പോരുവഴി.ലോക നാളികേര ദിനാഘോഷത്തിന്റെ ഭാഗമായി ജയ ജ്യോതി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നാളികേര കൃഷിയുടെ പ്രചരണാർത്ഥം ദത്തു ഗ്രാമത്തിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്തു. പോരുവഴി ഗ്രാമപഞ്ചായത്ത് മെമ്പർ സന്ധ്യ രചനകുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ ഷീബ വി നായർ അധ്യാപകരായ രമേശ് എസ് അനൂപ് ചന്ദ്രൻ രാജി കൃഷ്ണ എന്നിവർ പങ്കെടുത്തു.


































