26.3 C
Kollam
Monday 14th September, 2026 | 03:08:18 AM
Home News Breaking News കുണ്ടറയിലെ കസ്റ്റഡി മർദ്ദനം, ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരെ മുൻപും പരാതി,കോൺഗ്രസ് പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചയാള്‍ മന്ത്രി പി...

കുണ്ടറയിലെ കസ്റ്റഡി മർദ്ദനം, ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരെ മുൻപും പരാതി,കോൺഗ്രസ് പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചയാള്‍ മന്ത്രി പി സി വിഷ്ണുനാഥ്

തൃശൂർ: കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തിന് ഇരയായി യുവാവ് മരണപ്പെട്ട സംഭവത്തിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരെ മുൻപും പരാതികളുണ്ടായിട്ടുണ്ടെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. സംഭവത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിവരികയാണെന്നും, വിശദമായ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും മന്ത്രി വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പുതുയുഗയാത്ര’ കുണ്ടറയിൽ എത്തിയ സമയത്ത് കോൺഗ്രസ് പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചയാളാണ് ഈ ഉദ്യോഗസ്ഥൻ. ഉത്സവപ്പറമ്പിൽ നിന്ന് കസ്റ്റഡിയിലെടുത്ത മറ്റൊരാളെ ഇയാൾ അതിക്രൂരമായി മർദ്ദിച്ചതായും മുൻപ് പരാതികൾ ഉയർന്നിരുന്നു. ഈ ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തെയും നിലപാടുകളെയും കുറിച്ച് മുൻപും തങ്ങൾക്ക് പരാതികൾ ഉണ്ടായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

കുണ്ടറയിലെ കസ്റ്റഡി മരണത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാൻ കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി.