28 C
Kollam
Monday 21st September, 2026 | 12:41:05 PM
Home News Breaking News ബെംഗളൂരുവിൽ ക്രൂര മർദനമേറ്റു കൊല്ലപ്പെട്ട സുനിത, ഭാസ്ക‌ര കാരണവർ വധക്കേസിലെ പ്രതി ഷെറിനു ജയിലിൽ വഴിവിട്ട...

ബെംഗളൂരുവിൽ ക്രൂര മർദനമേറ്റു കൊല്ലപ്പെട്ട സുനിത, ഭാസ്ക‌ര കാരണവർ വധക്കേസിലെ പ്രതി ഷെറിനു ജയിലിൽ വഴിവിട്ട സഹായങ്ങൾ ലഭിച്ചെന്നു വെളിപ്പെടുത്തിയ യുവതി

ബെംഗളൂരുവിൽ ക്രൂര മർദനമേറ്റു കൊല്ലപ്പെട്ട സുനിത, ഭാസ്ക‌ര കാരണവർ വധക്കേസിലെ പ്രതി ഷെറിനു ജയിലിൽ വഴിവിട്ട സഹായങ്ങൾ ലഭിച്ചെന്നു വെളിപ്പെടുത്തിയ യുവതി കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണു ഷെറിനെതിരെ രംഗത്തെ ത്തിയത്. ജയിലിൽ ഷെറിൻ്റെ സഹതടവുകാരിയാ യിരുന്നു സുനിത. ആക്രമണക്കേസിൽ റിമാൻഡി ലായ സുനിതയെ വിയ്യൂർ സെൻട്രൽ ജയിലിൽനി ന്ന് 2013ൽ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കു മാറ്റിയപ്പോഴാണ് അവിടെ 5 മാസത്തോളം ഷെറി നൊപ്പം കഴിഞ്ഞത്.

തുടർന്ന് അതേവർഷം തന്നെ ശിക്ഷ ‌സ്റ്റേ ചെയ്തതിനെ തുടർന്നു സുനിത ജയിൽമോചിതയാ യി. ഷെറിനെതിരെ രംഗത്തെത്തിയ തനിക്കു ഭീഷണിയുണ്ടായിരു ന്നെന്നും അന്നു സുനിത വെളിപ്പെടുത്തിയിരുന്നു. ഷെറിന് ജയിലിൽ മേക്കപ് സാധനങ്ങളും ഫോൺ യഥേഷ്‌ടം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും ലഭിച്ചിരുന്നുവെന്നാണു സുനിത വെളിപ്പെടുത്തിയത്.  മുൻ ജയിൽ ഡിഐജിയുമായും മന്ത്രിയായിരുന്ന കെബി ഗണേഷ് കുമാറുമായും ഷെറിനുണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ചായിരുന്നു സുനിതയുടെ വെളിപ്പെടുത്തൽ. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിൻ്റെ തലേദിവസം ബെംഗളൂരുവിൽ വെച്ചാണ് സുനിത ക്രൂര മർദനത്തിന് ഇരയായത്. 

തെരുവുനായ്ക്കളെ പരിപാലിക്കുന്ന ഷെൽട്ടർ ഹോമിലെ ജോലിക്കായാണ് സുനിതയും മറ്റ് രണ്ട് സ്ത്രീകളും ഇവിടെയെത്തിയത്. ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു സുനിത. ഷെൽട്ടർ ഹോം ഉടമയായ മലയാളി ദീപക് കൃഷ്‌ണനാണ് സുനിതയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. സുനിതയുടെ തല പിടിച്ച് പ്രതി ചുവരിലും അലമാരയിലും തുടർച്ചയായി ഇടിച്ചെന്നും പരിക്കേറ്റ് നിലത്തുവീണ അവരുടെ നെഞ്ചത്ത് ആവർത്തിച്ച് ചവിട്ടിയെന്നുമാണ് കണ്ടെത്തൽ. സുനിതയെ താൻ മർദിച്ചുവെന്ന് സമ്മതിക്കുന്ന ദീപകിൻ്റേതെന്ന് കരുതുന്ന ഓഡിയോ പുറത്തുവന്നിട്ടുണ്ട്.