Home Blog Page 132

പോരുവഴി വടക്കേമുറിയിൽ കാൽവഴുതി കിണറ്റിൽ വീണ യുവതിക്ക് രക്ഷകനായി പ്രദേശവാസിയായ യുവാവ്

ശാസ്താംകോട്ട:കിണറ്റിൽ വീണ യുവതിയ്ക്ക് രക്ഷകനായി സമീപവാസിയായ യുവാവ്.പോരുവഴി വടക്കേമുറി വയണവിള വടക്കതിൽ രമേശൻ (42) സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.വടക്കേമുറി സ്വദേശിനിയായ യുവതി വ്യാഴാഴ്ച പുലർച്ചെ വെള്ളം കോരുന്നതിനിടെയാണ് കാൽവഴുതി കിണറ്റിൽ വീണത്.സംഭവം അറിഞ്ഞ് നാട്ടുകാർ ഓടികൂടിയെങ്കിലും ആർക്കും കിണറ്റിൽ ഇറങ്ങാൻ കഴിഞ്ഞില്ല.

ഇതേ സമയം ഇത് വഴിവന്ന രമേശൻ സാഹസികമായി കിണറ്റിൽ ഇറങ്ങി യുവതിയെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു.മരണത്തെ മുഖാമുഖം കണ്ട യുവതിയെ കസേരയിൽ എടുത്തിരുത്തി മുകളിൽ എത്തിക്കാറായപ്പോഴേക്കും ശാസ്താംകോട്ടയിൽ നിന്ന് ഫയർ ഫോഴ്‌സ് സംഘവും എത്തിചേർന്നു.പിന്നീട് എല്ലാവരും ചേർന്ന് യുവതിയെ പുറത്തെടുക്കുകയും ഫയർഫോഴ്‌സിൻ്റെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയുമായിരുന്നു.

കുന്നത്തൂർ താലൂക്കിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ അഷ്‌ടമിരോഹിണി മഹോത്സവം

ശാസ്‌താംകോട്ട:കുന്നത്തൂർ താലൂക്കിലെ വിവിധ ശ്രികൃഷ്‌ണ ക്ഷേത്രങ്ങളിൽ അഷ്‌ടമിരോഹിണി മഹോത്സവം വെള്ളിയാഴ്ച വിപുലമായി ആഘോഷിക്കും.ശാസ്‌താംകോട്ട മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ രാവിലെ 6ന് പാൽപായസ പൊങ്കാല,വിശേഷാൽ പൂജകളും ചടങ്ങുകളും,12 ന് പിറന്നാൾ സദ്യ,രാത്രി കൈക്കൊട്ടിക്കളി എന്നിവ നടക്കും.

പടിഞ്ഞാറെ കല്ലട ആവണിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉറിയടി മഹോത്സവം വെള്ളിയാഴച
സമാപിക്കും.രാവിലെ 6:30 ന് പാൽപ്പായസപ്പൊങ്കാല, 7.30ന് പ്രഭാത ഭക്ഷണം,7.45ന് ഉറിയടി,8ന് ഭാഗവതപാരായണം,പകൽ 12 ന് അഷ്ടമിരോഹിണി സദ്യ, 4.30ന് എഴുന്നള്ളത്ത്,വൈകിട്ട് 5ന് ഐശ്വര്യ വിളക്കുപൂജ, 7ന് ദീപാരാധനയും ദീപക്കാഴ്ചയും,10ന് കളഭാഭിക്ഷേകം, രാത്രി 12ന് ശ്രീകൃഷ്ണ ജയന്തി വിശേഷാൽ പൂജകൾ എന്നിവ നടക്കും.

മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകിട്ട് 3ന് ഉറിയടി നടക്കും.ഭക്തജനങ്ങൾക്ക് നേർച്ചയായി ഉറിയടി സമർപ്പിക്കാമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.കുന്നത്തൂർ കിഴക്ക് പാരിപ്പള്ളിൽ ശ്രീ മുരളി കൃഷ്‌ണ ക്ഷേത്രത്തിൽ അഷ്ടമി രോഹിണി മഹോത്സവം വെള്ളിയാഴ്ച നടക്കും.രാവിലെ 6 ന് പാൽപായസ പൊങ്കാല,6.30 ന് സോപാന സംഗീതം,12 മുതൽ തിരുനാൾ സദ്യ, വൈകിട്ട് 4 ന് ഉറിയടി,6.45 ന് മഹാദീപാരാധന, അന്നദാനം, ഉണ്ണിയൂട്ട്, രാത്രി 8.30 മുതൽ ഗാനാഞ്ജലി ഫ്യൂഷൻ,12.30 ന് വാകച്ചാർത്ത്.

എക്സൈസ് ഉദ്യോഗസ്ഥരുടെ മാസപ്പടി, ഇടനിലക്കാരനും കുടുങ്ങും

തിരുവനന്തപുരം. കോട്ടയത്തെ ബാറിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥരുടെ മാസപ്പടി, ഇടനിലക്കാരനും കുടുങ്ങും. മാസപ്പടി പിരിവിന് ഇടനിലക്കാരനായി നിന്ന കരിങ്കട ജോസിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ എക്‌സൈസ് കമ്മീഷണറുടെ നിർദേശം

ഇത് കാണിച്ചു വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകി. ജോസിക്കെതിരെ കൂടുതൽ തെളിവുകളെന്ന് എക്സൈസ് കമ്മീഷ്ണർ. കുമരകത്തെ പഞ്ചവടി ബാറിന്റെ ഉടമയാണ് ജോസി. ഡെപ്യൂട്ടി കമ്മീഷണർക്ക് ബാറുടമകളിൽ നിന്ന് പണം പിരിച്ചു നൽകിയത് ജോസി

കല്യാണ വീട്ടിലെത്തിയവരെ അയൽവാസിയുടെ നേതൃത്വത്തിൽ വെട്ടി

കണ്ണൂർ. പേരാവൂരിൽ കല്യാണ വീട്ടിലെത്തിയവരെ അയൽവാസിയുടെ നേതൃത്വത്തിൽ വെട്ടിയ സംഭവത്തിൽ
മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ.
പിടിയിലായത് പേരാവൂർ സ്വദേശികളായ നിഖിൽ, സനിൽ, പ്രണവ്. ഇന്നലെയാണ് സംഭവം. കല്യാണവീട്ടിലെത്തിയ അൻസാർ, അരുൺ, അഭിജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്.

വരൻ്റെ സുഹൃത്തുക്കളായ ഇവർ മദ്യപിച്ച് പാട്ട് പാടിയത് അയൽവാസി രാജേഷ് ചോദ്യം ചെയ്തിനെ തുടർന്നാണ് തർക്കം ഉണ്ടാകുന്നത്. ഇതിനിടെയാണ് രാജേഷ് സുഹൃത്തുക്കളായ നിഖിൽ, സനിൽ, പ്രണവ് എന്നിവരെ വിളിച്ചുവരുത്തി ഇവരെ ആക്രമിക്കുന്നത്. സംഭവത്തിൽ ഒളിവിൽ പോയ രാജേഷിനായി പോലീസ് തെരച്ചിൽ നടത്തുന്നു.

കോടീശ്വരിയെ വിവാഹം ചെയ്ത ഭുവനേഷ്! ലക്ഷങ്ങൾ പൊടിപിടിച്ച വിവാഹമാമാങ്കം; മാസം ഒന്നായിട്ടും ആഘോഷങ്ങൾ

anu mol and bhuvanesh wedding cost

ടെലിവിഷൻ സീരിയൽ താരം അനുമോൾ ഇക്കഴിഞ്ഞ മാസമാണ് വിവാഹിതയായത്. തമിഴ്‌നാട് സ്വദേശിയായ ഭുവനേഷ് ആണ് താരത്തിന്റെ വിവാഹം. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നടനും എംപിയുമായ സുരേഷ് ഗോപിയും വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തി. ഗുരുവായൂർ വേണ്ട എല്ലാ ക്രമീകരണങ്ങളും ചെയ്തു കൊടുത്തത് സുരേഷ് ഗോപിയായിരുന്നു.

ഒരു സഹോദരനപ്പോലെ കൂടെ നിന്ന താരം ഇരുവരെയും അനുഗ്രഹിച്ച ശേഷം കൈപിടിച്ച് ചേർത്തുനിർത്തുകയും ചെയ്തു. വിവാഹം കഴിഞ്ഞിട്ട് ഒരു മാസം ആകുമ്പോഴേക്കും ഇപ്പോഴും ആഘോഷങ്ങൾ തീരുന്നില്ല. ഓണം ആഘോഷങ്ങളും സ്വന്തക്കാരുടെ വീട്ടിലെ വിരുന്നും, ഇതിനിടയിൽ വരുന്ന മറ്റു ആഘോഷങ്ങളും എല്ലാം കൂടി ഇരുവരും തിരക്കിലാണ്. പറഞ്ഞുവരുന്നത് ലക്ഷങ്ങൾ പൊടിപിടിച്ച വിവാഹത്തെകുറിച്ചാണ്. അധ്വാനിക്കാൻ തുടങ്ങിയ കാലം തൊട്ടേ ഒരുപാട് കഷ്ടപ്പെടുന്ന പെൺകുട്ടി ആയിരുന്ന ആളാണ് അനുമോൾ.

പലപ്പോഴും താൻ കടന്നുവന്ന അവസ്ഥകളെ കുറിച്ച് അനുമോൾ പറഞ്ഞിട്ടുണ്ട്. സ്വന്തം അധ്വാനത്തിന്റെ ഫലം വിവാഹത്തിലും അനുമോൾ കാണിച്ചു. ബിഗ് ബോസിൽ നിന്നും ഇറങ്ങുമ്പോഴക്കും കോടീശ്വരി ഇമേജിലേക്ക് അനുമോൾ ഉയർന്നിരുന്നു. ലക്ഷങ്ങൾ ആണ്. അവർക്ക് ഉദ്‌ഘാടന വേദികളിൽ നിന്നും കിട്ടുന്നത് ലക്ഷങ്ങൾ ആണ്. ഒപ്പം പല ഷോസുകൾ, സീരിയലുകൾ അങ്ങനെ അനുമോൾ നേടിയത് കോടികൾ ആണ്.

ഇപ്പോഴും ആഘോഷങ്ങൾ തീരുന്നില്ല, വിവിധ ഫോട്ടോഷൂട്ടുകൾ അങ്ങനെ ഇപ്പോഴും ആഘോഷങ്ങളിൽ തന്നെയാണ് അനുമോളും ഭർത്താവും.

ഭുവനേഷ് രാജേന്ദിര്‍ എന്നാണ് അനുവിന്റെ മുഴുവന്‍ പേര്. നടനും മോഡലുമാണ്. ചെന്നൈയിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗമാണ് ഭുവനേഷ്. സോഷ്യല്‍ മീഡിയയിലേക്ക് നോക്കിയാല്‍, 2019 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ഭുവന് 1.39 ലക്ഷം ഫോളോവേഴ്‌സ് ആണ് ഉള്ളത്, അതേ സമയം ഭുവന്‍ ആരെയും തന്നെ ഫോളോ ചെയ്യുന്നുമില്ല.

മോഡലിങ്, ആക്ടിങ്, ഫാഷന്‍, ട്രാവല്‍, ലൈഫ്‌സ്‌റ്റൈല്‍, ഫിറ്റ്‌നസ് കണ്ടന്റ് ക്രിയേഷന്‍ എന്നീ മേഖലകളിലാണ് ഭുവന് താത്പര്യം. റീല്‍ വിഡിയോകളിലൂടെയാണ് ഭുവന്‍ കൂടുതല്‍ പരിചിതനാവുന്നത്.

പ്രതിപക്ഷ ഉപ നേതാവുമായി ബന്ധപ്പെട്ട വിഷയം,പിണറായി വിജയനുമായുള്ള ചർച്ചയ്ക്ക് തയ്യാറല്ലെന്ന് സിപിഐ

പ്രതിപക്ഷ ഉപ നേതാവുമായി ബന്ധപ്പെട്ട വിഷയത്തിൽ പിണറായി വിജയനുമായി കൂടുതൽ ഇടഞ്ഞ് സിപിഐ. വിഷയം പരിഹരിക്കാൻ പിണറായി വിജയനുമായുള്ള ചർച്ചയ്ക്ക് തയ്യാറല്ലെന്ന് സിപിഐ അറിയിച്ചു. തർക്കത്തിൽ എത്രയും വേഗം പ്രശ്നപരിഹാരം വേണമെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം കർശന നിർദേശം നൽകി.

പിണറായി വിജയനുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാൻ ഇല്ലെന്നാണ് പ്രതിപക്ഷ ഉപ നേതാവ് തർക്കത്തിൽ സിപിഐയുടെ നിലപാട്. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവരുമായി ചർച്ചയാവാം. ഉപ നേതാവ് പദവി ആവശ്യപ്പെട്ട് നൽകിയ കത്തിന് ആദ്യം രേഖാമൂലം മറുപടി നൽകണമെന്നും സിപിഐ അറിയിച്ചു. രേഖാമൂലമുള്ള മറുപടിക്ക് ശേഷം തുടർ നീക്കങ്ങൾ തീരുമാനിച്ചാൽ മതി എന്നാണ് നേതാക്കൾക്കിടയിലുള്ള ധാരണ. വിഷയത്തിൽ സിപിഐഎം സംസ്ഥാന നേതൃത്വത്തെ ശാസിച്ച് കേന്ദ്ര നേതൃത്വം രംഗത്തെത്തി. മുന്നണി മര്യാദകൾ പാലിച്ചുള്ള തീരുമാനമുണ്ടാകണമെന്ന് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകി. സിപിഐക്ക് അംഗീകരിക്കാൻ കഴിയുന്ന തീരുമാനം വേണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ ശാസന. പ്രതിപക്ഷ ഉപനേതാവ് പദവിയേക്കാൾ കൂടുതൽ പ്രശ്നങ്ങൾ മുന്നണിക്കുള്ളിൽ ഉണ്ടെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി പറഞ്ഞു.

ഉപ നേതാവ് പദവി തൽക്കാലം ഒഴിച്ചിട്ടുള്ള പ്രശ്നപരിഹാരത്തിനാണ് സിപിഐഎം ശ്രമിക്കുന്നത്. ഇതിൽ സിപിഐ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല.

also read.

കാന്തപുരത്തിന്റേത് ആർഎസ്എസിന്റെ സ്വരം,സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശനത്തിൽ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി. കാന്തപുരത്തിന്റേത് ആർഎസ്എസിന്റെ സ്വരം എന്നാണ് വിമർശനം. കാന്തപുരത്തെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരെ കെ.ടി ജലീൽ നിലപാടെടുത്തു.

സ്ത്രീകളെ അധിക്ഷേപിച്ച് കാന്തപുരം പ്രസ്താവന നടത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റോ പ്രതിപക്ഷ നേതാവോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കുന്നത്. ദേശീയ ജനറൽ സെക്രട്ടറി എം എ ബേബിയുടേത് രൂക്ഷ വിമർശനമാണ്. കാന്തപുരത്തിന്റെ നിലപാടിനെ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിൻ്റെ പരാമർശങ്ങളോട് ഉപമിച്ചു.

ഔദ്യോഗികമായി തള്ളിപ്പറഞ്ഞിട്ടില്ലെങ്കിലും സിപിഐഎമ്മിന് കാന്തപുരത്തിന്റെ പരാമർശങ്ങളോട് എതിർപ്പാണ് ഉള്ളത്. എന്നാൽ എൽഡിഎഫിലെ മുൻമന്ത്രിമാർ കാന്തപുരത്തിനെ പിന്തുണയ്ക്കുന്നുണ്ട്. കെ.ടി ജലീലും, അഹമ്മദ് ദേവർകോവിലും കഴിഞ്ഞ ദിവസങ്ങളിൽ പരസ്യമായി തന്നെ കാന്തപുരത്തിനായി രംഗത്ത് എത്തി. കാന്തപുരത്തിനെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരെയായിരുന്നു ഇന്നത്തെ കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇസ്ലാമികമായി കാന്തപുരം പറഞ്ഞത് തെറ്റാണെന്ന് സമർഥിക്കാൻ മുഖ്യമന്ത്രിക്ക് ആകുമോ എന്ന് കെ ടി ജലീൽ വെല്ലുവിളിച്ചു. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ ലീഗും സമസ്തയും നിലപാട് പറയണം എന്നും കെ.ടി ജലീൽ ആവശ്യപ്പെട്ടു.

കിണർ വൃത്തിയാക്കുന്നതിനിടെ യുവാക്കൾക്ക് ​പൊള്ളലേറ്റു, ഗുരുതര പരിക്ക്, അപകടം ഓക്സിജന്റെ സാന്നിധ്യം പരിശോധിക്കുന്നതിനിടെ

തിരുവനന്തപുരം: കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു. കിണർ വൃത്തിയാക്കാനിറങ്ങിയ സുനു, വിനീത്, രാകേഷ് എന്നിവർക്കാണ് പൊള്ളലേറ്റത്. പെട്രോൾ പമ്പിനടത്തുള്ള കിണറ്റിലാണ് തീ കണ്ടത്. ഇന്നലെയാണ് സംഭവം.

Also Read: പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം; ദോഹ-ബെം​ഗളൂരു ഇൻഡി​ഗോ വിമാനം മസ്കറ്റിലേക്ക് തിരിച്ചുവിട്ടു, അടിയന്തര ലാൻഡിങ്

കല്ലമ്പലം ദേശീയപാതയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിനോട് ചേർന്നുള്ള ഇരുനില കെട്ടിടത്തിന്റെ താഴ്ഭാഗത്തായാണ് കിണർ സ്ഥിതി ചെയ്യുന്നത്. പമ്പ് മാനേജറായ കിരൺ ആവശ്യപ്പെട്ട പ്രകാരം കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു തൊഴിലാളികളായ സുനുവും, വിനീതും. ഇവർ കിണർ വറ്റിക്കുന്നത് കാണാനായിരുന്നു ഇവരുടെ സുഹൃത്തായ രാകേഷെന്ന ഉണ്ണി അവിടെയെത്തിയത്. കിണറ്റിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് പുറത്ത് കളഞ്ഞ ശേഷം, കിണറ്റിനുള്ളിൽ ഓക്സിജന്റെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ബക്കറ്റിൽ മെഴുകുതിരി കത്തിച്ച് കിണറ്റിലേക്ക് ഇറക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

കിണർ ഇരുനില കെട്ടിടത്തിന്റെ അടിഭാഗത്തായിതിനാൽ തീ മുകളിലേക്ക് പോകാതെ നാലുവശങ്ങളിൽ പടർന്നതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിക്കാൻ കാരണമായത്. സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഏതെങ്കിലും തരത്തിൽ ഇന്ധനം കിണറ്റിലേക്ക് എത്തിയിരുന്നോ എന്ന കാര്യങ്ങൾ വിശദമായ പരിശോധനക്ക് ശേഷം മാത്രമേ അറിയാൻ കഴിയുകയുള്ളു. സുനു ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലും വിനീതും രാകേഷും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്ന് കല്ലമ്പലം പൊലീസ് അറിയിച്ചു.

പിണറായി വീടിനുമുന്നിലെ ജീപ്പു പൊലീസ് സ്റ്റേഷന്‍ വിശദീകരണവുമായി പിണറായി വിജയന്‍

കണ്ണൂര്‍. പിണറായിയിലെ തന്റെ വീടിനു മുന്നില്‍ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പൊലീസ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്നതായി ചില മാധ്യമങ്ങളും അത് ഏറ്റുപിടിച്ച് ചില വ്യക്തികളും രംഗത്തുവന്നതില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തന്നെ വ്യക്തിപരമായി അപമാനിക്കുക എന്ന പൊതു ലക്ഷ്യമാണ് ഈ രണ്ട് വിഭാഗങ്ങള്‍ക്കും ഉള്ളതെന്ന് പിണറായി വിജയന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

പിണറായിയിലെ എന്റെ വീടിനു മുന്നില്‍ പൊലീസ് ഔട്ട്പോസ്റ്റ് ഇടുന്നത് പൊലീസിന്റെ ഔദ്യോഗിക നടപടിക്രമത്തിന്റെ ഭാഗമായി മാത്രമാണ്. സുരക്ഷാ കാരണങ്ങളാലാണല്ലോ സെക്യൂരിറ്റി ഏര്‍പ്പെടുത്താന്‍ വകുപ്പുതല നടപടികള്‍ സ്വീകരിക്കുക. മന്ത്രി മന്ദിരങ്ങള്‍ക്കു മുന്നില്‍ ഇപ്പോഴും സദാ കാവല്‍ നില്‍ക്കുന്ന ഔട്ട് പോസ്റ്റ് ഡ്യൂട്ടിക്കാരുണ്ട്. ഇതെല്ലാം ഔദ്യോഗികമായ നടപടിക്രമങ്ങളുടെ ഭാഗമാണ്’- കുറിപ്പില്‍ പറയുന്നു.

‘എന്റെ വീടിന്റെ മുന്നില്‍ പൊലീസ് സ്റ്റേഷന്‍ ഒരുകാലത്തും ആരംഭിച്ചിട്ടില്ല. സാധാരണ നടപടിക്രമം എന്ന നിലയില്‍ ഒരു പൊലീസ് വാഹനത്തില്‍ പൊലീസുകാര്‍ വന്നുപോയിരുന്നു. പിന്നീട് ആ വാഹനം ഗതാഗതയോഗ്യമല്ലാതെ അവിടെത്തന്നെ കിടന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അവിടെ നിന്നും മാറ്റി വാഹനം റിപ്പയര്‍ ചെയ്ത് ഉപയോഗിക്കും എന്നാണ് അന്ന് പൊലീസ് പറഞ്ഞിരുന്നത്. ഇപ്പോള്‍ അധികാരമൊഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും ആ വാഹനം മാറ്റുകയുണ്ടായില്ല. ഇതിനു പിന്നിലെ കാരണം വിശദീകരിക്കേണ്ടത് പൊലീസാണ്. എന്റെ വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല’- പിണറായി കുറിപ്പില്‍ പറയുന്നു.

also read.

പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം; ദോഹ-ബെം​ഗളൂരു ഇൻഡി​ഗോ വിമാനം മസ്കറ്റിലേക്ക് തിരിച്ചുവിട്ടു, അടിയന്തര ലാൻഡിങ്

മുംബൈ: പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ദോഹ-ബെം​ഗളൂരു ഇൻഡി​ഗോ വിമാനം മസ്കറ്റിലേക്ക് വഴിതിരിച്ചുവിട്ടു. വ്യാഴാഴ്ച പുലർച്ചെ ദോഹയിൽനിന്ന് ബെം​ഗളൂരുവിലേക്ക് യാത്രതിരിച്ച ഇൻഡി​ഗോയുടെ 6E 1302 എയർബസ് A320NEO വിമാനമാണ് മസ്കറ്റിൽ അടിയന്തരമായി ഇറക്കിയത്. തുടർന്ന് പൈലറ്റിന് വൈദ്യസഹായം ലഭ്യമാക്കിയതായും യാത്രക്കാർക്ക് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും ഇൻഡി​ഗോ അറിയിച്ചു.

Also Read: സവാളവില പിടിച്ചുനിർത്താൻ സർക്കാർ; 100 ടൺ ഇറക്കുമതി ചെയ്യും

ഒരുമണിക്കൂറോളം വൈകി വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിക്കാണ് ദോഹയിൽനിന്നുള്ള വിമാനം ബെം​ഗളൂരുവിലേക്ക് പുറപ്പെട്ടത്. ഇതിനുപിന്നാലെയാണ് വിമാനം മസ്കറ്റിലേക്ക് തിരിച്ചുവിട്ടത്. പൈലറ്റുമാരിൽ ഒരാൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് വിമാനം തിരിച്ചുവിടാൻ കാരണമായതെന്നാണ് റിപ്പോർട്ട്. അടിയന്തരസാഹചര്യങ്ങളിൽ വിമാനത്തിൽനിന്ന് നൽകുന്ന മേയ്​ഡേ സന്ദേശവും നൽകിയിരുന്നു. തുടർന്ന് വിമാനം മസ്കറ്റ് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു.

എയർബസ് A320 വിമാനങ്ങളിൽ രണ്ട് പൈലറ്റുമാരാണ് ഉണ്ടാകാറുള്ളത്. ഇവരിൽ ഒരാൾക്ക് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥവന്നാൽ ഇത് അടിയന്തരസാഹചര്യമായാണ് വിമാനക്കമ്പനികൾ പരി​ഗണിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ രണ്ടാമത്തെ പൈലറ്റിന് വിമാനം സുരക്ഷിതമായി പറത്താൻ കഴിയുമെങ്കിലും ജോലിഭാരം വർധിക്കും. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ എത്രയും വേ​ഗം സമീപത്തെ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് അസുഖബാധിതനായ പൈലറ്റിന് വൈദ്യസഹായം നൽകുകയാണ് ചെയ്യാറുള്ളത്.

ദോഹ-ബെം​ഗളൂരു വിമാനത്തിലെ ക്രൂ അം​ഗത്തിന് അടിയന്തര വൈദ്യസഹായം തേടേണ്ട സാഹചര്യമായതിനാലാണ് വിമാനം തിരിച്ചുവിട്ടതെന്ന് ഇൻഡി​ഗോയും പ്രസ്താവനയിലൂടെ അറിയിച്ചു. ലാൻഡിങ്ങിന് ശേഷം മെഡിക്കൽസംഘം ക്രൂ അം​ഗത്തിന് വൈദ്യസഹായം നൽകിയെന്നും ഇവർ സുഖംപ്രാപിച്ച് വരികയാണെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. ബെം​ഗളൂരുവിലേക്കുള്ള യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പാടാക്കിയെന്നും മസ്കറ്റ് വിമാനത്താവളത്തിൽ യാത്രക്കാർക്ക് വേണ്ട ലഘുഭക്ഷണങ്ങളടക്കം നൽകിയെന്നും ഇൻഡി​ഗോ അറിയിച്ചു.