സ്ത്രീകളുടെ ജീവിതത്തിലെ അത്യന്തം നിർണ്ണായകമായ ഒരു ഘട്ടമാണ് ആർത്തവവിരാമം (Menopause). ശാരീരികവും മാനസികവും ഹോർമോൺപരവുമായ നിരവധി മാറ്റങ്ങളാണ് ഈ സമയത്ത് ശരീരത്തിൽ സംഭവിക്കുന്നത്. എന്നാൽ ഈ ഘട്ടത്തിൽ പലരും ശ്രദ്ധിക്കാതെ പോകുന്നതും, പിന്നീട് ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നതുമായ ഒന്നാണ് അസ്ഥികളുടെ സാന്ദ്രത കുറയുന്ന അവസ്ഥ അഥവാ ഓസ്റ്റിയോപൊറോസിസ് (Osteoporosis).
ആർത്തവവിരാമത്തിന് ശേഷം സ്ത്രീകളിൽ പെട്ടെന്നുണ്ടാകുന്ന ഈ അസ്ഥിക്ഷയത്തിന് പിന്നിൽ ഈസ്ട്രജൻ ഹോർമോണിന്റെ അളവിലുണ്ടാകുന്ന പെട്ടെന്നുള്ള കുറവാണ് പ്രധാന കാരണം. ഈസ്ട്രജൻ കുറയുമ്പോൾ അസ്ഥികൾക്ക് എന്ത് സംഭവിക്കുന്നുവെന്നും, ഈ അവസ്ഥയെ എങ്ങനെ പ്രതിരോധിക്കാമെന്നും വിശദമായി മനസ്സിലാക്കാം.
ഈസ്ട്രജനും അസ്ഥി ആരോഗ്യവും: ശരീരത്തിനുള്ളിലെ ശാസ്ത്രം
നമ്മുടെ അസ്ഥികൾ സ്ഥിരമായി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ജീവനുള്ള കോശസഞ്ചയമാണ്. പഴയ അസ്ഥികോശങ്ങൾ നശിക്കുകയും പകരം പുതിയവ രൂപപ്പെടുകയും ചെയ്യുന്ന ഈ പ്രക്രിയയെ ബോൺ റീമോഡലിംഗ് (Bone Remodeling) എന്ന് വിളിക്കുന്നു. പ്രധാനമായും രണ്ട് തരം കോശങ്ങളാണ് ഈ പ്രവർത്തനത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്:
യുവത്വത്തിൽ ഈ രണ്ട് കോശങ്ങളുടെയും പ്രവർത്തനം സമതുലിതമായിരിക്കും. എന്നാൽ ഈ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഈസ്ട്രജൻ ഹോർമോണിന് നിർണ്ണായക പങ്കുണ്ട്. ഈസ്ട്രജൻ, അസ്ഥികളെ നശിപ്പിക്കുന്ന ഓസ്റ്റിയോക്ലാസ്റ്റ് കോശങ്ങളുടെ അമിത പ്രവർത്തനത്തെ തടഞ്ഞുനിർത്തുകയും, അസ്ഥികൾ നിർമ്മിക്കുന്ന ഓസ്റ്റിയോബ്ലാസ്റ്റുകളുടെ ജീവിതാവധി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
എന്നാൽ ആർത്തവവിരാമത്തോടെ അണ്ഡാശയങ്ങളിൽ നിന്നുള്ള ഈസ്ട്രജന്റെ ഉൽപ്പാദനം ഗണ്യമായി കുറയുന്നു. ഇതോടെ ഓസ്റ്റിയോക്ലാസ്റ്റുകൾ അനിയന്ത്രിതമായി പ്രവർത്തിക്കാൻ തുടങ്ങുകയും അസ്ഥി നിർമ്മാണത്തേക്കാൾ വേഗത്തിൽ അസ്ഥിക്ഷയം സംഭവിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി അസ്ഥികളുടെ ഉൾഭാഗം തേനീച്ചക്കൂടുപോലെ സുഷിരങ്ങളുള്ളതും ബലഹീനവുമാകുന്നു. ആർത്തവവിരാമത്തിന് ശേഷമുള്ള ആദ്യ അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ ഒരു സ്ത്രീക്ക് തന്റെ അസ്ഥിസാന്ദ്രതയുടെ 20 ശതമാനം വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
നിശബ്ദ ഭീഷണി : രോഗലക്ഷണങ്ങൾ തിരിച്ചറിയുക
ഓസ്റ്റിയോപൊറോസിസിനെ വൈദ്യശാസ്ത്രം നിശബ്ദ രോഗം എന്നാണ് വിശേഷിപ്പിക്കാറുള്ളത്. കാരണം അസ്ഥികൾക്ക് വലിയ അളവിൽ ബലക്ഷയം സംഭവിക്കുന്നതുവരെയോ ഒരു ഒടിവ് ഉണ്ടാകുന്നതുവരെയോ പ്രകടമായ ലക്ഷണങ്ങൾ ഒന്നും തന്നെ അനുഭവപ്പെടണമെന്നില്ല.
കൃത്യമായ രോഗനിർണ്ണയം
അസ്ഥികളുടെ ആരോഗ്യം മനസ്സിലാക്കുന്നതിന് ഏറ്റവും കൃത്യമായ പരിശോധനയാണ് ഡെക്സ സ്കാൻ (Dual-energy X-ray Absorptiometry Scan). ഈ എക്സ്-റേ പരിശോധനയിലൂടെ ലഭിക്കുന്ന ടി-സ്കോർ (T-Score) അടിസ്ഥാനമാക്കിയാണ് അസ്ഥികളുടെ സാന്ദ്രത തൃപ്തികരമാണോ, അതോ ഓസ്റ്റിയോപെനിയ (അസ്ഥിസാന്ദ്രത കുറയുന്ന ആദ്യഘട്ടം), ഓസ്റ്റിയോപൊറോസിസ് (കഠിനമായ അസ്ഥിക്ഷയം) എന്നീ അവസ്ഥയിലാണോ എന്ന് നിർണ്ണയിക്കുന്നത്.
(ശ്രദ്ധിക്കുക 50 വയസ്സ് കഴിഞ്ഞ എല്ലാ സ്ത്രീകളും പ്രത്യേകിച്ച് ആർത്തവവിരാമം വന്നവർ ഈ പരിശോധന ചെയ്യുന്നത് ഉചിതമാണ്.)
അത്യാധുനുക ചികിത്സാ രീതികൾ
ആർത്തവവിരാമത്തോട് അനുബന്ധിച്ചുണ്ടാകുന്ന അസ്ഥിക്ഷയം തടയാനും അസ്ഥികളുടെ ബലം വീണ്ടെടുക്കാനും ഇന്ന് ഫലപ്രദമായ ആധുനിക മരുന്നുകൾ ലഭ്യമാണ്:
- ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി : ശരീരത്തിൽ കുറഞ്ഞുപോയ ഈസ്ട്രജൻ ചികിത്സയിലൂടെ നൽകുന്ന രീതിയാണിത്. ആർത്തവവിരാമത്തിന്റെ ആദ്യഘട്ടങ്ങളിൽ കൃത്യമായ അളവിൽ ഇത് നൽകുന്നത് അസ്ഥികളുടെ സാന്ദ്രത നിലനിർത്താനും ഒടിവുകൾ തടയാനും സാധിക്കും. എന്നാൽ വ്യക്തിയുടെ ആരോഗ്യ പശ്ചാത്തലം പൂർണ്ണമായി വിലയിരുത്തി ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഈ ചികിത്സ സ്വീകരിക്കാവൂ.
- സെലക്ടീവ് ഈസ്ട്രജൻ റിസപ്റ്റർ മോഡുലേറ്ററുകൾ (SERMs): റലോക്സിഫീൻ (Raloxifene) പോലെയുള്ള മരുന്നുകളാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. ഈ മരുന്നുകൾ ശരീരത്തിലെ മറ്റ് അവയവങ്ങളിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കാതെ, അസ്ഥികളിൽ മാത്രം ഈസ്ട്രജന്റെ അതേ നല്ല ഫലങ്ങൾ നൽകുന്നു. ഇത് അസ്ഥികളുടെ ബലം വർദ്ധിപ്പിക്കാൻ സഹായിക്കും.
- ടാർഗെറ്റഡ് ബോൺ തെറാപ്പികൾ (Targeted Bone Therapies):
.മരുന്നുകൾക്കൊപ്പം ദിനചര്യകളിൽ വരുത്തുന്ന ചില ലളിതമായ മാറ്റങ്ങൾ അസ്ഥികളുടെ സംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്നു:
ഓസ്റ്റിയോപൊറോസിസ് എന്നത് ഒരു രോഗമല്ല, മറിച്ച് ജീവിതത്തിലെ സ്വാഭാവികമായ ഒരു രോഗാവസ്ഥയാണ്. ശരിയായ അറിവും, കൃത്യസമയത്തുള്ള രോഗനിർണ്ണയവും, അനുയോജ്യമായ ചികിത്സയും വഴി അസ്ഥിക്ഷയത്തെ പൂർണ്ണമായി പ്രതിരോധിച്ച് സ്വതന്ത്രവും സജീവവുമായ ജീവിതം നയിക്കാൻ ഏവർക്കും സാധിക്കും.



































