27.5 C
Kollam
Thursday 3rd September, 2026 | 09:42:40 PM
Home News Local കുന്നത്തൂർ താലൂക്കിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ അഷ്‌ടമിരോഹിണി മഹോത്സവം

കുന്നത്തൂർ താലൂക്കിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ അഷ്‌ടമിരോഹിണി മഹോത്സവം

ശാസ്‌താംകോട്ട:കുന്നത്തൂർ താലൂക്കിലെ വിവിധ ശ്രികൃഷ്‌ണ ക്ഷേത്രങ്ങളിൽ അഷ്‌ടമിരോഹിണി മഹോത്സവം വെള്ളിയാഴ്ച വിപുലമായി ആഘോഷിക്കും.ശാസ്‌താംകോട്ട മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ രാവിലെ 6ന് പാൽപായസ പൊങ്കാല,വിശേഷാൽ പൂജകളും ചടങ്ങുകളും,12 ന് പിറന്നാൾ സദ്യ,രാത്രി കൈക്കൊട്ടിക്കളി എന്നിവ നടക്കും.

പടിഞ്ഞാറെ കല്ലട ആവണിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉറിയടി മഹോത്സവം വെള്ളിയാഴച
സമാപിക്കും.രാവിലെ 6:30 ന് പാൽപ്പായസപ്പൊങ്കാല, 7.30ന് പ്രഭാത ഭക്ഷണം,7.45ന് ഉറിയടി,8ന് ഭാഗവതപാരായണം,പകൽ 12 ന് അഷ്ടമിരോഹിണി സദ്യ, 4.30ന് എഴുന്നള്ളത്ത്,വൈകിട്ട് 5ന് ഐശ്വര്യ വിളക്കുപൂജ, 7ന് ദീപാരാധനയും ദീപക്കാഴ്ചയും,10ന് കളഭാഭിക്ഷേകം, രാത്രി 12ന് ശ്രീകൃഷ്ണ ജയന്തി വിശേഷാൽ പൂജകൾ എന്നിവ നടക്കും.

മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകിട്ട് 3ന് ഉറിയടി നടക്കും.ഭക്തജനങ്ങൾക്ക് നേർച്ചയായി ഉറിയടി സമർപ്പിക്കാമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.കുന്നത്തൂർ കിഴക്ക് പാരിപ്പള്ളിൽ ശ്രീ മുരളി കൃഷ്‌ണ ക്ഷേത്രത്തിൽ അഷ്ടമി രോഹിണി മഹോത്സവം വെള്ളിയാഴ്ച നടക്കും.രാവിലെ 6 ന് പാൽപായസ പൊങ്കാല,6.30 ന് സോപാന സംഗീതം,12 മുതൽ തിരുനാൾ സദ്യ, വൈകിട്ട് 4 ന് ഉറിയടി,6.45 ന് മഹാദീപാരാധന, അന്നദാനം, ഉണ്ണിയൂട്ട്, രാത്രി 8.30 മുതൽ ഗാനാഞ്ജലി ഫ്യൂഷൻ,12.30 ന് വാകച്ചാർത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here