പി.എസ്. പ്രശാന്ത് ജയിൽ മോചിതനായി

തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയിൽമോചിതനായി. കൊല്ലം വിജിലൻസ് കോടതിയാണ് ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ച് ജാമ്യം അനുവദിച്ചത്. ഇതോടെ തിരുവനന്തപുരം സെൻട്രൽ ജയിലിലായിരുന്ന അദ്ദേഹം വൈകിട്ട് 7 മണിയോടെ പുറത്തിറങ്ങി. ജൂലൈ 23നാണ് പി എസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രശാന്തിനൊപ്പം അറസ്റ്റിലായ മുൻ ബോർഡ് അംഗം എ അജികുമാറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ … Continue reading പി.എസ്. പ്രശാന്ത് ജയിൽ മോചിതനായി