Home Blog Page 133

സവാളവില പിടിച്ചുനിർത്താൻ സർക്കാർ; 100 ടൺ ഇറക്കുമതി ചെയ്യും

തിരുവനന്തപുരം: കുതിച്ചുയരുന്ന സവാളവില പിടിച്ചുനിർത്താൻ സർക്കാർ ഇടപെടുന്നു. 100 ടൺ സവാള ഇറക്കുമതി ചെയ്ത് കിലോയ്ക്ക് 35 രൂപ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ധിഖ് അറിയിച്ചു. സപ്ലൈകോയും ഹോർട്ടികോർപ്പും സംയുക്തമായി സവാള വിതരണം ഉറപ്പാക്കും.

സവാള സംഭരിക്കുന്നതിനായി കോൾഡ് സ്റ്റോറേജ് സൗകര്യം ഉൾപ്പെടെ ഒരുക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ബോധപൂർവം വില ഉയർത്താൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ സവാളയ്ക്ക് കിലോയ്ക്ക് 58 രൂപയ്ക്കു മുകളിലാണ് പല വിപണികളിലെയും വില. നാസിക് ഉൾപ്പെടെയുള്ള പ്രധാന ഉൽപാദന മേഖലകളിൽ ഉൽപാദനം കുറഞ്ഞതാണ് രാജ്യത്താകമാനം സവാളവില ഉയരാൻ കാരണമെന്നും മന്ത്രി വ്യക്തമാക്കി.

പി.എസ്. പ്രശാന്ത് ജയിൽ മോചിതനായി

തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയിൽമോചിതനായി. കൊല്ലം വിജിലൻസ് കോടതിയാണ് ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ച് ജാമ്യം അനുവദിച്ചത്. ഇതോടെ തിരുവനന്തപുരം സെൻട്രൽ ജയിലിലായിരുന്ന അദ്ദേഹം വൈകിട്ട് 7 മണിയോടെ പുറത്തിറങ്ങി.

ജൂലൈ 23നാണ് പി എസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രശാന്തിനൊപ്പം അറസ്റ്റിലായ മുൻ ബോർഡ് അംഗം എ അജികുമാറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ചാണ് അജികുമാറിനും ജാമ്യം ലഭച്ചത്. ജൂലൈ 23നാണ് ഇരുവരെയും എസ്ഐടി അറസ്റ്റ് ചെയ്തത്.

2019-ലെ സ്വര്‍ണക്കൊള്ള മറച്ചുവെക്കാൻ 2025-ൽ പി എസ് പ്രശാന്ത് പ്രസിഡന്‍റായ ബോർഡ് ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലേക്ക് പാളികൾ കൊടുത്തു വിട്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഹൈക്കോടതിയെ അറിയിക്കാതെയായിരുന്നു സ്വർണം പൂശാനായി വീണ്ടും പാളികൾ കൈമാറിയത്. കോടതിയുടെ മുൻകൂർ അനുമതി തേടാത്തത് സാങ്കേതിക പിഴവെന്നായിരുന്നു പി എസ് പ്രശാന്ത് വിശദീകരിച്ചത്. പ്രതികളുടെ വാദങ്ങൾ തള്ളിയ എസ്ഐടി ഗൂഡാലോചന ഉൾപ്പടെയുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടി അറസ്റ്റിലേക്ക് കടക്കുകയായിരുന്നു

പിഎംശ്രീ പദ്ധതിയില്‍നിന്ന് ഏകപക്ഷീയമായി പിന്മാറാനാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎംശ്രീ (PM SHRI) പദ്ധതിയുമായി സംസ്ഥാന സർക്കാർ ഒപ്പുവെച്ച ധാരണാപത്രത്തിൽനിന്ന് ഏകപക്ഷീയമായി പിന്മാറാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ധാരണാപത്രത്തിലെ വ്യവസ്ഥകൾ പ്രകാരം പിന്മാറ്റം സാധ്യമല്ലെന്ന നിയമോപദേശമാണ് സർക്കാരിന് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് മുഖ്യമന്ത്രി സർക്കാരിന്റെ ഔദ്യോഗിക നിലപാട് വിശദീകരിച്ചത്. വിഷയം വിശദമായി പഠിക്കുന്നതിനായി പ്രത്യേക മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പിഎംശ്രീ പദ്ധതി നടപ്പാക്കരുതെന്ന ശക്തമായ നിലപാട് യോഗത്തിൽ ഉന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ധാരണാപത്രത്തിൽനിന്ന് പിന്മാറുന്നത് നിയമപരമായ പ്രത്യാഘാതങ്ങൾക്കും വലിയ സാമ്പത്തിക ബാധ്യതകൾക്കും ഇടയാക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

പിന്മാറാൻ നിയമപരമായി സാധിക്കുന്ന സാഹചര്യമുണ്ടായിരുന്നെങ്കിൽ അത് പരിഗണിക്കുമായിരുന്നുവെന്നും നിലവിലെ സാഹചര്യത്തിൽ അതിന് കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസ് പാർട്ടിയുടെ വികാരം പൂർണമായും മാനിക്കുമെന്നും നയപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യോഗത്തിൽ ബോർഡ്-കോർപ്പറേഷൻ നിയമനങ്ങൾ വൈകുന്നതും ചർച്ചയായി. വിഷയത്തിൽ ഉടൻ തീരുമാനമെടുത്ത് സെപ്റ്റംബർ 15നകം നിയമനങ്ങൾ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, സംഘടനാപരമായ അനിശ്ചിതത്വങ്ങൾ പരിഹരിക്കുന്നതിനായി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് മാറ്റം വേണമെന്ന ആവശ്യം യോഗത്തിൽ ശക്തമായി ഉയർന്നു. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ എഐസിസി നേതൃത്വത്തിൽ സമ്മർദം ചെലുത്താനും യോഗത്തിൽ ധാരണയായി.

മെസി എത്തിയില്ലെങ്കിലും എസ്ഐടി വന്നു; എഡിജിപി പി. വിജയന് അന്വേഷണ ചുമതല

തിരുവനന്തപുരം: അർജന്‍റീന ടീമിനെയും ലയണൽ മെസിയെയും കേരളത്തിൽ എത്തിക്കാമെന്നതിന്‍റെ പേരിൽ നടന്ന തട്ടിപ്പിൽ ഒടുവിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.

എഡിജിപി പി. വിജയനാണ് അന്വേഷണ ചുമതല. രണ്ട് എസ്പിമാരും സംഘത്തിലുണ്ടാകും. ക്രൈംബ്രാഞ്ച്, വിജിലൻസ്, ലോക്കൽ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തും.

അതേസമയം തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് നിയമോപദേശം നൽകി. മെ​സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്ന പേ​രി​ൽ ന​ട​ത്തി​യ വി​ദേ​ശ സ​ന്ദ​ർ​ശ​നം, ക​രാ​റു​ക​ൾ, വി​വി​ധ സ​ർ​ക്കാ​ർ രേ​ഖ​ക​ൾ, ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ എ​ന്നി​വ​യും പ​രി​ശോ​ധി​ക്കും. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് രേ​ഖ​ക​ളും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ടാ​കും.

മുൻ കായിക മന്ത്രി അബ്ദുറഹ്മാന്‍റെ വിദേശയാത്രയും അന്വേഷിക്കും. സ്പോൺസറെ തെരഞ്ഞെടുത്തതിലെ ക്രമക്കേടിൽ വിശദ അന്വേഷണം നടത്തുകയും സ്റ്റേഡിയം ചട്ടങ്ങൾ ലംഘിച്ചു കൈമാറിയതും അന്വേഷിക്കും.

മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് താഴെയിറങ്ങി

മലപ്പുറം: കുറ്റിപ്പുറത്ത് മക്കളെ കാണണമെന്നാവശ്യപ്പെട്ട് മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് താഴെയിറങ്ങി. ശാന്തി ഭവനിലായിരുന്ന കുട്ടികളെ സംഭവസ്ഥലത്ത് എത്തിച്ച് അനുനയിപ്പിച്ചതോടെയാണ് മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് പരിഹാരമായത്. തമിഴ്‌നാട് സ്വദേശിയെന്ന് സംശയിക്കുന്ന യുവാവാണ് നാട്ടുകാരെയും അധികൃതരെയും പരിഭ്രാന്തിയിലാക്കി ടവറിന് മുകളിൽ നിലയുറപ്പിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് യുവാവ് കുറ്റിപ്പുറത്തെ മൊബൈൽ ടവറിന് മുകളിൽ കയറി ഭീഷണി മുഴക്കാൻ തുടങ്ങിയത്. മക്കളെ തന്റെ മുന്നിൽ എത്തിച്ചാൽ മാത്രമേ താഴെയിറങ്ങൂ എന്ന നിലപാടിലായിരുന്നു ഇയാൾ. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും ഉടൻതന്നെ സ്ഥലത്തെത്തി.

യുവാവ് തിരയുന്ന കുട്ടികൾ മലപ്പുറത്തെ ശാന്തി ഭവനിലാണെന്ന് വ്യക്തമായതോടെ പൊലീസ് ഉദ്യോഗസ്ഥർ കുട്ടികളെ സംഭവസ്ഥലത്ത് എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു. കുട്ടികളെ സ്ഥലത്തെത്തിച്ച് സംസാരിച്ചതോടെ അനുനയപ്പെട്ട യുവാവ് സുരക്ഷിതമായി താഴെയിറങ്ങുകയായിരുന്നു.

ഇന്നത്തെ ഒരു കോടി ആർക്ക്

കാരുണ്യാ പ്ലസ്

വലിയപാടം കല്ലും പുറത്ത്  ജെയിനമ്മ ജോൺ നിര്യാതയായി

ശാസ്താംകോട്ട. വലിയപാടം കല്ലും പുറത്ത് പരേതനായ ജോണിൻ്റെ ഭാര്യ  ജെയിനമ്മ ജോൺ(87)  നിര്യാതയായി.  സംസ്കാരം 04.09.2026 ഉച്ചയ്ക്ക് 2.30 മണിയ്ക്ക്   ശാസ്താംകോട്ട സെൻ്റ് തോമസ് ദൈവാലയ സെമിത്തേരിയിൽ.

മക്കൾ, എൽസി സണ്ണി, ഐസക് ജോൺ, സന്തോഷ് ജോൺ (പടിഞ്ഞാറേ കല്ലട യൂത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡൻ്റ്), വത്സല ജോൺ, ജിജിമോൻ ജോൺ, വിജിത വിത്സൺ. മരുമക്കൾ: സണ്ണി, മറിയാമ്മ ഐസക്, സിമി സന്തോഷ്, രമ്യാ മേരി ജിജിമോൻ വിത്സൺ.  

തെങ്ങുകയറ്റത്ത തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കുന്നംകുളം. കീടൂരിൽ തെങ്ങുകയറ്റത്ത തൊഴിലാളി ഷോക്കേറ്റ് മരിച്ചു.അസം സ്വദേശി ഇജാദുൽ ഹഖ് ആണ് മരിച്ചത്.ഇന്നുച്ചയ്ക്ക് 12.45 നായിരുന്നു സംഭവം

തെങ്ങുകയറുന്നതിനിടെ ഇരുമ്പുതോട്ടി ഉപയോഗിച്ച് ഓലപ്പട്ടകൾ വലിച്ചിടുന്നതിനിടെ ആയിരുന്നു ഷോക്കേറ്റത്. വൈദ്യുത ലൈനിൽ തട്ടിയാണ് ഇദ്ദേഹത്തിന് ഷോക്കേറ്റത്. തുടർന്ന് വെള്ളത്തിൽ വീണ യുവാവിനെ കുന്നംകുളം അഗ്നി രക്ഷാസേന എത്തി പുറത്തെടുത്തു

ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

തന്നെ മര്‍ദ്ദിച്ച പൊലീസുദ്യോഗസ്ഥന് നാട്ടിലേക്ക് സ്ഥലംമാറ്റം നല്‍കി ശിക്ഷിച്ചതായി സുജിത്, അവരെ സസ്പെന്‍ഡു ചെയ്തു നിര്‍ത്തിയിരിക്കയാണെന്ന് ആഭ്യന്തരമന്ത്രി

തൃശൂര്‍.കുന്നംകുളത്തെ കസ്റ്റഡി മർദ്ദനം. നാലുവർഷമായി നിയമ പോരാട്ടം തുടരുന്നതായി കോൺഗ്രസ് നേതാവ് വർഗീസ് ചൊവ്വന്നൂർ പറയുന്നു. ക്രൂരമായ മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ പൊതുസമൂഹം ഇരയായ സുജിത്തിനൊപ്പം നിന്നു. കുറ്റാരോപിതരായ പോലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്നാണ് യുഡിഎഫ് അന്ന് ആവശ്യപ്പെട്ടത്. ഇന്നത്തെ മുഖ്യമന്ത്രി നിയമസഭയിലും അന്ന് അതേ ആവശ്യം ഉന്നയിച്ചു

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി മൂന്നാം ദിവസം മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും തങ്ങൾ നേരിൽ കണ്ടു. ഒരാഴ്ചയ്ക്കകം നടപടിയെടുക്കാം എന്നാണ് ആഭ്യന്തര മന്ത്രി അന്ന് ഉറപ്പുനൽകിയത്. യുഡിഎഫ് ഭരണത്തിൽ എത്തിയപ്പോൾ ഒരാൾക്കും സുജിത്തിനെയും വേണ്ട കസ്റ്റഡി മർദ്ദനവും വേണ്ട എന്ന നിലപാടാണ്

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിന് നേതൃത്വം നൽകിയ ഡിവൈഎസ്പി ഷിനോജിനെ ഇപ്പോൾ ഇടുക്കിയിൽ നിന്നും സ്വന്തം നാട്ടിലേക്കാണ് ട്രാൻസ്ഫർ ചെയ്തത്. തങ്ങളുടെ ഗതികേട് കൊണ്ടാണ് ഇപ്പോൾ സർക്കാരിനെതിരെ പ്രതികരിക്കുന്നത് എന്നും വർഗീസ് ചൊവ്വന്നൂർ.

യുഡിഎഫ് അധികാരത്തിലെത്തിയാൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഇപ്പോൾ യുഡിഎഫ് സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു. വൈകിയാലും നീതി ലഭിക്കുന്ന പ്രതീക്ഷ ഇപ്പോഴുമുണ്ടെന്നും സുജിത്ത് പറയുന്നു. അതേസമയം എഡിജിപിക്ക് അന്വേഷണത്തിന് പരാതി കൈമാറിയെന്നും സ്വാഭാവികമായി അന്വേഷണത്തിലുണ്ടായ താമസമെന്നുമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട്. പ്രതികളെ സസ്പെന്‍ഡു ചെയ്തു നിര്‍ത്തിയിരിക്കുകയാണെന്നാണ് ചെന്നിത്തല പറയുന്നത്. ബാക്കി നടപടിക്ക് അന്വേഷണം നടക്കുകയാണ്, അതുകൊണ്ടാണ് അതില്‍ ഇടപെടാത്തത് എന്ന് അദ്ദേഹം പറയുന്നു. കുറ്റവാളിയെ സൗകര്യപ്രദമായി സ്ഥലംമാറ്റം നല്‍കി നാട്ടില്‍ നിയമിച്ച വിവരം പോലും ആഭ്യന്തരമന്ത്രിക്ക് അറിയില്ല.

നഗ്നയായ യുവതിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി,ദുരൂഹത

കൊച്ചി: എറണാകുളം കറുകുറ്റിയില്‍ വാടകവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ഫ്‌ലോറന്‍സിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 36 വയസ്സാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നാണ് വിവരം. പ്രദേശത്ത് ലോട്ടറി വില്‍പ്പന നടത്തിയായിരുന്നു ജീവിച്ചിരുന്നത്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. നഗ്നമായ നിലയിലായിരുന്നു മൃതദേഹം. നാലു മുതല്‍ 5 ദിവസം വരെ മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍, ഫോറന്‍സിക് സംഘം വീട്ടില്‍ പരിശോധന നടത്തി.

also read