28.4 C
Kollam
Tuesday 6th October, 2026 | 09:37:01 PM
Home News Breaking News ഇന്ത്യൻ വ്യോമസേനയ്ക്ക് പുതിയ മേധാവി; എയർ മാർഷൽ അശുതോഷ് ദീക്ഷിത് ഒക്ടോബർ 31ന് ചുമതലയേൽക്കും

ഇന്ത്യൻ വ്യോമസേനയ്ക്ക് പുതിയ മേധാവി; എയർ മാർഷൽ അശുതോഷ് ദീക്ഷിത് ഒക്ടോബർ 31ന് ചുമതലയേൽക്കും

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ 29-ാമത് മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് ഒക്ടോബർ 31-ന് വിരമിക്കുന്ന ഒഴിവിൽ, അന്ന് ഉച്ചകഴിഞ്ഞ് എയർ ചീഫ് മാർഷൽ പദവിയിൽ അശുതോഷ് ദീക്ഷിത് ചുമതലയേൽക്കും.

Also Read: ഡൽഹിയിൽ നാടകീയ നീക്കം: രാഹുൽ ​​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും അറസ്റ്റിൽ, ആകാശവാണി ഭവന് മുന്നിൽ പൊലീസ് നടപടി

നിലവിൽ വ്യോമസേനയുടെ ഉപമേധാവിയായി സേവനമനുഷ്ഠിച്ചു വരികയാണ് എയർ മാർഷൽ അശുതോഷ് ദീക്ഷിത്. നാല് പതിറ്റാണ്ടോളം നീണ്ട സേവന പാരമ്പര്യമുള്ള ഇദ്ദേഹം 1986 ഡിസംബർ 6-നാണ് വ്യോമസേനയുടെ ഫൈറ്റർ സ്ട്രീമിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ടത്. ‘എക്സ്പരിമെന്റൽ ടെസ്റ്റ് പൈലറ്റ്’, ‘ക്വാളിഫൈഡ് ഫ്ലയിംഗ് ഇൻസ്ട്രക്ടർ’ എന്നീ നിലകളിൽ ശ്രദ്ധേയനായ അദ്ദേഹത്തിന് 3,500 മണിക്കൂറിലധികം വിമാനം പറത്തിയുള്ള പരിചയസമ്പത്തുണ്ട്.

മിറാഷ്-2000, മിഗ് വിമാനങ്ങൾ, ജാഗ്വാർ, തേജസ്, ഐ.എൽ-78 ഉൾപ്പെടെ നിരവധി ആധുനിക പോർവിമാനങ്ങൾ പറത്തിയിട്ടുള്ള അദ്ദേഹം ‘ഓപ്പറേഷൻ സഫേദ് സാഗർ’, ‘ഓപ്പറേഷൻ രക്ഷക്’ തുടങ്ങിയ നിർണ്ണായക വ്യോമസേനാ ദൗത്യങ്ങളുടെ ഭാഗമായിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിരോധ സ്വയംപര്യാപ്തത (ആത്മനിർഭർ ഭാരത്) തദ്ദേശീയമായി നിർമ്മിച്ച എൽ.സി.എ തേജസ് പദ്ധതി വിപുലീകരിക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. വായുസേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, പരമ വിശിഷ്ട സേവാ മെഡൽ എന്നീ സൈനിക ബഹുമതികൾ നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here