Home Blog Page 134

തീയറ്ററുകളിലെ കൊള്ളക്ക് ഉടന്‍ പരിഹാരമാകുമെന്ന് സൂചന

തിരുവനന്തപുരം. മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ കുടിവെള്ളത്തിന് വാങ്ങുന്നത് 100 രൂപ. 20 രൂപയുടെ വെള്ളം കൗണ്ടറിൽ വയ്ക്കാതെ പ്രേക്ഷകരെ വിലകൂടിയ ബ്രാൻഡ് കുടിവെള്ളം അടിച്ചേൽപ്പിക്കുന്നു. ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ വിഷയത്തിൽ ഇടപെട്ട് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്. മനുഷ്യത്വ രഹിതമായ പ്രശ്നത്തില്‍ നടപടിയുണ്ടാകുമെന്നാണ് മന്ത്രിയുടെ ഉറപ്പ്


സിനിമ കാണാൻ 180 രൂപയ്ക്ക് സിനിമാ ടിക്കറ്റ് എടുത്ത് അകത്തുകയറുന്ന പ്രേക്ഷകന്, തിയേറ്ററിനുള്ളിൽ കുപ്പി കുടിവെള്ളം വാങ്ങണമെങ്കിൽ കയ്യിൽ 100 രൂപ കരുതണം. 20 രൂപയുടെ സാധാരണ വെള്ളം ചോദിച്ചാൽ ഇല്ല എന്ന് മറുപടി. തിരുവനന്തപുരം മേയര്‍ വിവി രാജേഷ് ഈ പ്രശ്നത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.

ഈ പരസ്യമായ ചൂഷണം വാർത്തയായതിന് പിന്നാലെ , മന്ത്രി അനൂപ് ജേക്കബ് ഇടപെടൽ നടത്തി. കുടിവെള്ളത്തിന് കൊള്ള വില വാങ്ങുന്നത് മനുഷ്വതരഹിതം ആണെന്നും ഇത് അവസാനിപ്പിക്കാൻ നിയമ സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു

വിപണിയിൽ സുലഭമായി ലഭിക്കുന്ന 20 രൂപയുടെ സാധാരണ കുടിവെള്ളം ബോധപൂർവ്വം ഒഴിവാക്കി, ഉയർന്ന വിലയുള്ള പ്രീമിയം ബ്രാൻഡുകൾ മാത്രം വിറ്റ് ഉപഭോക്താക്കളെ നിർബന്ധിതമായി ചൂഷണം ചെയ്യുന്ന ഒരു വാണിജ്യ രീതിയാണ് മിക്ക തിയേറ്ററുകളും ഇപ്പോൾ പിന്തുടരുന്നത്. എല്ലാ പ്രേക്ഷകർക്കും സൗജന്യമായി ശുദ്ധമായ കുടിവെള്ളം തിയേറ്ററിനുള്ളിൽ ലഭ്യമാക്കണമെന്ന സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ ഉത്തരവ് നിലനിൽക്കെയാണ് സാധാരണക്കാരന്റെ പോക്കറ്റടിക്കുന്ന ഈ പരസ്യമായ നിയമലംഘനം

also read.

താലൂക്ക് ആശുപത്രികളിൽ രാവിലെ 8 മുതൽ രാത്രി എട്ടു വരെ സ്പെഷ്യാലിറ്റി സേവനങ്ങൾ നീട്ടുന്നതിൽ ആശങ്കയറിയിച്ച് ഡോക്ടർമാർ

തിരുവനന്തപുരം.സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിൽ രാവിലെ 8 മുതൽ രാത്രി എട്ടു വരെ സ്പെഷ്യാലിറ്റി സേവനങ്ങൾ നീട്ടുന്നതിൽ ആശങ്കയറിയിച്ച് ഡോക്ടർമാർ. ഒരു സ്ഥാപനത്തെ ശക്തിപ്പെടുത്തുന്നതിനായി മറ്റ് പ്രധാന ആരോഗ്യ സ്ഥാപനങ്ങളിൽ നിലവിലുള്ള ഡോക്ടർമാരെ പുനർവിന്യസിക്കുന്ന നടപടി പുനരാലോചിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനയായ KGMOA ആരോഗ്യ മന്ത്രിക്ക് കത്തു നൽകി

സംസ്ഥാനത്തെ ജില്ലാ /ജനറൽ ആശുപത്രികളിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ സ്പെഷ്യാലിറ്റി സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ഓരോ സ്പെഷ്യാലിറ്റിയിലും ഒമ്പത് ഡോക്ടർമാരെ വീതം നിയമിക്കുമെന്നായിരുന്നു സർക്കാർ ഡോക്ടർമാരുടെ സംഘടനയ്ക്ക് നൽകിയ ഉറപ്പ്. എന്നാൽ, പല സ്പെഷ്യാലിറ്റികളിലും ഇതിന്റെ പകുതി ഡോക്ടർമാരെപ്പോലും ഇതുവരെ നിയമിക്കാൻ സാധിച്ചിട്ടില്ലെന്ന് കത്തിൽ പറയുന്നു. നിലവിലെ സാഹചര്യത്തിൽ രാവില 8 മുതൽ രാത്രി 8 വരെ വരെയുള്ള സ്പെഷ്യാലിറ്റി സേവനങ്ങൾ നടപ്പിലാക്കുന്നത് പ്രായോഗികമല്ല.

ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കുന്നത് മാത്രം കൊണ്ട് സ്പെഷ്യാലിറ്റി സേവനങ്ങൾ പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാക്കാൻ കഴിയില്ല. ആവശ്യമായ നഴ്സിംഗ്, പാരാമെഡിക്കൽ, ടെക്നിക്കൽ, മറ്റ് അനുബന്ധ ജീവനക്കാരുടെ മതിയായ മാനവ വിഭവശേഷിയും ഉറപ്പാക്കേണ്ടതുണ്ട്
കൂടാതെ, മറ്റൊരു സ്ഥാപനത്തിലേക്ക്, പുനർവിന്യസിക്കപ്പെടുന്ന ഡോക്ടർമാരുടെ സമ്മതം മുൻകൂട്ടി വാങ്ങുമെന്ന ഉറപ്പും ഫലപ്രദമായി പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ഡോക്ടർമാരുടെ ആരോപണം.


പുനലൂർ താലൂക്ക് ആശുപത്രിയിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ആവശ്യമായ പുതിയ തസ്തികകൾ സൃഷ്ടിച്ച് നിലവിലുള്ള ഒഴിവുകൾ അടിയന്തരമായി നികത്തി, ആവശ്യമായ ഡോക്ടർമാർ ഉൾപ്പെടെയുള്ള നഴ്സിംഗ്, പാരാമെഡിക്കൽ, ടെക്നിക്കൽ, മറ്റ് അനുബന്ധ ജീവനക്കാരുടെ അധിക മാനവ വിഭവശേഷി ഉറപ്പാക്കിയിട്ടേ പദ്ധതി നടപ്പിലാക്കാവൂ എന്നാണ് ഡോക്ടർമാരുടെ ആവശ്യം.

അഷണോദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങി അകത്ത്, കായംകുളം മുൻ എംഎൽഎ യു പ്രതിഭയുടെ മകൻ ഉൾപ്പെട്ട ലഹരി കേസ് പുനരന്വേഷണം ആവശ്യപ്പെട്ട യൂത്ത് കോൺഗ്രസ്

കായംകുളം മുൻ എംഎൽഎ യു പ്രതിഭയുടെ മകൻ ഉൾപ്പെടെ പ്രതിയായ ലഹരി കേസിൽ പുനർ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്. ആലപ്പുഴ ജില്ലാ പ്രസിഡണ്ട് എംപി പ്രവീൺ ഇന്ന് എക്സൈസ് മന്ത്രിക്ക് പരാതി നൽകും.അന്ന് കേസ് അന്വേഷണ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ പിടിക്കപ്പെട്ടതോടെയാണ് കേസിലെ അട്ടിമറി ചൂണ്ടിക്കാട്ടി പുതിയ പരാതി.നടപടിക്രമങ്ങളിൽ വീഴ്ച വന്നു എന്ന് കേസുമായി ബന്ധപ്പെട്ട് അന്നുതന്നെ ആക്ഷേപം ഉയർന്നിരുന്നു.അന്വേഷണത്തിൽ തെളിവില്ല എന്ന് കണ്ടെത്തി യു പ്രതിഭയുടെ മകനെ ഉൾപ്പെടെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

2024 ഡിസംബർ 28നാണ് തകഴിയിൽ വച്ച് മുൻ എംഎൽഎ യു പ്രതിഭയുടെ മകൻ ഉൾപ്പെട്ട സംഗത്തെ കഞ്ചാവ് ഉപയോഗിച്ചു എന്ന് കാട്ടി പിടികൂടിയത്.ഏറെ രാഷ്ട്രീയ വിവാദം ഉണ്ടായ കേസിൽ അന്വേഷണത്തിൽ വലിയ വീഴ്ചകൾ വന്നു എന്ന് പരാതി ഉയർന്നിരുന്നു.അന്ന് കേസ് അന്വേഷിച്ച എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ അശോക് കുമാറാണ് പിന്നീട് പ്രമോഷൻ ലഭിച്ച് ഡെപ്യൂട്ടി കമ്മീഷണർ ആയപ്പോൾ കൈക്കൂലി കേസിൽ കോട്ടയത്ത് വച്ച് പിടിയിലായത്.ഈ സാഹചര്യത്തിലാണ് കേസിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡൻറ് എംപി പ്രവീൺ എക്സൈസ് മന്ത്രിക്ക് പരാതി നൽകുന്നത്

കേസിൽ സത്യസന്ധമായ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ ബലിയാടാക്കി പ്രതികളെ രക്ഷപ്പെടുത്താൻ സഹായിച്ചു എന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം.ഭരണ സ്വാധീനം ഉൾപ്പെടെ ഉപയോഗിച്ചു എന്നും അന്നത്തെഎക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ അശോക് കുമാർ കേസിൽ വഴിപ്പെട്ട ഇടപെടലുകൾ നടത്തി എന്നും ആണ് പരാതി. കേസ് ശരിയായ രീതിയിൽ അന്വേഷിച്ചാൽ രാഷ്ട്രീയ അട്ടിമറി ഉൾപ്പെടെ പുറത്തുവരുമെന്നാണ് പരാതിക്കാരുടെ നിലപാട്

ശബരിമല തിരുവോണ സദ്യ വിവാദം,ദേവസ്വം മന്ത്രിയെ തള്ളി K. ജയകുമാർ

തിരുവനന്തപുരം. തിരുവോണ സദ്യ നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ ജയകുമാർ പറയുന്നു.

3000 ഭക്തർക്ക് സദ്യ നൽകി,മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചത് ആകാം. എല്ലാം മുന്നൊരുക്കങ്ങളും പാലിച്ചിട്ടുണ്ട്. തിരുവോണ സദ്യയെ പറ്റി ആവശ്യമില്ലാത്ത ദുരൂപത പരത്തണ്ട

ഇത്തവണ സദ്യ നടത്താൻ പോലീസുകാരും മേൽശാന്തിയും മുന്നോട്ടുവന്നില്ല. ജീവനക്കാർ പണം പിരിച്ച് സദ്യ നടത്തുന്നത് ദേവസം ബോർഡ് വേണ്ടെന്ന് വച്ചു. മെസിൽ കൊടുത്ത സദ്യ 3000 ഭക്തർ കഴിച്ചു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. രണ്ടുദിവസത്തിനിടെ 3600 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 305 രൂപയാണ് കൂടിയത്. 14,240 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില ഉയര്‍ന്ന് നില്‍ക്കുകയാണ്. എന്നാല്‍ ഡോളര്‍ ദുര്‍ബലമായതും അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡ് കുറഞ്ഞതുമാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. പണപ്പെരുപ്പ ഭീഷണി മറികടക്കാന്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമോ എന്ന് ആശങ്കയോടെ ഉറ്റുനോക്കുകയാണ് നിക്ഷേപകര്‍. പലിശനിരക്ക് ഉയര്‍ത്തുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

കേരളത്തിൽ സാധാരണ നിലയിലുള്ള പ്രക്ഷോഭത്തെ പോലീസ് രാജിലൂടെ നേരിടാൻ ശ്രമം നടക്കുന്നു

പ്രവർത്തകർക്ക് ശരീരമാസകലം മർദ്ദനമേറ്റു, പുരുഷ പോലീസ് പെൺകുട്ടികളെ ആക്രമിച്ചു. മുഖത്ത് അടിയേറ്റ് രക്തം വാർന്നു പോകുന്ന അവസ്ഥയുണ്ടായി. തലയ്ക്ക് അടിയേറ്റ് പെൺകുട്ടി ബോധം കെട്ട് വീണു

കേരളത്തിൽ സാധാരണ നിലയിലുള്ള പ്രക്ഷോഭത്തെ പോലീസ് രാജിലൂടെ നേരിടാൻ ശ്രമം നടക്കുന്നു. ഇത്തരം കാര്യങ്ങൾക്ക് കുപ്രസിദ്ധി ആർജിച്ച ചിലർ പോലീസ് സേനയിലുണ്ട്. അവരെ ഇത്തരം പ്രക്ഷോഭങ്ങൾ കൈകാര്യം ചെയ്യാൻ ചുമതല നൽകിയിരിക്കുന്നു. ഒരു ന്യായീകരണവും ഇല്ലാത്ത നടപടികളാണ് നടക്കുന്നത്

നിയമസംഹിതയിലെ കടുത്ത വകുപ്പുകൾ ഒക്കെ ചാർത്തി കൊടുക്കാൻ ആണ് ശ്രമം, വധശ്രമം അടക്കമുള്ള വകുപ്പുകൾ ആണ് ചാർത്തിയിരിക്കുന്നത്. പ്രക്ഷോഭത്തെ അടിച്ചമർത്തി കളയാം എന്ന വ്യാമോഹം വേണ്ട, കടുത്ത പ്രതികരണം ഉയർന്നുവരും,ഇത് തുടരാതിരിക്കുന്നതാണ് നല്ലത്

കേന്ദ്രസർക്കാർ വിദ്യാർത്ഥി പ്രക്ഷോഭത്തെ നേരിടുന്നത് നമ്മൾ കണ്ടതാണല്ലോ. കേരളത്തിലെ സർക്കാർ ഇത് തിരുത്തണം.വിദ്യാർത്ഥികളെ ഇളക്കി വിട്ടതല്ല. വിദ്യാർത്ഥികളെ ഇളക്കി വിട്ടത് ആരാണ്

വന്ദേമാതരത്തെ യുഡിഎഫ് സർക്കാർ പൂർണ്ണമായും അംഗീകരിക്കുന്ന കാഴ്ചയാണ് കാണുന്നത്. കേരള സർവകലാശാലയിലും വന്ദേമാതരം ചൊല്ലി. ഇത്തരം വിഷയങ്ങളിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കണ്ടേ?

അവർ വിദ്യാർത്ഥികൾ അല്ലേയെന്നും പ്രതിപക്ഷ നേതാവ്

കാന്തപുരത്തിന് യാഥാസ്ഥിതിക കാഴ്ചപ്പാട്, വ്യത്യസ്ത കാഴ്ചപ്പാട് സമൂഹത്തിനുണ്ട് മന്ത്രി ഷിബു ബേബി ജോണ്‍

കൊല്ലം: കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തോട് പ്രതികരിച്ച് മന്ത്രി ഷിബു ബേബി ജോണ്‍. കാന്തപുരത്തിന് യാഥാസ്ഥിതിക കാഴ്ചപ്പാടാണുള്ളതെന്നും വ്യത്യസ്ത കാഴ്ചപ്പാട് സമൂഹത്തിനുണ്ടെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. അദ്ദേഹത്തിന് പറയാന്‍ അവകാശം ഇല്ലെന്ന് പറയാനാകില്ല.

യുക്തിപരമല്ലെന്ന് കാഴ്ചപ്പാടുളളവര്‍ എതിരെ പ്രതികരിക്കുന്നതിനോടും ഒന്നും പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു. യാഥാത്ഥിതിക ചിന്താഗതിയും പുരോഗമന ചിന്താഗതിയും തമ്മിലുള്ള പോരാട്ടം തുടങ്ങിയിട്ട് ഏറെ കാലമായി. ആശയപരമായ സംവാദമാണ് മാനവരാശിയെ പുരോഗതിയില്‍ എത്തിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

also read.

ശബരിമല സ്വർണക്കൊള്ള , ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം

 കൊല്ലം.ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം ലഭിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ജൂലൈ 23നാണ് പി എസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രശാന്തിനൊപ്പം അറസ്റ്റിലായ മുൻ ബോർഡ് അംഗം എ അജികുമാറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ചാണ് അജികുമാറിനും ജാമ്യം ലഭച്ചത്. ജൂലൈ 23നാണ് ഇരുവരെയും എസ്ഐടി അറസ്റ്റ് ചെയ്തത്.

2019-ലെ സ്വര്‍ണക്കൊള്ള മറച്ചുവെക്കാൻ 2025-ൽ പി എസ് പ്രശാന്ത് പ്രസിഡന്‍റായ ബോർഡ് ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലേക്ക് പാളികൾ കൊടുത്തു വിട്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഹൈക്കോടതിയെ അറിയിക്കാതെയായിരുന്നു സ്വർണം പൂശാനായി വീണ്ടും പാളികൾ കൈമാറിയത്. കോടതിയുടെ മുൻകൂർ അനുമതി തേടാത്തത് സാങ്കേതിക പിഴവെന്നായിരുന്നു പി എസ് പ്രശാന്ത് വിശദീകരിച്ചത്. പ്രതികളുടെ വാദങ്ങൾ തള്ളിയ എസ്ഐടി ഗൂഡാലോചന ഉൾപ്പടെയുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടി അറസ്റ്റിലേക്ക് കടക്കുകയായിരുന്നു.

also read .

”കൂടെയുണ്ടാകും” എന്ന് പറഞ്ഞ നേതാക്കള്‍ ഇന്ന് എവിടെയാണ്? അധികാരത്തിന്റെ മുന്നില്‍ ഒരു സാധാരണ മനുഷ്യന്റെ നീതിക്ക് ഇത്രയും വിലയാണോ ഉള്ളത്?,യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎസ് സുജിത്ത് ചോദിക്കുന്നു

തൃശൂര്‍: കുന്നംകുളം പൊലീസ് ലോക്കപ്പില്‍ ക്രൂരമായ കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായ തനിക്ക് ഒരു വര്‍ഷമായിട്ടും നീതി കിട്ടിയിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎസ് സുജിത്ത്. ഇപ്പോല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. എന്നിട്ടും മര്‍ദ്ദനത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നമ്മുടെ സര്‍ക്കാര്‍ എന്ത് നടപടി എടുത്തു?. തുറന്ന കത്തില്‍ സുജിത്ത് ചോദിക്കുന്നു.

പൊലീസ് ലോക്കപ്പില്‍ മര്‍ദ്ദനത്തിനിരയായ എന്നോട് അന്ന് നേതാക്കള്‍ പറഞ്ഞത്- ”ഭയപ്പെടേണ്ട… ഞങ്ങള്‍ കൂടെയുണ്ട്. നീതിക്കായി അവസാനം വരെ പൊരുതും… നിന്നെ തല്ലിയവരെ പൊലീസ് ഡിപ്പാര്‍മെന്റില്‍ പുറത്താക്കും വരെ പോരാടും….എന്നൊക്കെയാണ്. ആ വാക്കുകളില്‍ വിശ്വസിച്ച് ഞാനും കുടുംബവും കാത്തിരുന്നു. ഇന്ന് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു.

അന്ന് പിന്തുണ പ്രഖ്യാപിച്ചവരില്‍ ഒരാള്‍ മുഖ്യമന്ത്രിയായി, മറ്റൊരാള്‍ ആഭ്യന്തരമന്ത്രിയായി, വേറൊരാള്‍ കെപിസിസി പ്രസിഡന്റായി തുടരുന്നു. പക്ഷെ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ എന്ത് നടപടി എടുത്തു? അന്വേഷണം എവിടെയെത്തി? അന്ന് ”കൂടെയുണ്ടാകും” എന്ന് പറഞ്ഞ നേതാക്കള്‍ ഇന്ന് എവിടെയാണ്? അധികാരത്തിന്റെ മുന്നില്‍ ഒരു സാധാരണ മനുഷ്യന്റെ നീതിക്ക് ഇത്രയും വിലയാണോ ഉള്ളത്?. സുജിത്ത് ചോദിക്കുന്നു.

വാഗ്ദാനങ്ങളല്ല, നടപടിയാണ് തനിക്ക് വേണ്ടത്. രാഷ്ട്രീയ സംരക്ഷണം വേണ്ട, നീതി വേണം….. ഒരു വര്‍ഷം നീതി കാത്തിരുന്ന എന്നോട് ഇനി എന്താണ് പറയാനുള്ളത്? ”ഞങ്ങള്‍ കൂടെയുണ്ട്” എന്ന വാക്ക് വീണ്ടും പറയുന്നതിന് മുമ്പ്, ഒരിക്കല്‍ എങ്കിലും പ്രവര്‍ത്തിച്ച് കാണിക്കൂ…. നീതി വൈകുന്നത് കാക്കിയിട്ട മര്‍ദ്ദകരെ സംരക്ഷിക്കുന്നതിനു വേണ്ടിയാകരുത് എന്നു മാത്രം ഓര്‍മിപ്പിക്കുന്നു. വിഎസ് സുജിത്ത് ഫെയ്സ്ബുക്കില്‍ കുറിച്ചു.

സുജിത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം :

#ഇന്നേക്ക്_ഒരു_വര്‍ഷം

തുറന്ന കത്ത്….

ഒരു വര്‍ഷം… എന്നിട്ടും നീതി എവിടെ?

പൊലീസ് ലോക്കപ്പില്‍ മര്‍ദ്ദനത്തിനിരയായ എന്നോട് അന്ന് എന്റെ നേതാക്കള്‍ പറഞ്ഞു.

”ഭയപ്പെടേണ്ട… ഞങ്ങള്‍ കൂടെയുണ്ട്.

നീതിക്കായി അവസാനം വരെ പൊരുതും… നിന്നെ തല്ലിയവരെ പൊലീസ് ഡിപ്പാര്‍മെന്റില്‍ പുറത്താക്കും വരെ പോരാടും….

ആ വാക്കുകളില്‍ വിശ്വസിച്ച് ഞാനും കുടുംബവും കാത്തിരുന്നു.

ഇന്ന് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു ,നമ്മുടെ സര്‍ക്കാര്‍ വന്നു, പിന്തുണ പ്രഖ്യാപിച്ചവരില്‍ ഒരാള്‍ മുഖ്യമന്ത്രിയായി, മറ്റൊരാള്‍ ആഭ്യന്തരമന്ത്രിയായി, വേറൊരാള്‍ KPCC പ്രസിഡന്റായി തുടരുന്നു

also read

പക്ഷേ ചോദിക്കുകയാണ്-

മര്‍ദ്ദനത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നമ്മുടെ സര്‍ക്കാര്‍ എന്ത് നടപടി എടുത്തു?

അന്വേഷണം എവിടെയെത്തി?

നടപടി വൈകുന്നതിന് പിന്നില്‍ എന്താണ്?

അന്ന് ”കൂടെയുണ്ടാകും” എന്ന് പറഞ്ഞ നേതാക്കള്‍ ഇന്ന് എവിടെയാണ്?

അധികാരത്തിന്റെ മുന്നില്‍ ഒരു സാധാരണ മനുഷ്യന്റെ നീതിക്ക് ഇത്രയും വിലയാണോ ഉള്ളത്???

ഇത് ഒരു വ്യക്തിയുടെ മാത്രം പോരാട്ടമല്ല.

നാളെ ഏതൊരു സാധാരണക്കാരനും സംഭവിക്കാവുന്ന അനീതിക്കെതിരായ പോരാട്ടമാണ്…..

വാഗ്ദാനങ്ങള്‍ വേണ്ട.

നടപടി വേണം.

എനിക്ക് രാഷ്ട്രീയ സംരക്ഷണം വേണ്ട.

നീതി വേണം…..

ഒരു വര്‍ഷം നീതി കാത്തിരുന്ന എന്നോട് ഇനി എന്താണ് പറയാനുള്ളത്?

”ഞങ്ങള്‍ കൂടെയുണ്ട്” എന്ന വാക്ക് വീണ്ടും പറയുന്നതിന് മുമ്പ്,

ഒരിക്കല്‍ എങ്കിലും പ്രവര്‍ത്തിച്ച് കാണിക്കൂ….

നീതി വൈകുന്നത് കാക്കിയിട്ട മര്‍ദ്ദകരെ സംരക്ഷിക്കുന്നതിനു വേണ്ടിയാകരുത് എന്നു മാത്രം ഓര്‍മിപ്പിച്ച് എന്റെ കത്ത് ചുരുക്കുന്നു..

കേരളത്തിന്റെ താല്‍പര്യം വിഡി സതീശന്റെ കയ്യില്‍ ഭദ്രം, ഇത് നൂറ് ദിവസത്തികം അദ്ദേഹം തെളിയിച്ചെന്നും സി ദിവാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍. കേരളത്തിന്റെ താല്‍പര്യം വിഡി സതീശന്റെ കയ്യില്‍ ഭദ്രമാണെന്നും ഇത് നൂറ് ദിവസത്തികം അദ്ദേഹം തെളിയിച്ചെന്നും സി ദിവാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യകാളി- ശ്രീനാരായണഗുരു പുരസ്‌കാര ചടങ്ങിലാണ് പുകഴ്ത്തിയത്.

മുഖ്യമന്ത്രി വിഡി സതീശന്‍ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കായി ചെയ്യുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കണമെന്നും സി ദിവാകരന്‍ പറഞ്ഞു. കേരളത്തിന്റെ സ്പന്ദനമാണ് സതീശന്‍. അതുകൊണ്ടാണ് രണ്ട് മണിക്കൂര്‍ കാത്തിരുന്നത്. പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തുന്നവര്‍ക്ക് വേണ്ടിയും നല്ല കാര്യങ്ങള്‍ ചെയ്യുന്നു- സി ദിവാകരന്‍ പറഞ്ഞു

സി ദിവാകരനെ മുഖ്യമന്ത്രി വിഡി സതീശനും പ്രശംസിച്ചു ആരെയും ഭയപ്പെടാതെ അഭിപ്രായങ്ങള്‍ മുഖത്ത് നോക്കി പറയുന്ന നേതാവ് ആണ് സി ദിവാകരനെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.