30.3 C
Kollam
Tuesday 6th October, 2026 | 06:12:02 PM
Home News Local ശൂരനാട്ട് പ്രായപൂർത്തിയാകാത്തപെൺകുട്ടിയെ വഴിയാത്രക്കാരനായ അക്രമി കടന്നു പിടിച്ചതായി പരാതി

ശൂരനാട്ട് പ്രായപൂർത്തിയാകാത്തപെൺകുട്ടിയെ വഴിയാത്രക്കാരനായ അക്രമി കടന്നു പിടിച്ചതായി പരാതി

ശൂരനാട്:റോഡിലൂടെ നടന്നു പോകവേ 12 വയസുള്ള സ്കൂൾ വിദ്യാർത്ഥിനിയെ അക്രമി കടന്നുപിടിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താനായില്ല.ശൂരനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 19ന് രാവിലെ ഏഴിനാണ് സംഭവം നടന്നത്.ബന്ധുവിൻ്റെ കടയിൽ പോയ ശേഷം വീട്ടിലേക്ക് മടങ്ങവേയാണ് പെൺകുട്ടിക്കു നേരെ അതിക്രമം ഉണ്ടായത്.

സ്‌കൂട്ടറിൽ എത്തിയ യുവാവാണ് അതിക്രമം കാട്ടിയത്.കുട്ടി നിലവിളിച്ചതോടെ ഇയ്യാൾ കടന്നുകളയുകയായിരുന്നു.പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി ശൂരനാട് പൊലീസ് അറിയിച്ചു.