തൃശൂര്‍.കുന്നംകുളത്തെ കസ്റ്റഡി മർദ്ദനം. നാലുവർഷമായി നിയമ പോരാട്ടം തുടരുന്നതായി കോൺഗ്രസ് നേതാവ് വർഗീസ് ചൊവ്വന്നൂർ പറയുന്നു. ക്രൂരമായ മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ പൊതുസമൂഹം ഇരയായ സുജിത്തിനൊപ്പം നിന്നു. കുറ്റാരോപിതരായ പോലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്നാണ് യുഡിഎഫ് അന്ന് ആവശ്യപ്പെട്ടത്. ഇന്നത്തെ മുഖ്യമന്ത്രി നിയമസഭയിലും അന്ന് അതേ ആവശ്യം ഉന്നയിച്ചു
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി മൂന്നാം ദിവസം മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും തങ്ങൾ നേരിൽ കണ്ടു. ഒരാഴ്ചയ്ക്കകം നടപടിയെടുക്കാം എന്നാണ് ആഭ്യന്തര മന്ത്രി അന്ന് ഉറപ്പുനൽകിയത്. യുഡിഎഫ് ഭരണത്തിൽ എത്തിയപ്പോൾ ഒരാൾക്കും സുജിത്തിനെയും വേണ്ട കസ്റ്റഡി മർദ്ദനവും വേണ്ട എന്ന നിലപാടാണ്
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിന് നേതൃത്വം നൽകിയ ഡിവൈഎസ്പി ഷിനോജിനെ ഇപ്പോൾ ഇടുക്കിയിൽ നിന്നും സ്വന്തം നാട്ടിലേക്കാണ് ട്രാൻസ്ഫർ ചെയ്തത്. തങ്ങളുടെ ഗതികേട് കൊണ്ടാണ് ഇപ്പോൾ സർക്കാരിനെതിരെ പ്രതികരിക്കുന്നത് എന്നും വർഗീസ് ചൊവ്വന്നൂർ.
യുഡിഎഫ് അധികാരത്തിലെത്തിയാൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഇപ്പോൾ യുഡിഎഫ് സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു. വൈകിയാലും നീതി ലഭിക്കുന്ന പ്രതീക്ഷ ഇപ്പോഴുമുണ്ടെന്നും സുജിത്ത് പറയുന്നു. അതേസമയം എഡിജിപിക്ക് അന്വേഷണത്തിന് പരാതി കൈമാറിയെന്നും സ്വാഭാവികമായി അന്വേഷണത്തിലുണ്ടായ താമസമെന്നുമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട്. പ്രതികളെ സസ്പെന്‍ഡു ചെയ്തു നിര്‍ത്തിയിരിക്കുകയാണെന്നാണ് ചെന്നിത്തല പറയുന്നത്. ബാക്കി നടപടിക്ക് അന്വേഷണം നടക്കുകയാണ്, അതുകൊണ്ടാണ് അതില്‍ ഇടപെടാത്തത് എന്ന് അദ്ദേഹം പറയുന്നു. കുറ്റവാളിയെ സൗകര്യപ്രദമായി സ്ഥലംമാറ്റം നല്‍കി നാട്ടില്‍ നിയമിച്ച വിവരം പോലും ആഭ്യന്തരമന്ത്രിക്ക് അറിയില്ല.
































