27.7 C
Kollam
Sunday 13th September, 2026 | 08:11:38 PM
Home News Kerala തെങ്ങുകയറ്റത്ത തൊഴിലാളി ഷോക്കേറ്റ് മരിച്ചു

തെങ്ങുകയറ്റത്ത തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കുന്നംകുളം. കീടൂരിൽ തെങ്ങുകയറ്റത്ത തൊഴിലാളി ഷോക്കേറ്റ് മരിച്ചു.അസം സ്വദേശി ഇജാദുൽ ഹഖ് ആണ് മരിച്ചത്.ഇന്നുച്ചയ്ക്ക് 12.45 നായിരുന്നു സംഭവം

തെങ്ങുകയറുന്നതിനിടെ ഇരുമ്പുതോട്ടി ഉപയോഗിച്ച് ഓലപ്പട്ടകൾ വലിച്ചിടുന്നതിനിടെ ആയിരുന്നു ഷോക്കേറ്റത്. വൈദ്യുത ലൈനിൽ തട്ടിയാണ് ഇദ്ദേഹത്തിന് ഷോക്കേറ്റത്. തുടർന്ന് വെള്ളത്തിൽ വീണ യുവാവിനെ കുന്നംകുളം അഗ്നി രക്ഷാസേന എത്തി പുറത്തെടുത്തു

ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു