Home Blog Page 131

അധ്യാപക ദിനാചരണങ്ങൾ കാര്യക്ഷമമാക്കണം

എൽ സുഗതൻ

ഒരു സെപ്റ്റംബർ 5 കൂടി കടന്നു വരികയാണ്…
ദേശീയ അധ്യാപക ദിനം…..
ആധുനിക കാലത്തെ അധ്യാപനത്തെക്കുറിച്ചും അധ്യാപകരെ കുറിച്ചും ചിലത് പറയാൻ ആഗ്രഹിക്കുകയാണ്….
അധ്യാപകർ സോഷ്യൽ എഞ്ചിനിയർ ആണ് എന്നാലും മുഖ്യ ധർമ്മം വിഷയം പഠിപ്പിക്കൽ തന്നെ.
ഏറ്റവും നല്ല ഗവ ജോലി ഏതെന്നു ചോദിച്ചാൽ പണ്ടുള്ളവർ പറയും സ്കൂൾ മാഷാണെന്ന്.. എന്നാൽ ഇപ്പൊ മാഷൻമാർ തന്നെ പറയും അതിന്റെ മഹത്വത്തെ കുറിച്ച്. അത്രക്കുണ്ട് ഓരോ ദിവസം കഴിയുന്തോറും അവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ. ആധുനിക കാലത്ത് അധ്യാപന ജോലിയിലേക്ക് കടന്നു വരാൻ മടിക്കുന്നവരുടെ എണ്ണം ഏറുകയാണ്.പ്രഥമ അധ്യാപകരായി ചാർജ് ഏറ്റെടുക്കാൻ താല്പര്യമുള്ള അധ്യാപകരുടെ എണ്ണവും ദിനേന കുറയുകയാണ്.
നാളത്തെ രാഷ്ട്രത്തെ വാർത്തെടുക്കേണ്ടവരാണ് അധ്യാപകർ. എന്നാൽ ഈ മഹത് കർമ്മികൾക്ക് അർഹമായ അംഗീകാരവും പിന്തുണയും അധികാരികളുടെ ഭാഗത്തു നിന്ന് ലഭിക്കുന്നുണ്ടോ എന്നത് ചോദ്യചിഹ്നമാണ്. അധ്യാപകരുടെ ദൈനം ദിന ജീവിതത്തിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം….

മധ്യവേനൽ അവധിക്കാലത്ത് കുട്ടികളെ ചാക്കിട്ട് പിടിക്കുന്ന പുണ്യ കർമ്മത്തോട് കൂടി ഒരധ്യയന വർഷത്തെ അധ്യാപകരുടെ കർമോൽസുകത ആരംഭിക്കുകയാണ്.
കുട്ടികളുടെയും അധ്യാപകരുടെയും യുടയ്‌സ് എന്റർ ചെയ്യൽ,
ST നോഡൽ ഓഫീസർ ചാർജ്
വിദ്യാവാഹിനി,സമഗ്രയിൽ ടീച്ചിങ് മാനുവൽ തയാറാക്കൽ
ദിനാചരണങ്ങൾ സംഘടിപ്പിക്കൽ
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ,
എസ് പി സി, ജെ ആർ സി, സ്കൗട്ട് ആൻഡ് ഗെയ്ഡ്സ്, എൻ സി സി യൂണിറ്റുകളുടെ പ്രവർത്തനം,
പ്രഭാത, ഉച്ച ഭക്ഷണ വിതരണതോടൊപ്പം അവരുടെ കണക്ക് എന്റർ ചെയ്യൽ
സുരക്ഷ ഡ്യൂട്ടി, സമ്പൂർണയിൽ അറ്റന്റൻസ് കൊടുക്കൽ
ജാഗ്രത സമിതി,വിവിധ തരം സ്കോളർഷിപ്പുകളും പരീക്ഷകളിൽ
പരിശീലനം കൊടുക്കലും , ലഹരി പിടുത്തം,ബോധവൽക്കരണം
തെരുവ് നായ് നിയന്ത്രണം
,ബസ്ഡ്യൂട്ടി,അതിനോടൊപ്പം അധ്യാപക യോഗ്യത പരീക്ഷ നേടിയെടുക്കാനുള്ള നെട്ടോട്ടം
ടെക്സ്റ്റ്‌ ബുക്ക്‌ വിതരണം,യൂണിഫോം വിതരണം, സ്കൂൾതലം മുതൽ സംസ്ഥാനതലം വരെയുള്ള കലാകായിക ശാസ്ത്രമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കൽ ,
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ,പച്ചക്കറി എത്തിക്കൽ, പച്ചക്കറിത്തോട്ടം പരിപാലനം,
ഗ്യാസ് എത്തിക്കൽ, ഓണം ക്രിസ്തുമസ് ബക്രീദ് തുടങ്ങിയ ആഘോഷങ്ങൾ സംഘടിപ്പിക്കൽ
പരാതിപ്പെട്ടി, അനുദിനം കുട്ടികൾ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നുള്ള സമ്മർദ്ദങ്ങളും അനുഭവിക്കേണ്ടി വരിക,
ക്ലാസ് പി ടി എ, പിടിഎ പൊതുയോഗം സംഘടിപ്പിക്കൽ,
പരീക്ഷക്ക് പോർഷൻ തീർക്കൽ
എസ് ആർ ജി ഡാറ്റ ശേഖരിക്കൽ, ഇതിനോടൊപ്പമാണ് ഇലക്ഷൻ ഡ്യൂട്ടിയും.
ഗ്രാമസഭ,ബി എൽ ഓ ഡ്യൂട്ടി,
വിര ഗുളിക നൽകൽ
ഹെൽത്ത് കാർഡ് ഉണ്ടാക്കൽ
ആധാർ അപ്ഡേഷൻ
ദേ ഇപ്പോൾ സെൻസെസ് ഡ്യൂട്ടിയും.
ഏറ്റവും എടുത്തു പറയേണ്ട ഒന്നാണ് കെ ടെറ്റ് എന്ന അധ്യാപക യോഗ്യത പരീക്ഷ. അടുത്തകാലത്ത് അധ്യാപകർക്ക് ഏറ്റവും കൂടുതൽ മാനസിക സമ്മർദ്ദം ഉണ്ടാക്കിയ ഒന്നാണ് ഇത്. റിട്ടയേർഡ് ആകാൻ പോകുന്നവരും ഈ പരീക്ഷ പാസാകണമെന്ന സുപ്രീം കോടതി ഉത്തരവാണ് അധ്യാപകരെ ആകെ കുഴപ്പിച്ചത്.ഈ സമ്മർദ്ദങ്ങൾക്കിടയിൽ ക്ലാസ്സിൽ കയറി ആത്മാർത്ഥതയോടെ പഠിപ്പിക്കുവാൻ അധ്യാപകർക്ക് സമയം ഇല്ലാതെ ആകുന്നു. ഇതാണ് ആധുനിക കാലഘട്ടത്തെ അധ്യാപന ജോലിയുടെ യഥാർത്ഥ ചിത്രം.
അതുകൊണ്ടുതന്നെ വർഷത്തിൽ ഒരിക്കലെങ്കിലും അവരുടെ മന സന്തോഷത്തിനായി ഒരു ദിവസം മാറ്റിവെക്കണ്ടേ. ആ ദിനമാണല്ലോ ദേശീയ അധ്യാപക ദിനം.ഈ ദിനത്തിൽ കൃത്യമായി നടന്നു വരുന്നത് സംസ്ഥാന അധ്യാപക അവാർഡ് വിതരണം മാത്രമാണ്. അതും വിചിത്രമാണ്. മറ്റ് മേഖലയിൽ ഉള്ളവർക്ക് വൻതുക അവാർഡിന് പാരിദോഷികമായി ലഭിക്കുമ്പോൾ വർഷങ്ങളായി സംസ്ഥാന അവാർഡ് നേടുന്ന അധ്യാപകർക്ക് ലഭിക്കുന്നത് കേവലം പതിനായിരം രൂപ മാത്രമാണ്. കഴിഞ്ഞ സർക്കാർ അത് ഇരുപതിനായിരം ആയി വർധിപ്പിച്ച് നൽകുമെന്ന് അന്ന് ഉറപ്പു നൽകിയിരുന്നു. ഈ വർഷം എങ്കിലും അത് വർദ്ധിപ്പിച്ചു തരുമെന്ന് പ്രതീക്ഷിക്കാം. ഒരു പത്രവാർത്തയിലും അവാർഡു തുകയിലും ഒരു മൊമെന്റോയിലും ഒതുങ്ങി പോവുകയാണ് ആ വലിയ ആദരവ്. അവാർഡ് ലഭിക്കുന്ന അധ്യാപകർക്ക് മുൻകാലത്ത് ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് പല അനുകൂല്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതൊന്നും ചർച്ചയിൽ പോലും വരുന്നില്ല എന്നതാണ് യാഥാർഥ്യം.
അവാർഡ് ലഭിക്കുന്ന അധ്യാപകരിൽ നിന്നും എത്രയോ അധികം അധ്യാപകർ തങ്ങളുടെ കർമ്മ മേഖലയിൽ വ്യത്യസ്തവും അഭിമാനകരവുമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നുണ്ട്…. അവാർഡുകൾക്കോ അംഗീകാരങ്ങൾക്കോ അപേക്ഷ സമർപ്പിക്കാത്ത എത്രയോ മികച്ച അധ്യാപകർ നമുക്കിടയിൽ ഉണ്ടാകും…. ഇവരെയൊക്കെ മുഖ്യധാരയിൽ എടുത്തു കാണിക്കേണ്ടതും അർഹതപ്പെട്ടവരെ ആദരിക്കേണ്ടുന്നതും സമൂഹത്തിന്റെ ഒട്ടാകെയുള്ള ഉത്തരവാദിത്വമാണ്. ഈ കാലഘട്ടത്തിൽ അധ്യാപകർക്ക് അത്തരം ഒരു പിന്തുണ ലഭിക്കുന്നുണ്ടോ എന്നുള്ളത് ചിന്തനീയമാണ്.
മറ്റേതൊരു ദിനത്തെക്കാളും മഹത്വമേറിയ ഈ ദിനത്തിലെ u ആരും അറിയാതെ കടന്നുപോകുന്നു. മറുവശത്ത് മറ്റു ദിനങ്ങൾ എല്ലാം ഗംഭീരമായി ആചരിക്കുകയും ചെയ്യുന്നു വർഷത്തിലൊരിക്കൽ തങ്ങളെ പഠിപ്പിച്ച അധ്യാപകരെയും ഇപ്പോൾ അധ്യാപക വൃത്തിയിൽ ഉള്ളവരെയും ഓർക്കാനും അവരുടെ മഹത്വം തിരിച്ചറിയാനുമുള്ള അവസരമാണ് നഷ്ടപ്പെടുന്നത്. ഒരർത്ഥത്തിൽ നമ്മുടെ സമൂഹം ഏറ്റവും കൂടുതൽ പ്രാധാന്യത്തോടെ ആചരിക്കേണ്ട ദിനാചരണങ്ങളിൽ ഒന്നല്ലേ അധ്യാപക ദിനം. അധ്യാപക ദിനം സമുചിതമായി ആഘോഷിക്കപ്പെടുന്നതിലൂടെ, അധ്യാപകർക്ക് അർഹമായ അംഗീകാരം ലഭിക്കുന്നതിലൂടെ പൊതു വിദ്യാഭ്യാസ രംഗത്ത് അനസ്യുതവും അത്ഭുതകരവുമായ മാറ്റങ്ങൾ കാണാൻ കഴിയും. ഈ ദിനത്തിൽ പഞ്ചായത്ത് തലം മുതൽ സംസ്ഥാനതലം വരെ മികവും കഴിവും നേതൃപാടവുമുള്ള അധ്യാപകരെ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ ആഭിമുഖ്യത്തിൽ ആദരിക്കാൻ കഴിയണം. അതിലൂടെ അവരെ ചേർത്തു നിർത്താൻ കഴിയണം. എന്തുകൊണ്ട് ഈ ദിനത്തിൽ അധ്യയനം ഒഴിവാക്കി സ്കൂളിൽ അധ്യാപകരെ കൂടുതൽ അടുത്തറിയുന്നതിനും അവരുടെ കഴിവുകൾ അളക്കുന്നതുമായ വിവിധതരത്തിലുള്ള പരിപാടികൾ സംഘടിപ്പിച്ചു കൂടാ. കുട്ടികൾക്കും അധ്യാപകർക്കും അതൊരു വേറിട്ട അനുഭവം തന്നെയായിരിക്കില്ലേ……


(സംസ്ഥാന അധ്യാപക അവാർഡ് ജേതാവും , വിദ്യാഭ്യാസ പ്രവർത്തകനുമായ ലേഖകന്‍
ആലപ്പുഴ താമരക്കുളം വി വി എച്ച് എസ് എസ് അധ്യാപകനാണ്)
9496241070

ദിവസവും വെറുംവയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ

ഉലുവയിൽ ധാരാളം നാരുകളും വിറ്റാമിനുകളും ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഭക്ഷണക്രമത്തിൽ ഉലുവയിട്ട വെള്ളം ഉൾപ്പെടുത്തുന്നതുകൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

Also Read: അമേരിക്കൻ സമ്പദ്‌ വ്യവസ്ഥയെ കാത്തിരിക്കുന്നത് കറുത്ത ദിനങ്ങൾ, പുതിയ ഭീഷണി ഇറാൻ; ഇന്ധനം കരുതിവയ്ക്കാനും മുന്നറിയിപ്പ്

ദഹനക്കേട്, വയറു വീർക്കൽ, മലബന്ധം തുടങ്ങിയ ദഹനപ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നു

ഉലുവ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നാരുകൾ, ദഹനക്കേട്, വയറു വീർക്കൽ, മലബന്ധം തുടങ്ങിയ ദഹനപ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നു. കൂടാതെ, പോഷകങ്ങൾ മികച്ച രീതിയിൽ ആഗിരണം ചെയ്യാനും ഇത് സഹായിക്കും.

ഉലുവയിട്ട വെള്ളം വിശപ്പ് കുറയ്ക്കുക ചെയ്യുന്നു

ഉലുവയിട്ട വെള്ളം വിശപ്പ് കുറയ്ക്കുകയും മെറ്റബോളിക് നിരക്ക് വർദ്ധിപ്പിക്കുകയും കൊഴുപ്പ് അടിയുന്നത് തടയുകയും ചെയ്യുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം

ഉലുവയിട്ട വെള്ളം പതിവായി കുടിക്കുന്നത് എൽഡിഎൽ (മോശം) കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്നു

ഉലുവയിട്ട വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ പ്രമേഹമോ ഇൻസുലിൻ പ്രതിരോധമോ ഉള്ളവർക്ക് ഇത് ഗുണകരമാണ്.

മുഖക്കുരു കുറയ്ക്കാനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

ഉലുവയിട്ട വെള്ളം പതിവായി കുടിക്കുന്നത് മുഖക്കുരു കുറയ്ക്കാനും ചർമ്മത്തിന് തെളിച്ചവും സ്വാഭാവിക തിളക്കവും നൽകാനും സഹായിച്ചുകൊണ്ട് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

മുടികൊഴിച്ചിൽ കുറയ്ക്കാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു

ഉലുവയിട്ട വെള്ളം മുടികൊഴിച്ചിൽ കുറയ്ക്കാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും താരൻ, ചൊറിച്ചിൽ തുടങ്ങിയ തലയോട്ടിയിലെ പ്രശ്നങ്ങൾ തടയാനും സഹായിക്കുന്നു.

പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തെ സംരക്ഷിക്കാനും സഹായിക്കുന്നു

ഉലുവ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അതുവഴി വിവിധ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.

എ​ഫ്സി​ആ​ർ​എ നി​യ​മ​ഭേ​ദ​ഗ​തി; സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി രൂ​പീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: എ​ഫ്സി​ആ​ർ​എ നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലി​ൽ പാ​ർ​ല​മെ​ന്‍റ് സം​യു​ക്ത സ​മി​തി രൂ​പീ​ക​രി​ച്ചു. പാ​ർ​ല​മെ​ന്‍റി​ന്‍റെ  ഇ​രു സ​ഭ​ക​ളി​ലെ​യും അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി 31 അം​ഗ സം​യു​ക്ത സ​മി​തി​യാ​ണ് രൂ​പീ​ക​രി​ച്ച​ത്.  ബി​ഹാ​റി​ൽ​നി​ന്നു​ള്ള ബി​ജെ​പി എം​പി സ​ഞ്ജ​യ് ജ​യ്സ്വാ​ളാ​ണ് സ​മി​തി അ​ധ്യ​ക്ഷ​ൻ.

സ​മി​തി​യി​ൽ ലോ​ക്‌​സ​ഭ​യി​ൽ നി​ന്ന് 21 അം​ഗ​ങ്ങ​ളും രാ​ജ്യ​സ​ഭ​യി​ൽ നി​ന്ന് 10 അം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്. ബി​ജെ​പി​ക്ക് 14 അം​ഗ​ങ്ങ​ളും കോ​ൺ​ഗ്ര​സി​ന് അ​ഞ്ച് അം​ഗ​ങ്ങ​ളു​മു​ണ്ട്. ജ​ന​താ​ദ​ൾ -യു, ​തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, ഡി​എം​കെ എ​ന്നീ പാ​ർ​ട്ടി​ക​ൾ​ക്ക് ര​ണ്ട് അം​ഗ​ങ്ങ​ൾ വീ​ത​വും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി, ഐ​യു​എം​എ​ൽ, ശി​വ​സേ​ന, എ​ൻ​സി​പി (എ​സ്പി), എ​ൻ​സി​പി, ടി​ഡി​പി എ​ന്നീ പാ​ർ​ട്ടി​ക​ൾ​ക്ക് ഓ​രോ അം​ഗം വീ​ത​വു​മു​ണ്ട്.

സ​ഞ്ജ​യ് ജ​യ്‌​സ്വാ​ളി​നെ കൂ​ടാ​തെ ഭാ​ര​തൃ​ഹ​രി മ​ഹ്താ​ബ്, തേ​ജ​സ്വി സൂ​ര്യ, ക​മ​ലേ​ഷ് ജാം​ഗ്ഡെ, മു​കേ​ഷ്‌​കു​മാ​ർ ച​ന്ദ്ര​കാ​ന്ത് ദ​ലാ​ൽ, നി​ഷി​കാ​ന്ത് ദു​ബെ, വി​ഷ്ണു ദ​യാ​ൽ റാം, ​അ​ന​ന്ത നാ​യ​ക്, അ​ര​വി​ന്ദ് ധ​ർ​മ​പു​രി എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ ബി​ജെ​പി​യു​ടെ ലോ​ക്‌​സ​ഭാ അം​ഗ​ങ്ങ​ൾ. കോ​ൺ​ഗ്ര​സി​ന്‍റെ ആ​ന്‍റോ ആ​ന്‍റ​ണി, ക്യാ​പ്റ്റ​ൻ വി​രി​യാ​റ്റോ ഫെ​ർ​ണാ​ണ്ട​സ്, മു​ഹ​മ്മ​ദ് ഹം​ദു​ല്ല സ​ഈ​ദ്, കാ​ളി​ച​ര​ൺ മു​ണ്ട എ​ന്നി​വ​രും സ​മി​തി​യി​ലു​ണ്ട്.

രാ​ജ്യ​സ​ഭ​യി​ൽ നി​ന്ന് ബി​ജെ​പി​യു​ടെ സി. ​സ​ദാ​ന​ന്ദ​ൻ മാ​സ്റ്റ​ർ, ഹ​ർ​ഷ​വ​ർ​ധ​ൻ ശൃം​ഗ്ല, ഉ​ജ്ജ്വ​ൽ ദേ​വ​റാ​വു നി​കം, അ​ൽ​ക്ക ഗു​ർ​ജ​ർ, സ​ത് പാ​ൽ ശ​ർ​മ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലു​ള്ള​ത്. പ്ര​ഫു​ൽ പ​ട്ടേ​ൽ, സ​ഞ്ജ​യ് കു​മാ​ർ ഝാ, ​ക്രി​സ്റ്റ​ഫ​ർ മ​ണി​ക്യം, മേ​ന​ക ഗു​രു​സ്വാ​മി, പി. ​വി​ൽ​സ​ൺ എ​ന്നി​വ​രും രാ​ജ്യ​സ​ഭ​യി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ളാ​ണ്. സി​യാ ഉ​ർ റ​ഹ്മാ​ൻ, ക​ല്യാ​ൺ ബാ​ന​ർ​ജി, എ. ​രാ​ജ, ലാ​വു ശ്രീ​കൃ​ഷ്ണ ദേ​വ​രാ​യ​ലു, കെ.​ന​രേ​ഷ് ഗ​ണ​പ​ത് മ്ഹാ​സ്‌, കൗ​ശ​ലേ​ന്ദ്ര കു​മാ​ർ, സു​പ്രി​യ സു​ലെ, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​രും സ​മി​തി​യി​ലു​ണ്ട്.

പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ആ​ഴ്ച​യി​ലെ അ​വ​സാ​ന പ്ര​വൃ​ത്തി​ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ലോ​ക്‌​സ​ഭ​യി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് സ​മി​തി​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. മാ​ർ​ച്ച് 25നാ​ണ് വി​ദേ​ശ സം​ഭാ​വ​ന ഭേ​ദ​ഗ​തി ബി​ൽ ലോ​ക്‌​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. രാ​ജ്യ​ത്തെ എ​ൻ​ജി​ഒ​ക​ൾ​ക്കും വി​ദേ​ശ ധ​ന​സ​ഹാ​യ​ത്തി​നു​മേ​ൽ കൂ​ടു​ത​ൽ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന​താ​ണ് ബി​ല്ലി​ലെ പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ. 

ഒ​രു സം​ഘ​ട​ന​യു​ടെ എ​ഫ്‌​സി​ആ​ർ​എ ലൈ​സ​ൻ​സ് ന​ഷ്ട​പ്പെ​ട്ടാ​ൽ അ​തി​ന്‍റെ സ്വ​ത്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യാ​നും വി​നി​യോ​ഗി​ക്കാ​നും പ്ര​ത്യേ​ക അ​ധി​കാ​രി​യെ നി​യോ​ഗി​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​യും ബി​ല്ലി​ലു​ണ്ട്. ബി​ല്ലി​ലെ ചി​ല വ്യ​വ​സ്ഥ​ക​ൾ ക്രി​സ്ത്യ​ൻ എ​ൻ​ജി​ഒ​ക​ൾ​ക്കും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന സാ​മൂ​ഹി​ക​ക്ഷേ​മ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ല​ഭി​ക്കു​ന്ന നി​യ​മാ​നു​സൃ​ത വി​ദേ​ശ ധ​ന​സ​ഹാ​യ​ത്തെ ബാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ആ​രോ​പ​ണം. 

എ​ന്നാ​ൽ ബി​ൽ മ​ത​പ​ര​മാ​യ വി​വേ​ച​നം ല​ക്ഷ്യ​മി​ടു​ന്ന​ത​ല്ലെ​ന്നും വി​ദേ​ശ സം​ഭാ​വ​ന​ക​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി നി​യ​ന്ത്രി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ വി​വേ​ച​നം ചെ​യ്യു​ന്ന ഒ​രു വ്യ​വ​സ്ഥ​യെ​ങ്കി​ലും ചൂ​ണ്ടി​ക്കാ​ണി​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തെ സ​ർ​ക്കാ​ർ വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കൊല്ലം കലക്ട്രേറ്റ് കെട്ടിടത്തിന്‍റെ ചിലഭാഗങ്ങള്‍ വഴിയാത്രക്കാര്‍ക്ക് ഭീഷണി

കൊല്ലം. ജില്ലാ ആസ്ഥാനമായ കലക്ട്രേറ്റ് നില്‍ക്കുന്ന സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ ചില ഭാഗങ്ങള്‍ ജനത്തിന് ഭീഷണിയായിട്ടും അധികൃതര്‍ കണ്ട മട്ടില്ല. ജില്ലയിലെ എല്ലായിടത്തെയും സുരക്ഷയുടെ ഉത്തരവാദിത്വമുള്ള ഭരണകൂടം പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് അധികൃതരുടെ മൂക്കിനു കീഴേ കെട്ടിടഭാഗം പൊളിയാറായത് ആരും കണ്ടമട്ടില്ല.

കെട്ടിടത്തിന്‍റെ കിഴക്കുഭാഗത്ത് ആര്‍ക്കും കാണാവുന്ന വിധമാണ് സണ്‍ഷേയ്ഡ് തുരുമ്പിച്ച് കമ്പി പുറത്തുവന്ന നിലയില്‍ നില്‍ക്കുന്നത്. ഇത് നാട്ടുകാരുടെ തലയില്‍ വീഴുമോ എന്ന ഭീതിയിലാണ് പതിവായി ഈ കാഴ്ച കാണുന്ന സാധാരണക്കാര്‍.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടം അണ്‍ഫിറ്റായിട്ടും പരിഹാരം കാണാത്തത് പരിഹാസ്യമായിട്ടുണ്ട്.

സ്റ്റേ​യി​ല്ല, കു​രു​ക്ക് മു​റു​കു​ന്നു; അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണം

കൊ​ച്ചി: മു​ട്ടി​ൽ മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ഞ്ച​നാ കേ​സി​ൽ അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​ർ​ക്ക് വീ​ണ്ടും തി​രി​ച്ച​ടി. ചോ​റ്റാ​നി​ക്ക​ര കോ​ട​തി​യി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന പ്ര​തി​ക​ളു​ടെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി. കേ​സി​ലെ കു​റ്റ​പ്പ​ത്രം വാ​യി​ച്ചു​കേ​ൾ​പ്പി​ക്കു​ന്ന​തി​നാ​യി തി​ങ്ക​ളാ​ഴ്ച ചോ​റ്റാ​നി​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ പ്ര​തി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. 
ഇ​തി​നെ​തി​രെ​യാ​ണ് അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വ​യ​നാ​ട്ടി​ലും ചോ​റ്റാ​നി​ക്ക​ര​യി​ലും പ്ര​തി​ക​ൾ​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന കേ​സു​ക​ൾ ഒ​രേ കു​റ്റ​കൃ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നും അ​തി​നാ​ൽ കേ​സു​ക​ളെ​ല്ലാം ഒ​ന്നാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ വാ​ദം. 

എ​ന്നാ​ൽ ചോ​റ്റാ​നി​ക്ക​ര​യി​ലെ വ​ഞ്ച​നാ കേ​സ് വ​യ​നാ​ട്ടി​ലെ മ​രം​മു​റി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. സ​ർ​ക്കാ​ർ വാ​ദം പ​രി​ഗ​ണി​ച്ച കോ​ട​തി ചോ​റ്റാ​നി​ക്ക​ര കോ​ട​തി​യി​ലെ ന​ട​പ​ടി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി സ്റ്റേ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം കേ​സ് ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

അമേരിക്കൻ സമ്പദ്‌ വ്യവസ്ഥയെ കാത്തിരിക്കുന്നത് കറുത്ത ദിനങ്ങൾ, പുതിയ ഭീഷണി ഇറാൻ; ഇന്ധനം കരുതിവയ്ക്കാനും മുന്നറിയിപ്പ്

ടെഹ്റാൻ: അമേരിക്കൻ സമ്പദ് വ്യവസ്ഥയെ കറുത്ത ദിനങ്ങൾ കാത്തിരിക്കുന്നുവെന്നും ഇന്ധനമുൾപ്പടെ കരുതിവയ്ക്കുന്നതാണ് നല്ലതെന്നും ഇറാന്റെ മുന്നറിയിപ്പ്. പല മേഖലകളിലായി തിരിച്ചടി നൽകുന്ന വിധമുള്ള പ്രതിരോധത്തിലേക്ക് മാറിയതായാണ് ഇറാൻ വൈസ് പ്രസിഡണ്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Also Read: ബ്ലീച്ചിങ് പൗഡർ വാങ്ങിയതിലെ ക്രമക്കേട്; അന്വേഷണമാരംഭിച്ച് വിജിലൻസ്; ആരോഗ്യമന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ നടപടി

തിരിച്ചടിയുടെ രൂപം മാറുന്നുവെന്നതാണ് ഈ മുന്നറിയിപ്പിലൂടെ ഇറാൻ നൽകുന്ന സൂചന. സൈനികമായി മാത്രമല്ല, ബഹുമുഖ തിരിച്ചടിയായിരിക്കും ഇനിയെന്നും പറഞ്ഞുവച്ചിരിക്കുകയാണ് ഇറാൻ വൈസ് പ്രസിഡന്‍റ്. ഒരുതരത്തിലും അമേരിക്കക്ക് സുരക്ഷ ഉണ്ടാവില്ലെന്ന് കൂടി ഇറാൻ വിവരിച്ചിട്ടുണ്ട്. അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്ക് കറുത്ത ദിനങ്ങൾ വരാനിരിക്കുന്നു എന്നും, ജനങ്ങൾ ഇന്ധനമുൾപ്പടെ കരുതി വയ്ക്കണമെന്നും അമേരിക്കൻ പൗരന്മാർക്ക് നൽകുന്ന മുന്നറിയിപ്പ് ഗൗരവമുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. പക്ഷേ എന്താണ് ഇറാൻ വൈസ് പ്രസിഡണ്ട് ഉദ്ദേശിക്കുന്നതെന്ന് പൂർണമായി വ്യക്തമല്ല. ഏത് നിലയിലായിരിക്കും ഇത് നടപ്പാക്കുകയെന്നും വിശദീകരിച്ചിട്ടില്ല.

ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഭീഷണി

അതേസമയം ഇന്നലെ രാത്രി ഇറാനിലേക്ക് അമേരിക്കയുടെ ആക്രമണമുണ്ടായില്ല എന്നത് പശ്ചിമേഷ്യൻ യുദ്ധത്തിൽ വീണ്ടും ആശ്വാസമായി. പക്ഷെ കുവൈത്തിലെ അമേരിക്കൻ താവളത്തിലേക്ക് ഇറാൻ ആക്രമണം നടത്തിയിരുന്നു. ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ചെറുത്തെന്ന് കുവൈത്ത് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ ഇറാനിയൻ പൈലറ്റുമാരാണെന്ന് റിപ്പോർട്ടുകളുണ്ട്. അതിനിടെ, ഹോർമൂസിൽ തങ്ങളുടെ നിർദേശം മറികടന്ന് കടന്നുപോയ കപ്പലുകളെ കരിമ്പട്ടികയിൽ പെടുത്തി ഇറാൻ പട്ടിക പുറത്തിറക്കി. ഇറാൻ ഭരണകൂടത്തെ വീഴ്ത്താൻ ഏത് നിമിഷവും ഒരുക്കമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

തെങ്ങിൻ തൈ വിതരണം

പോരുവഴി.ലോക നാളികേര ദിനാഘോഷത്തിന്റെ ഭാഗമായി ജയ ജ്യോതി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നാളികേര കൃഷിയുടെ പ്രചരണാർത്ഥം ദത്തു ഗ്രാമത്തിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്തു. പോരുവഴി ഗ്രാമപഞ്ചായത്ത് മെമ്പർ സന്ധ്യ രചനകുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ ഷീബ വി നായർ അധ്യാപകരായ രമേശ് എസ് അനൂപ് ചന്ദ്രൻ രാജി കൃഷ്ണ എന്നിവർ പങ്കെടുത്തു.

ബ്ലീച്ചിങ് പൗഡർ വാങ്ങിയതിലെ ക്രമക്കേട്; അന്വേഷണമാരംഭിച്ച് വിജിലൻസ്; ആരോഗ്യമന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ നടപടി

തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്‍റെ അവസാന കാലത്ത് നടന്ന വിവാദ ബ്ലീച്ചിങ് പൗഡർ ഇടപാടില്‍ അന്വേഷണം ഏറ്റെടുക്കാൻ വിജിലൻസ്. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

Also Read: കിണർ വൃത്തിയാക്കുന്നതിനിടെ യുവാക്കൾക്ക് ​പൊള്ളലേറ്റു, ഗുരുതര പരിക്ക്, അപകടം ഓക്സിജന്റെ സാന്നിധ്യം പരിശോധിക്കുന്നതിനിടെ

പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ ആരോഗ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വകുപ്പ് തല അന്വേഷണം ഉദ്യോഗസ്ഥരെ വെള്ള പൂശുന്നതാണെന്നായിരുന്നു മന്ത്രിയുടെ നിലപാട്. മഴക്കാല ശുചീകരണത്തിന്റെ പേരിൽ ഉയർന്ന വിലയ്ക്ക് ബ്ലീച്ചിങ് പൗഡർ വാങ്ങിയതിൽ ക്രമക്കേടെന്നാണ് ആരോപണം. 7.32 കോടിയുടെ ഇടപാടാണ് വിവാദത്തിലായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് മഴക്കാല പൂർവ ശുചീകരണത്തിനായി കെഎംഎസ് സി എൽ ബ്ലീച്ചിങ്ങ് പൗഡർ വാങ്ങിയത്. വിപണിയില്‍ ലഭിക്കുന്നതിനെക്കാള്‍ ഇരട്ടി തുകയ്ക്കാണ് ബ്ലീച്ചിങ് പൗഡർ വാങ്ങിയതെന്നാണ് ആരോപണം.

ഓണത്തിന് വരാത്തത് നന്നായി, ചിലപ്പോ മുങ്ങി പോയേനെ! ദുൽഖറിന്റെ അഭിനയവും തെലുങ്ക് നടൻമാരുടേത് പോലെയായി; I’M GAME Review

Dulquer Salmaan new movie
Dulquer Salmaan s movie review

മൂന്നുവർഷത്തിനിപ്പുറം ‘കിങ് ഓഫ് കൊത്ത’യ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് നായകനായി തിരിച്ചെത്തിയ ചിത്രമാണ്
ഐ ആം ഗെയിം. തിയേറ്ററിൽ പ്രേക്ഷകർക്ക് പീക് അഡ്രിനാലിൻ റഷ് ആണ് സമ്മാനിക്കുന്നത്. ദുൽഖറിന്റെ സ്റ്റൈലിഷ് സ്വാഗിനും നഹാസിന്റെ പഴുതുകളില്ലാത്ത മേക്കിങ്ങിനുമൊപ്പം ജേക്‌സിന്റെ പശ്ചാത്തലസംഗീതവും അൻപറിവിന്റെ ആക്ഷൻ സീക്വൻസുകളും ചേർന്നെത്തിയ ചിത്രം എന്നാൽ പ്രേക്ഷകർ പ്രതീക്ഷിച്ച പോലെയൊരു ഇമ്പാക്ട് ഉണ്ടാക്കാൻ ചിത്രത്തിന് ആയില്ല എന്നാണ് റിപോർട്ടുകൾ. ഒരു ശരാശരി ഫെസ്റ്റിവൽ ചിത്രമാണ് ഇതെന്നും റിപോർട്ടുകൾ. തെലുങ്ക് പടങ്ങളിൽ തുടർച്ചയായി അഭിനയിച്ചഭിനയിച്ച് ദുൽഖറിന്റെ അഭിനയവും തെലുങ്ക് നടൻമാരുടേത് പോലെയായി എന്നാണ് സിനിമ കണ്ടിറങ്ങിയവർ പറയുന്നത്. വാതുവെപ്പിന്റെ പശ്ചാത്തലത്തിലാണ് ‘ഐ ആം ഗെയിം’ കഥ പറയുന്നത്. അതിസമ്പന്നനായ ഡാൻ എന്ന യുവാവിന്റെ വേഷമാണ് ദുൽഖർ അവതരിപ്പിക്കുന്നത്.

ഗാംബ്ലിങും ചീട്ടുകളിയുമൊക്കെയായി ധൂർത്തടിച്ച് കുത്തഴിഞ്ഞൊരു ജീവിതം. യാഥാർഥ്യത്തേക്കാൾ ഭാഗ്യത്തെ വിശ്വസിക്കുന്ന ചൂതാട്ടക്കാരനാണ് ഡാൻ. എന്നാല്‍ ആ വിശ്വാസം അവനെ കൊണ്ടുചെന്നെത്തിക്കുന്നത് പരാജയങ്ങളുടെ പടുകുഴിയിലേക്കും. എല്ലാവരുടെയും മുന്നിൽ തോറ്റുനിൽക്കുമ്പോഴാണ് മറ്റൊരു ദുരന്തം ഡാന് േനരിടേണ്ടി വരുന്നത്. അത് അവന്റെ ലോകം തന്നെ കീഴ്മേൽ മറിക്കുന്ന ഒന്നായിരുന്നു. പിന്നീട് ഡാന്റെ ജീവിതത്തിൽ സംഭവിക്കുന്ന അമ്പരപ്പിക്കുന്നതും അപ്രതീക്ഷിതവുമായ വഴിത്തിരിവുകളാണ് ‘ഐ ആം ഗെയിം’.

ഫസ്റ്റ് ഹാൽഫ്‌ കം ബാക്ക്. സെക്കന്റ്‌ ഹാൽഫ്‌ ഗോ ബാക്ക്. ആദ്യമായിട്ട് ആയിരിക്കും ഫസ്റ്റ് ഹാഫ് റിവ്യൂ ഇട്ട എല്ലാ PR പേജുകളും സെക്കൻ്റ് ഹാഫ് കഴിഞ്ഞപ്പോൾ റിവ്യൂ ഇടാൻ മടിക്കുന്നത് കാണുന്നത്.ഓണത്തിന് ഇറക്കിയാൽ പോസ്റ്റർ ഒട്ടിച്ച പൈസ പോലും കിട്ടില്ല എന്ന് മനസിലാക്കി തീയതി മാറ്റിയ ബ്രില്ലിയൻസിനു ,ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകരെ അഭിനന്ദിക്കാതെ ഇരിക്കാൻ വയ്യ.. ആ ഫ്ലാഷ്ബാക്ക് കുറച്ചു lag ആയി,ടോട്ടൽ പടത്തിന്റെ pace and ക്വാളിറ്റി വെച്ച് നോക്കിയാൽ .. ബാക്കി പടം … കിടിലൻ മേക്കിങ്… നല്ല തീയേറ്ററിൽ കാണണം. എന്നിങ്ങനെയുള്ള അഭിപ്രായങ്ങൾ ആണ് ഇപ്പോൾ ഉയരുന്നത്.

പോരുവഴി വടക്കേമുറിയിൽ കാൽവഴുതി കിണറ്റിൽ വീണ യുവതിക്ക് രക്ഷകനായി പ്രദേശവാസിയായ യുവാവ്

ശാസ്താംകോട്ട:കിണറ്റിൽ വീണ യുവതിയ്ക്ക് രക്ഷകനായി സമീപവാസിയായ യുവാവ്.പോരുവഴി വടക്കേമുറി വയണവിള വടക്കതിൽ രമേശൻ (42) സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.വടക്കേമുറി സ്വദേശിനിയായ യുവതി വ്യാഴാഴ്ച പുലർച്ചെ വെള്ളം കോരുന്നതിനിടെയാണ് കാൽവഴുതി കിണറ്റിൽ വീണത്.സംഭവം അറിഞ്ഞ് നാട്ടുകാർ ഓടികൂടിയെങ്കിലും ആർക്കും കിണറ്റിൽ ഇറങ്ങാൻ കഴിഞ്ഞില്ല.

ഇതേ സമയം ഇത് വഴിവന്ന രമേശൻ സാഹസികമായി കിണറ്റിൽ ഇറങ്ങി യുവതിയെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു.മരണത്തെ മുഖാമുഖം കണ്ട യുവതിയെ കസേരയിൽ എടുത്തിരുത്തി മുകളിൽ എത്തിക്കാറായപ്പോഴേക്കും ശാസ്താംകോട്ടയിൽ നിന്ന് ഫയർ ഫോഴ്‌സ് സംഘവും എത്തിചേർന്നു.പിന്നീട് എല്ലാവരും ചേർന്ന് യുവതിയെ പുറത്തെടുക്കുകയും ഫയർഫോഴ്‌സിൻ്റെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയുമായിരുന്നു.