ പേശികൾ, സന്ധികൾ, നട്ടെല്ലിന്റെ മുകൾഭാഗം (cervical spine) എന്നിവയിൽ നിരന്തരമായ സമ്മർദ്ദം ഉണ്ടാകുന്നു.

കഴുത്തിന്റെ പിൻഭാഗത്തും തോളുകളിലും പേശീവേദനയോ പേശികൾക്ക് മുറുക്കമോ അനുഭവപ്പെടുക, തല തിരിക്കാൻ ബുദ്ധിമുട്ടോ കാഠിന്യമോ തോന്നുക, തലയോട്ടിക്ക് താഴെയായി ആരംഭിച്ച് തലവേദന അനുഭവപ്പെടുക, തോളെല്ലുകൾക്കിടയിൽ വേദന അനുഭവപ്പെടുക എന്നിവയാണ് ലക്ഷണങ്ങൾ.

കഴുത്ത് ചലിപ്പിക്കാൻ ഉള്ളതാണ്, അല്ലാതെ ദീർഘനേരം കുനിഞ്ഞ നിലയിൽ വെക്കാനുള്ളതല്ല. ദീർഘനേരം തെറ്റായ രീതിയിൽ ഇരിക്കുകയോ നിൽക്കുകയോ ചെയ്യുന്നത് കഴുത്തിന് കാഠിന്യം, തലവേദന, വിട്ടുമാറാത്ത കഴുത്തുവേദന എന്നിവയ്ക്ക് കാരണമായേക്കാം. ദീർഘനേരം ഒരേ രീതിയിലുള്ള ശരീരഭാവത്തിൽ (posture) ഇരിക്കുന്നത് കഴുത്തിലെ നട്ടെല്ലിന്റെ സ്വാഭാവിക ആകൃതിയിൽ മാറ്റം വരുത്താനും, ഇതിന് സാധ്യതയുള്ളവരിലെ സന്ധികൾ വേഗത്തിൽ തേയ്മാനത്തിന് വിധേയമാകാനും കാരണമായേക്കാമെന്ന് വിദ​ഗ്ധർ പറയുന്നു.

തല മുന്നോട്ട് കുനിച്ച് പിടിക്കുമ്പോൾ, അതിനെ താങ്ങിനിർത്താനായി കഴുത്തിലെ പേശികൾക്ക് തുടർച്ചയായി പ്രവർത്തിക്കേണ്ടി വരുന്നു. കാലക്രമേണ, ഇത് പേശികളുടെ ക്ഷീണം, വേദന, കഴുത്തിലെ എല്ലുകളുടെ സ്വാഭാവിക വിന്യാസത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. ഇതിനെ ക്രമീകരിക്കാൻ ശ്രമിക്കുന്നതിനിടയിൽ തോളുകളിലും പുറത്തിന്റെ മുകൾഭാഗത്തും അധിക സമ്മർദ്ദം ഉണ്ടായേക്കാം.

തുടർച്ചയായി താഴേക്ക് നോക്കുന്നത് പേശികൾക്കും സന്ധികൾക്കും അമിതഭാരം നൽകുകയും അതുവഴി നിരന്തരമായ ആയാസമുണ്ടാക്കുകയും ചെയ്യുന്നു. ഇത് കഴുത്തിലെ പേശികളിലും സന്ധികളിലും എപ്പോഴും വേദനയുണ്ടാക്കുന്നതിനൊപ്പം, മാറാത്ത കാഠിന്യം, തലവേദന, കഴുത്തുവേദന എന്നിവയ്ക്കും കാരണമായേക്കാം.

സ്‌ക്രീൻ കണ്ണിന്റെ നിരപ്പിൽ ക്രമീകരിക്കുക, നടുവിനും കൈകൾക്കും ആവശ്യമായ താങ്ങ് ഉറപ്പാക്കുക, ഓരോ 30 മുതൽ 40 മിനിറ്റ് കൂടുമ്പോഴും എഴുന്നേറ്റ് അല്പം നടക്കുക എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

പിക്കപ്പ് ലോറിയില്‍ കയറ്റി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു, പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

കോഴിക്കോട്: പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. കോഴിക്കോട് തൊട്ടില്‍പ്പാലത്താണ് സംഭവം. കാവിലുംപാറ കാര്യാട്ട് സ്വദേശി സബാബി(43)നെയാണ് നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ദേവന്‍ കെ. മേനാന്‍ ശിക്ഷിച്ചത്.

Also Read: ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം, സുഹൃത്തിന്റെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചയാൾ പിടിയിൽ; സംഭവം പത്തനംതിട്ടയിൽ

മൂന്നര വര്‍ഷം കഠിന തടവിനും 7,500 രൂപ പിഴയൊടുക്കാനുമാണ് ശിക്ഷ വിധിച്ചത്. അതിജീവിതയെ പ്രതി തന്‍റെ പിക്കപ്പ് വാഹനത്തില്‍ കയറ്റി കൊണ്ടുപോകവേ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. തുടര്‍ന്ന് പല ദിവസങ്ങളിലായി ഫോണിലൂടെയും വീട്ടില്‍ വന്നും ലൈംഗികാതിക്രമം നടത്തണമെന്ന ഉദ്ദേശത്തോടെ പെരുമാറിയെന്നും പരാതിയില്‍ ആരോപിക്കുന്നു.

2024 ഏപ്രില്‍ 22ന് വാഹനത്തില്‍ വെച്ച് ശല്യം ചെയ്യുകയും പിന്നീട് ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും ചെയ്തതിനെ തുടര്‍ന്ന് തൊട്ടില്‍പാലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കേസിന്റെ വിചാരണവേളയില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. തൊട്ടില്‍പാലം സബ് ഇന്‍സ്പെക്ടര്‍മാരായ വിഷ്ണു എം.പി, എ. അന്‍വര്‍ ഷാ, എ.എസ്.ഐ സീമ വി.കെ എന്നിവരാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ കോടതിയില്‍ ഹാജരായി.

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം, സുഹൃത്തിന്റെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചയാൾ പിടിയിൽ; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് സുഹൃത്തിന്റെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചയാൾ പിടിയിൽ. പന്തളം കുളനട സ്വദേശി രാജപ്പനാണ് അറസ്റ്റിൽ ആയത്. ആങ്ങമൂഴി സ്വദേശിക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്തളം ടൗണിലെ ബാറിൽ വച്ചായിരുന്നു ആക്രമണം.

Also Read: ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍

പ്രതി രാജപ്പന്റെ ഭാര്യയുമായി സുഹൃത്തിന് ബന്ധമുണ്ടെന്ന സംശയമാണ് ആക്രമണത്തിന് കാരണം. കയ്യിൽ കരുതിയ മാരകായുധം ഉപയോഗിച്ചാണ് ആങ്ങമൂഴി സ്വദേശിയായ സുഹൃത്തിനെ വെട്ടി പരിക്കേപ്പിൽപ്പിച്ചത്. ബാർ ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് രാജപ്പനെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വ്യാപാരമേളയും പ്രദര്‍ശനവും സാംസ്കാരിക-സിനിമ-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഇത്തവണ തിരുവനന്തപുരം ജില്ലയിലെ 35-ഓളം വേദികളിലായി വിപുലമായ സാംസ്കാരിക പരിപാടികളും ഭക്ഷ്യമേളയും അരങ്ങേറും.

Also Read: രാജ്യത്തെ വിഭജിക്കുന്ന നയങ്ങളാണ് കേന്ദ്രത്തിന്‍റേത്, 12 വർഷമായി പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യം; രൂക്ഷ വിമർശനവുമായി ഐഷി ഘോഷ്

ഓഗസ്റ്റ് 23-ന് നടക്കുന്ന പതാക ഉയര്‍ത്തല്‍ ചടങ്ങോടെ തുടക്കമാകുന്ന വാരാഘോഷത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം 24ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വഹിക്കും. കനകക്കുന്ന്, സെന്‍ട്രല്‍ സ്റ്റേഡിയം എന്നിവയുള്‍പ്പെടെ ജില്ലയിലെ 35 കേന്ദ്രങ്ങളിലാണ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. നിശാഗന്ധിയില്‍ എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതല്‍ 7 മണി വരെ കേരളത്തിന്‍റെ പരമ്പരാഗത അനുഷ്ഠാന കലാരൂപങ്ങള്‍ അവതരിപ്പിക്കും.

പത്തനംതിട്ടയിലുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ തുടക്കത്തില്‍ ആഘോഷങ്ങളില്‍ ആശങ്കയുണ്ടായിരുന്നെങ്കിലും, ഓണം മാറ്റിവയ്ക്കേണ്ടതില്ലെന്ന ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആഗ്രഹമാണ് വിപുലമായ ആഘോഷങ്ങളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് പ്രേരണയായതെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കി. നഗരസഭാ കൗണ്‍സിലര്‍ കെ.ആര്‍. ക്ലീറ്റസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ശ്രീധന്യ സുരേഷ് സ്വാഗതവും മുന്‍ എം.എല്‍.എയും ട്രേഡ് ഫെയര്‍ കമ്മിറ്റി വൈസ് ചെയര്‍മാനുമായ എം.എ. വാഹിദ് നന്ദിയും രേഖപ്പെടുത്തി.

രാജ്യത്തെ വിഭജിക്കുന്ന നയങ്ങളാണ് കേന്ദ്രത്തിന്‍റേത്, 12 വർഷമായി പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യം; രൂക്ഷ വിമർശനവുമായി ഐഷി ഘോഷ്

ഇടുക്കി: രാജ്യത്തെ പൊതുസ്വത്തുക്കൾ പൂർണ്ണമായും കോർപ്പറേറ്റുകൾക്ക് നൽകാനുള്ള അജണ്ടയാണ് ആർ എസ് എസിനും ബി ജെ പിക്കുമുള്ളതെന്ന് ജെ എൻ യു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും എസ് എഫ് ഐ നേതാവുമായ ഐഷി ഘോഷ്. കർഷക സംഘം ഇടുക്കി ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുത്തു സംസാരിച്ച ഐഷി, മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടു.

Also Read: മഴക്കാലത്ത് രോഗ പ്രതിരോധശേഷി കൂട്ടുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ

രാജ്യത്തെ വിഭജിക്കുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്നും വിദ്യാഭ്യാസം എന്നത് ഏവരുടെയും അവകാശമാണെന്നും ഐഷി ഘോഷ് വ്യക്തമാക്കി. കഴിഞ്ഞ 12 വർഷമായി രാജ്യത്ത് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ഐഷി ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന സ്കോളർഷിപ്പുകൾ കേന്ദ്ര സർക്കാർ വെട്ടിക്കുറയ്ക്കുകയോ നിർത്തലാക്കുകയോ ചെയ്തു.

രാജ്യത്തെ സർവ്വകലാശാലകളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്വന്തം രാഷ്ട്രീയ അജണ്ട നടപ്പാക്കാനായി ബി ജെ പി പിടിച്ചെടുക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. ബി ജെ പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം പോലും കൃത്യമായി ലഭിക്കുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിനും കോർപ്പറേറ്റ് വൽക്കരണത്തിനുമെതിരെ വിദ്യാർത്ഥികളും ബഹുജനങ്ങളും ശക്തമായി പ്രതിരോധിക്കേണ്ടതുണ്ടെന്നും ഐഷി ഘോഷ് കൂട്ടിച്ചേർത്തു.

പിണറായിയുടെ വിമർശനം

നേരത്തെ കർഷക സംഘം ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയനും കേന്ദ്രത്തെ വിമർശിച്ചു. കോൺഗ്രസ് നടപ്പാക്കിയ സാമ്പത്തിക നയങ്ങളാണ് രാജ്യത്ത് ബി ജെ പി പിന്തുടരുന്നതെന്നും ഇത് കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇല്ലാതാക്കി കോർപ്പറേറ്റുകൾക്ക് സഹായമാകുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ കോൺഗ്രസും ബി ജെ പിയും തയ്യാറായില്ല.

ഡൽഹിയിലെ കർഷക സമരം അടിച്ചമർത്താൻ കേന്ദ്രം ശ്രമിച്ചെങ്കിലും കർഷകരുടെ അർജവമുള്ള പോരാട്ടത്തിന് മുന്നിൽ ഒടുവിൽ ബി ജെ പിക്ക് മുട്ടുമടക്കേണ്ടി വന്നുവെന്നും, കേരളത്തിൽ യുഡിഎഫ് സർക്കാർ കാർഷിക രംഗത്തെ തകർച്ച പരിഹരിക്കാനോ തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യത്തിന് തുക വകയിരുത്താനോ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വർഗീയതയ്ക്കെതിരെ ഉറച്ചുനിൽക്കാൻ കേരളത്തിലെ യു ഡി എഫ് സർക്കാരിന് കഴിയുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി. ആർ എസ് എസ് അജണ്ടയ്ക്ക് കോൺഗ്രസ് കീഴടങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സത്യപ്രതിജ്ഞാ വേളയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചത് ആർ എസ് എസ് അജണ്ടയുടെ ഭാഗമാണ്. സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം മുഴുവൻ ചൊല്ലണമെന്ന് സർക്കുലർ ഇറക്കിയത് കേരളത്തിൽ മാത്രമാണ്. സംഭവം വിവാദമായതോടെ ഇത് ഒഴിവാക്കേണ്ടി വന്നു. ഇത്തരം നിലപാടുകളിലൂടെ കോൺഗ്രസ് അപകടകരമായ ദിശയിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ വേഗത കുറഞ്ഞത് എൽ ഡി എഫിന്റെ നയം കാരണമാണെന്ന മുഖ്യമന്ത്രി വി ഡി സതീശന്‍റെ പ്രസ്താവനയ്ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. പദ്ധതി നടപ്പാക്കുന്നതിനെതിരെ മുൻപ് നിലകൊണ്ട ആളാണ് ഇപ്പോൾ ഇത് പറയുന്നതെന്നും, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ സംസാരിച്ച് മുഖ്യമന്ത്രി സ്വയം പരിഹാസ്യനാകുകയാണെന്നും പിണറായി വ്യക്തമാക്കി.

പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ വിദ്യാര്‍ത്ഥിയുമായി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി , 6 മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പ് സമരം വിജയത്തില്‍

ന്യൂഡെല്‍ഹി.പെല്ലറ്റ് ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ കടുത്ത പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കിയ ദില്ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ വിവരങ്ങള്‍ പുറത്ത്.

അന്വേഷണത്തിന്റെ ഭാഗമായുള്ള എഫ് ഐ ആര്‍ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ (BNS 118(1)), ജീവന് ഭീഷണിയുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കല്‍ (BNS 125) എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിദ്യാര്‍ഥിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതുവരെ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എഫ് ഐ ആര്‍ വ്യക്തമാക്കുന്നു. രാഹുല്‍ ഗാന്ധി നടത്തിയ 6 മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് പൊലീസ് കേസെടുത്തത്.

പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹില്‍ ലോചവ് എന്ന വിദ്യാര്‍ത്ഥിയുമായി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി നടത്തിയ 6 മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് പൊലീസ് നടപടി. സാഹിലിന്റെ അമ്മയും പ്രിയങ്ക ഗാന്ധിയും മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തു. ദില്ലിയില്‍ ജന്തര്‍മന്ദിറില്‍ നടന്ന സി ജെ പി പ്രതിഷേധത്തിനിടയുണ്ടായ സംഭവത്തില്‍ വിദ്യാര്‍ത്ഥി നേരിട്ട് നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ ആദ്യം പൊലീസ് തയ്യാറായിരുന്നില്ല. ഇതോടെയാണ് രാഹുല്‍ ഗാന്ധി നേരിട്ടെത്തി സ്റ്റേഷന് മുന്നില്‍ സമരം ആരംഭിച്ചത്. ആറ് മണിക്കൂറിലേറെ നീണ്ട ശക്തമായ കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് കേന്ദ്ര സര്‍ക്കാരും ദില്ലി പൊലീസും വഴങ്ങിയതും കേസെടുക്കാന്‍ തയ്യാറായതും. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ സമരം അവസാനിപ്പിച്ച് രാഹുലും നേതാക്കളും മടങ്ങി. നീതിക്കായി നിലകൊള്ളുന്ന രാഹുല്‍ ഗാന്ധി ‘അനീതി നേരിടുന്ന ഏവരുടെയും ഹീറോ’യാണെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.