Home News Local ഏഴാംമൈലിലെ അപകട പരമ്പര;അധികൃതരുടെ നിസംഗതയ്ക്കെതിരെ കോൺഗ്രസ് പ്രതിഷേധം

ഏഴാംമൈലിലെ അപകട പരമ്പര;അധികൃതരുടെ നിസംഗതയ്ക്കെതിരെ കോൺഗ്രസ് പ്രതിഷേധം

Advertisement

കുന്നത്തൂർ:കൊല്ലം – പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ ഏഴാംമൈൽ ജംഗ്ഷനിൽ വാഹനാപകടങ്ങൾ പതിവായിട്ടും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഏഴാംമൈൽ ടൗൺ കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി.സമീപകാലത്തായി നിരവധി ജീവനുകൾ പൊലിഞ്ഞ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ഇവിടെ അടിയന്തിരമായി സ്പീഡ് ബ്രേക്കറുകളും സിഗ്‌നൽ ലൈറ്റുകളും സ്ഥാപിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം ബഹുജന പങ്കാളിത്തത്തോടെ റോഡ് ഉപരോധം ഉൾപ്പെടെയുള്ള അതിശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകി.പത്തനംതിട്ട ഡിസിസി അംഗം
ജോസ് തോമസ് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ്സ് ടൗൺ കമ്മറ്റി പ്രസിഡൻ്റും കൊല്ലം ഡിസിസി അംഗവുമായ സഹദേവൻ കോട്ടവിള അദ്ധ്യക്ഷത വഹിച്ചു.ഐഎൻടിയുസി അടൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് സുരേഷ് കുഴുവേലിൽ,കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ പത്മസുന്ദരൻപിള്ള,റെജിമാമൻ, കുന്നത്തൂർ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സച്ചിതാനന്ദൻ പിള്ള,ഐഎൻടിയുസി
റീജണൽ സെക്രട്ടറി സന്തോഷ് പവിത്രം,കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ശ്രീദേവിയമ്മ,നേതാക്കളായ എസ്.മുകുന്ദൻപിള്ള,എം.ചന്ദ്രശേഖരൻപിള്ള,ടൗൺ കമ്മറ്റി സെക്രട്ടറി
രാജുതോമസ് തയ്യിൽ,ഓട്ടോറിക്ഷാ തൊഴിലാളി കോൺഗ്രസ്സ് യൂണിറ്റ് സെക്രട്ടറി ബാബു എന്നിവർ പ്രസംഗിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here