26.7 C
Kollam
Thursday 3rd September, 2026 | 10:52:15 PM
Home News Local കൊല്ലം കലക്ട്രേറ്റ് കെട്ടിടത്തിന്‍റെ ചിലഭാഗങ്ങള്‍ വഴിയാത്രക്കാര്‍ക്ക് ഭീഷണി

കൊല്ലം കലക്ട്രേറ്റ് കെട്ടിടത്തിന്‍റെ ചിലഭാഗങ്ങള്‍ വഴിയാത്രക്കാര്‍ക്ക് ഭീഷണി

കൊല്ലം. ജില്ലാ ആസ്ഥാനമായ കലക്ട്രേറ്റ് നില്‍ക്കുന്ന സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ ചില ഭാഗങ്ങള്‍ ജനത്തിന് ഭീഷണിയായിട്ടും അധികൃതര്‍ കണ്ട മട്ടില്ല. ജില്ലയിലെ എല്ലായിടത്തെയും സുരക്ഷയുടെ ഉത്തരവാദിത്വമുള്ള ഭരണകൂടം പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് അധികൃതരുടെ മൂക്കിനു കീഴേ കെട്ടിടഭാഗം പൊളിയാറായത് ആരും കണ്ടമട്ടില്ല.

കെട്ടിടത്തിന്‍റെ കിഴക്കുഭാഗത്ത് ആര്‍ക്കും കാണാവുന്ന വിധമാണ് സണ്‍ഷേയ്ഡ് തുരുമ്പിച്ച് കമ്പി പുറത്തുവന്ന നിലയില്‍ നില്‍ക്കുന്നത്. ഇത് നാട്ടുകാരുടെ തലയില്‍ വീഴുമോ എന്ന ഭീതിയിലാണ് പതിവായി ഈ കാഴ്ച കാണുന്ന സാധാരണക്കാര്‍.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടം അണ്‍ഫിറ്റായിട്ടും പരിഹാരം കാണാത്തത് പരിഹാസ്യമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here