27.6 C
Kollam
Friday 21st August, 2026 | 09:47:26 PM
Home Lifestyle Health & Fitness ‘ടെക് നെക്ക് ‘ ബാധിക്കുന്നവരുടെ എണ്ണം ഇന്ന് കൂടുന്നു ; കാരണങ്ങളും ലക്ഷണങ്ങളും എന്തെല്ലാം?

‘ടെക് നെക്ക് ‘ ബാധിക്കുന്നവരുടെ എണ്ണം ഇന്ന് കൂടുന്നു ; കാരണങ്ങളും ലക്ഷണങ്ങളും എന്തെല്ലാം?

ലാപ്ടോപ്പ് മടിയിൽ വച്ച് മണിക്കൂറോളം ജോലി ചെയ്യുന്നവരാണ് ഇന്ന് അധികം ആളുകളും. ദിവസം മുഴുവൻ ലാപ്ടോപ്പിൽ ജോലി ചെയ്യുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. മണിക്കൂറുകളോളം തല കുനിച്ച് ഇരിക്കുന്നത് നട്ടെല്ലിന്റെ ആരോ​ഗ്യത്തെ ബാധിക്കാമെന്ന് വിദ​ഗ്ധർ പറയുന്നു.

Also Read: പിക്കപ്പ് ലോറിയില്‍ കയറ്റി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു, പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

52.4 ശതമാനം പേർക്കും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കഴുത്തുവേദന അനുഭവപ്പെട്ടതായി 2026-ൽ സർവകലാശാലാ വിദ്യാർത്ഥികളിൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. ഫോണുകളെ അപേക്ഷിച്ച് ലാപ്ടോപ്പ് ഉപയോഗിക്കുന്നവരിൽ ഇതിനുള്ള സാധ്യത ഏകദേശം 2.7 മടങ്ങ് കൂടുതലാണെന്നും പഠനം സൂചിപ്പിക്കുന്നു.

2026-ൽ നടന്ന മറ്റൊരു സർവേയിൽ, ഉപകരണങ്ങളിലൂടെയുള്ള ദീർഘനേരത്തെ സോഷ്യൽ മീഡിയ ഉപയോഗം മൂലം 64.5 ശതമാനം കോളേജ് വിദ്യാർത്ഥികൾക്കും കഴുത്തുവേദന അനുഭവപ്പെട്ടതായി പഠനത്തിൽ പറയുന്നു.

യഥാർത്ഥ പ്രശ്നം ലാപ്ടോപ്പ് അല്ല, മറിച്ച് ആളുകൾ അത് ഉപയോഗിക്കുന്ന രീതിയാണ്. പലരും ദിവസവും മണിക്കൂറുകളോളം സ്‌ക്രീനിലേക്ക് കുനിഞ്ഞിരുന്ന് സമയം ചെലവഴിക്കുന്നു; ഒരേ ഇരുപ്പിൽ എത്ര നേരമായിരിക്കുന്നു എന്ന് അവർ പലപ്പോഴും ശ്രദ്ധിക്കാറുമില്ലെന്ന് മുംബൈയിലെ സൈഫി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് സ്പൈൻ സർജനായ ഡോ. സാഹിർ അബ്ബാസ് മെർച്ചന്റ് വ്യക്തമാക്കുന്നു.

എന്താണ് ‘ടെക് നെക്ക്’?

ഡിജിറ്റൽ ഉപകരണങ്ങളിലേക്ക് ദീർഘനേരം തുടർച്ചയായി താഴേക്ക് നോക്കിയിരിക്കുന്നതുമൂലം കഴുത്തിലും പുറത്തിന്റെ മുകൾഭാഗത്തും ഉണ്ടാകുന്ന അസ്വസ്ഥതകളെയാണ് ‘ടെക് നെക്ക്’ (Tech neck) എന്ന് പറയുന്നത്. തല മുന്നിലേക്കും താഴേക്കും കുനിഞ്ഞിരിക്കുമ്പോൾ കഴുത്തിലെ പേശികൾ, സന്ധികൾ, നട്ടെല്ലിന്റെ മുകൾഭാഗം (cervical spine) എന്നിവയിൽ നിരന്തരമായ സമ്മർദ്ദം ഉണ്ടാകുന്നു.

കഴുത്തിന്റെ പിൻഭാഗത്തും തോളുകളിലും പേശീവേദനയോ പേശികൾക്ക് മുറുക്കമോ അനുഭവപ്പെടുക, തല തിരിക്കാൻ ബുദ്ധിമുട്ടോ കാഠിന്യമോ തോന്നുക, തലയോട്ടിക്ക് താഴെയായി ആരംഭിച്ച് തലവേദന അനുഭവപ്പെടുക, തോളെല്ലുകൾക്കിടയിൽ വേദന അനുഭവപ്പെടുക എന്നിവയാണ് ലക്ഷണങ്ങൾ.

കഴുത്ത് ചലിപ്പിക്കാൻ ഉള്ളതാണ്, അല്ലാതെ ദീർഘനേരം കുനിഞ്ഞ നിലയിൽ വെക്കാനുള്ളതല്ല. ദീർഘനേരം തെറ്റായ രീതിയിൽ ഇരിക്കുകയോ നിൽക്കുകയോ ചെയ്യുന്നത് കഴുത്തിന് കാഠിന്യം, തലവേദന, വിട്ടുമാറാത്ത കഴുത്തുവേദന എന്നിവയ്ക്ക് കാരണമായേക്കാം. ദീർഘനേരം ഒരേ രീതിയിലുള്ള ശരീരഭാവത്തിൽ (posture) ഇരിക്കുന്നത് കഴുത്തിലെ നട്ടെല്ലിന്റെ സ്വാഭാവിക ആകൃതിയിൽ മാറ്റം വരുത്താനും, ഇതിന് സാധ്യതയുള്ളവരിലെ സന്ധികൾ വേഗത്തിൽ തേയ്മാനത്തിന് വിധേയമാകാനും കാരണമായേക്കാമെന്ന് വിദ​ഗ്ധർ പറയുന്നു.

തല മുന്നോട്ട് കുനിച്ച് പിടിക്കുമ്പോൾ, അതിനെ താങ്ങിനിർത്താനായി കഴുത്തിലെ പേശികൾക്ക് തുടർച്ചയായി പ്രവർത്തിക്കേണ്ടി വരുന്നു. കാലക്രമേണ, ഇത് പേശികളുടെ ക്ഷീണം, വേദന, കഴുത്തിലെ എല്ലുകളുടെ സ്വാഭാവിക വിന്യാസത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. ഇതിനെ ക്രമീകരിക്കാൻ ശ്രമിക്കുന്നതിനിടയിൽ തോളുകളിലും പുറത്തിന്റെ മുകൾഭാഗത്തും അധിക സമ്മർദ്ദം ഉണ്ടായേക്കാം.

തുടർച്ചയായി താഴേക്ക് നോക്കുന്നത് പേശികൾക്കും സന്ധികൾക്കും അമിതഭാരം നൽകുകയും അതുവഴി നിരന്തരമായ ആയാസമുണ്ടാക്കുകയും ചെയ്യുന്നു. ഇത് കഴുത്തിലെ പേശികളിലും സന്ധികളിലും എപ്പോഴും വേദനയുണ്ടാക്കുന്നതിനൊപ്പം, മാറാത്ത കാഠിന്യം, തലവേദന, കഴുത്തുവേദന എന്നിവയ്ക്കും കാരണമായേക്കാം.

സ്‌ക്രീൻ കണ്ണിന്റെ നിരപ്പിൽ ക്രമീകരിക്കുക, നടുവിനും കൈകൾക്കും ആവശ്യമായ താങ്ങ് ഉറപ്പാക്കുക, ഓരോ 30 മുതൽ 40 മിനിറ്റ് കൂടുമ്പോഴും എഴുന്നേറ്റ് അല്പം നടക്കുക എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here