27.5 C
Kollam
Thursday 3rd September, 2026 | 09:59:19 PM
Home News Local പോരുവഴി വടക്കേമുറിയിൽ കാൽവഴുതി കിണറ്റിൽ വീണ യുവതിക്ക് രക്ഷകനായി പ്രദേശവാസിയായ യുവാവ്

പോരുവഴി വടക്കേമുറിയിൽ കാൽവഴുതി കിണറ്റിൽ വീണ യുവതിക്ക് രക്ഷകനായി പ്രദേശവാസിയായ യുവാവ്

ശാസ്താംകോട്ട:കിണറ്റിൽ വീണ യുവതിയ്ക്ക് രക്ഷകനായി സമീപവാസിയായ യുവാവ്.പോരുവഴി വടക്കേമുറി വയണവിള വടക്കതിൽ രമേശൻ (42) സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.വടക്കേമുറി സ്വദേശിനിയായ യുവതി വ്യാഴാഴ്ച പുലർച്ചെ വെള്ളം കോരുന്നതിനിടെയാണ് കാൽവഴുതി കിണറ്റിൽ വീണത്.സംഭവം അറിഞ്ഞ് നാട്ടുകാർ ഓടികൂടിയെങ്കിലും ആർക്കും കിണറ്റിൽ ഇറങ്ങാൻ കഴിഞ്ഞില്ല.

ഇതേ സമയം ഇത് വഴിവന്ന രമേശൻ സാഹസികമായി കിണറ്റിൽ ഇറങ്ങി യുവതിയെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു.മരണത്തെ മുഖാമുഖം കണ്ട യുവതിയെ കസേരയിൽ എടുത്തിരുത്തി മുകളിൽ എത്തിക്കാറായപ്പോഴേക്കും ശാസ്താംകോട്ടയിൽ നിന്ന് ഫയർ ഫോഴ്‌സ് സംഘവും എത്തിചേർന്നു.പിന്നീട് എല്ലാവരും ചേർന്ന് യുവതിയെ പുറത്തെടുക്കുകയും ഫയർഫോഴ്‌സിൻ്റെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here