27 C
Kollam
Tuesday 15th September, 2026 | 01:15:08 AM
Home News Breaking News കുണ്ടറ കസ്റ്റഡി മര്‍ദ്ദനാരോപണം : പോലീസിന് കുരുക്കായി ഡോക്‌ടറുടെ മൊഴി

കുണ്ടറ കസ്റ്റഡി മര്‍ദ്ദനാരോപണം : പോലീസിന് കുരുക്കായി ഡോക്‌ടറുടെ മൊഴി

കൊല്ലം..കുണ്ടറ കസ്റ്റഡി മര്‍ദ്ദനാരോപണം : പോലീസിന് കുരുക്കായി ഡോക്‌ടറുടെ മൊഴി. പോലീസുകാരൻ മർദ്ധിച്ചുവെന്ന് സിയാദ് പറഞ്ഞതായി ചികിത്സിച്ച ഡോക്‌ടർ. ഈ മാസം 3 ന് കുണ്ടറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സിയാദ് ഡോക്‌ടറോട് ഇത് പറഞ്ഞത്

ജൂൺ16ന് പുലർച്ചെ 1.30ന് ശ്രീജിത്ത് എന്ന പോലീസുകാരൻ ജീപ്പിൽ കയറ്റി മർദിച്ചു എന്നാണ് സിയാദ് ഡോക്ട‌ടറോട് പറഞ്ഞത്. ആശുപത്രി രേഖയിലും ഡോക്‌ടർ സിയാദിൻ്റെ മൊഴി രേഖപെടുത്തിയിരുന്നു.ഡോ. ശരത് രാജൻ്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.