28.4 C
Kollam
Tuesday 6th October, 2026 | 09:10:28 PM
Home News Breaking News ഡൽഹിയിൽ നാടകീയ നീക്കം: രാഹുൽ ​​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും അറസ്റ്റിൽ, ആകാശവാണി ഭവന് മുന്നിൽ പൊലീസ്...

ഡൽഹിയിൽ നാടകീയ നീക്കം: രാഹുൽ ​​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും അറസ്റ്റിൽ, ആകാശവാണി ഭവന് മുന്നിൽ പൊലീസ് നടപടി

ന്യൂഡൽഹി: ​ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിൽ കോൺ​ഗ്രസ് നേതാവ് രാ​ഹുൽ ​ഗാന്ധിയെയും പ്രിയങ്ക ​ഗാന്ധിയെയും അറസ്റ്റ് ചെയ്ത് പൊലീസ്. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് ഇരുനേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കോൺ​ഗ്രസ് എംപിമാരെ ഉൾപ്പെടെ പ്രതിഷേധിച്ചവരെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കി.

Also Read: പരീക്ഷണം നടത്തിയത് ലഡാക്കിലെ ന്യോമയിൽ; ആകാശത്ത് 16000 അടി ഉയരത്തിൽ നിന്ന് താഴേക്ക് ചാടി; ‘പാരച്യൂട്ട്’ സുരക്ഷിതമായി താഴെയത്തിച്ചു

നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാൻ ഇന്ത്യ സഖ്യം എംപിമാർക്ക് അവസരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും ബലപ്രയോഗത്തിലൂടെ വേണമെങ്കിൽ എന്നെ നീക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ ഇരിക്കരുതെന്ന് പൊലീസ് പറയുകയാണെന്നും, പിന്നെ എവിടെ പോകുമെന്നും രാഹുൽ ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നിവേദനം നൽകാൻ നീക്കം നടത്തിയിരുന്നു. ഒരു മണിക്കുറിനുള്ളിൽ ഇവർ കമ്മീഷനെ കണ്ടേക്കുമെന്നായിരുന്നു സൂചന. ഇതിനായുള്ള നിവേദനം തയ്യാറാക്കുന്നതിനിടെയാണ് അറസ്റ്റ്.

അതേസമയം, പ്രിയങ്ക ഗാന്ധിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ഡിസിപി മുഖാന്തരം സംസാരിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രിയങ്ക നിലപാട് വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥർ കെ.സി. വേണുഗോപാലുമായി വീണ്ടും ചർച്ച നടത്തി. ഇതിനിടെ, യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിനെ കൊണ്ടുപോയ ബസിന്റെ കാറ്റ് അഴിച്ചുവിടുകയും ബസിന്റെ ചാവി ഊരിയെടുത്ത് ഒരു പ്രവർത്തകൻ ഓടുകയും ചെയ്തു. കോൺഗ്രസ് എംപിമാർ കൈകോർത്ത് പിടിച്ച് സമരം നടത്തി. ഷാഫി പറമ്പിൽ, ആന്റോ ആന്റണി എന്നിവരെ നീക്കാൻ പൊലീസ് ശ്രമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here