27.5 C
Kollam
Tuesday 6th October, 2026 | 10:32:24 PM
Home News Breaking News ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി സ്മൃതി മന്ദാന

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി സ്മൃതി മന്ദാന

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി സ്മൃതി മന്ദാനയെ തിരഞ്ഞെടുത്തു. ഹർമൻപ്രീത് കൗർ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് സ്മൃതിയെ ബിസിസിഐ പുതിയ ക്യാപ്റ്റനായി നിയമിച്ചത്. വരാനിരിക്കുന്ന സിം​ബാബ്‌വെയ്ക്കെതിരായ ടി20 പരമ്പരിയിലായിരിക്കും ഇന്ത്യയുടെ ഫുൾ ടൈം ക്യാപ്റ്റനായി സ്മൃതി മന്ദാന ചുമതലയേൽക്കുന്നത്.

2013 മുതൽ അംഗമായ സ്മൃതി മന്ദാനയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലെ പരിചയസമ്പത്ത് ക്യാപ്റ്റൻസിയിൽ പ്രതിഫലിക്കുമെന്നാണ് കായികലോകം വിലയിരുത്തുന്നത്. നേരത്തെ പല ടി20 മത്സരങ്ങളിലും നാല് ഏകദിനങ്ങളിലും ഇന്ത്യയെ നയിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും നേതൃപരിചയമുള്ള ഇടങ്കൈ ബാറ്ററാണ് സ്മൃതി. വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ 2024ലും 2026ലും കിരീടത്തിലേക്ക് നയിക്കുന്നതിലും മുൻ നിരയിൽ സ്മൃതിയായിരുന്നു.

ക്യാപ്റ്റൻ സ്ഥാനം കൈമാറിയെങ്കിലും ഇന്ത്യൻ ടീമിനായി കളിക്കാനും പുതിയ നേതൃത്വത്തെ പിന്തുണയ്ക്കാനും താൻ തുടരുമെന്ന് ഹർമൻപ്രീത് വ്യക്തമാക്കി. 2025ലെ വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യ ചരിത്രത്തിലെ ആദ്യ കിരീടം നേടിയത് ഹർമൻപ്രീതിന്റെ നേതൃത്വത്തിലായിരുന്നു. 2026ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ തുടർച്ചയായ രണ്ടാം സ്വർണം നേടിയതിന് പിന്നാലെയാണ് ഹർമൻപ്രീത് ക്യാപ്റ്റൻ സ്ഥാനമൊഴിയുന്നത്. അഞ്ച് ടെസ്റ്റിലും 51 ഏകദിനങ്ങളിലും 155 ടി20 മത്സരങ്ങളിലും ഇന്ത്യയെ നയിച്ചിട്ടുണ്ട്. സ്മൃതി മന്ദാനയുടെ നേതൃത്വത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പുതിയ ചരിത്രങ്ങൾ രേഖപ്പെടുത്താനൊരുങ്ങുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here