28.4 C
Kollam
Tuesday 6th October, 2026 | 08:48:45 PM
Home News Breaking News പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ വിദ്യാര്‍ത്ഥിയുമായി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി...

പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ വിദ്യാര്‍ത്ഥിയുമായി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി , 6 മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പ് സമരം വിജയത്തില്‍

ന്യൂഡെല്‍ഹി.പെല്ലറ്റ് ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ കടുത്ത പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കിയ ദില്ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ വിവരങ്ങള്‍ പുറത്ത്.

അന്വേഷണത്തിന്റെ ഭാഗമായുള്ള എഫ് ഐ ആര്‍ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ (BNS 118(1)), ജീവന് ഭീഷണിയുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കല്‍ (BNS 125) എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിദ്യാര്‍ഥിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതുവരെ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എഫ് ഐ ആര്‍ വ്യക്തമാക്കുന്നു. രാഹുല്‍ ഗാന്ധി നടത്തിയ 6 മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് പൊലീസ് കേസെടുത്തത്.

പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹില്‍ ലോചവ് എന്ന വിദ്യാര്‍ത്ഥിയുമായി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി നടത്തിയ 6 മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് പൊലീസ് നടപടി. സാഹിലിന്റെ അമ്മയും പ്രിയങ്ക ഗാന്ധിയും മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തു. ദില്ലിയില്‍ ജന്തര്‍മന്ദിറില്‍ നടന്ന സി ജെ പി പ്രതിഷേധത്തിനിടയുണ്ടായ സംഭവത്തില്‍ വിദ്യാര്‍ത്ഥി നേരിട്ട് നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ ആദ്യം പൊലീസ് തയ്യാറായിരുന്നില്ല. ഇതോടെയാണ് രാഹുല്‍ ഗാന്ധി നേരിട്ടെത്തി സ്റ്റേഷന് മുന്നില്‍ സമരം ആരംഭിച്ചത്. ആറ് മണിക്കൂറിലേറെ നീണ്ട ശക്തമായ കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് കേന്ദ്ര സര്‍ക്കാരും ദില്ലി പൊലീസും വഴങ്ങിയതും കേസെടുക്കാന്‍ തയ്യാറായതും. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ സമരം അവസാനിപ്പിച്ച് രാഹുലും നേതാക്കളും മടങ്ങി. നീതിക്കായി നിലകൊള്ളുന്ന രാഹുല്‍ ഗാന്ധി ‘അനീതി നേരിടുന്ന ഏവരുടെയും ഹീറോ’യാണെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.