Home Blog Page 826

വെട്ടിക്കെട്ട് അപകടം,പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ 13 പേർ

തൃശൂര്‍. വെട്ടിക്കെട്ട് അപകടം, പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ 13 പേർ.
ഇവരിൽ ആദ്യത്തെ 10 പേർ ഗുരുതരാവസ്ഥയിൽ. സതീശ് വെടിക്കെട്ട് കരാറുകാരൻ. 10 പേരുടേയും നില അതീവ ഗുരുതരം. ഹരി ദേവസ്വം പ്രതിനിധിയാണെന്ന് സംശയമുണ്ട്.
7 പേരുടെ ശരീരം പൂർണമായി കണ്ടെടുത്തിട്ടുണ്ട്. 7 ശരീര ഭാഗങ്ങളാണ് ലഭിച്ചത്.
സതീശ് 46
ബാബു 56
വിഷ്ണു 30
പ്രവീൺ 45
രാജേഷ് 40
അനിത 50
അഖിൽ 30
ഉദയകുമാർ 48
ഹരി 40
ബാബു 57 എന്നിവരാണ് അതീവ ഗുരുതരനിലയിലുള്ളത്.
സുഭദ്ര 68
ഭവാനി 65
സുന്ദരൻ 46 എന്നിവരും പരുക്കേറ്റ് ചികില്‍സയിലാണ്.

കുടുംബിനിയായ യുവതിയെയും അവിവാഹിതനായ യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്. തൊട്ടില്പാലത്ത് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ, കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാര പറമ്പത്ത് അജേഷ് എന്നിവരാണ് മരിച്ചത്..മാമ്പിലാട് ആളൊഴിഞ്ഞ പറമ്പിലെ കശുമാവ് മരത്തിലാണ് ഇരുവരെയും തൂങ്ങിയ നിലയില് കണ്ടത്.

ശരണ്യയെ കാണായത് സംബന്ധിച്ച് പേരാമ്പ്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.ശരണ്യ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. അജേഷ് അവിവാഹിതനാണ്. മൃതദേഹം മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റി..

തൃശൂർ വെടിക്കെട്ട് പുര അപകടം: സ്കൂബാ ടീം പരിശോധന നടത്തുന്നു, ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

തൃശൂർ: വടക്കാഞ്ചേരി മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിൽ ഉണ്ടായ ഉഗ്രസ്ഫോടനം നടന്നതിന് തൊട്ടുടുത്തുള്ള കുളത്തിൽ ഫയർഫോഴ്സിലെ സ്ക്കൂ ബാ ടീം രാത്രിയിലും പരിശോധന നടത്തുന്നു. വിശാലമായ പാടത്തിൻ്റെ മധ്യഭാഗത്തായായിരുന്നു പടക്കനിർമ്മാണപുരകൾ ഉണ്ടായിരുന്നത്.തിരുവനന്തപുരം, പാലക്കാട്, എറണാകുളം എന്നീ മെഡിക്കൽ കോളജുകളിൽ നിന്ന് ഡോക്ടർമാരുടെ വിദഗ്ധ സംഘം തൃശൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 7 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരികരിച്ചത്.ബാക്കി ശരീര ഭാഗങ്ങളുടെ ഡിഎൻഎ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ മരണസംഖ്യ എത്രയെന്ന് പറയാനാകുവെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ പറഞ്ഞു.മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.കൃഷ്ണൻകുട്ടി, മുൻ മന്ത്രി വി എസ് സുനിൽകുമാർ തുടങ്ങിയവർ അപകടസ്ഥലം സന്ദർശിച്ചു.അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷവും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപാ വീതവും കേന്ദ്ര സർക്കാർ സഹായമായി പ്രഖ്യാപിച്ചു.സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സർക്കാർ ധനസഹായം പ്രഖ്യാപിച്ചില്ല. എങ്കിലും 50000 രൂപ അടിയന്തിര സഹായമായി ജില്ലാ ഭരണകൂടത്തിന് കൈമാറി.

തമിഴ്നാട് തിരഞ്ഞെടുപ്പിന് കേരളത്തിന് ഡ്രൈഡേ എന്തിന്,സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ

കൊച്ചി: കേരള അതിര്‍ത്തിയിലെ മദ്യ നിയന്ത്രണത്തിന് സ്റ്റേ ഏര്‍പ്പെടുത്തി ഹൈക്കോടതി. തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു സംസഥാന സര്‍ക്കാര്‍ അതിര്‍ത്തിയില്‍ ഡ്രൈ ഡേ ഉത്തരവ് പുറപ്പെടുവിച്ചത്. മദ്യ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അബ്കാരി നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി.

ഏപ്രില്‍ 23ന് നടക്കാനിരിക്കുന്ന തമിഴ്നാട് തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള-തമിഴ്നാട് അതിര്‍ത്തി മേഖലകളില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ച ഉത്തരവാണ് ഹൈക്കോടതി ചോദ്യം ചെയ്തത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് വോട്ടെടുപ്പ് പ്രദേശത്ത് മാത്രമാണ് നിയന്ത്രണം. പോളിങ് പ്രദേശത്തിന് പുറത്ത് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കമ്മീഷനും അധികാരമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കുമളിയിലെ ബാറുടമയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

‘ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന് എവിടെ നിന്നാണ് അധികാരം ലഭിക്കുന്നത്? അബ്കാരി നിയമത്തിലോ ഫോറിന്‍ ലിക്വര്‍ റൂള്‍സിലോ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ വ്യവസ്ഥയുണ്ടോ? തമിഴ്നാട്ടിലെയും കേരളത്തിലെയും ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ നടപടിയെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു ആവശ്യം ഉന്നയിക്കാന്‍ അവര്‍ക്ക് എന്ത് നിയമപരമായ അധികാരമാണുള്ളത്’, ഹൈക്കോടതി ചോദിച്ചു. നിയമ സാധുത ബോധ്യപ്പെടുത്തിയാല്‍ മാത്രം തീരുമാനം അംഗീകരിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ ഏപ്രില്‍ 21 രാവിലെ 10 മണി മുതല്‍ ഏപ്രില്‍ 23 അര്‍ദ്ധരാത്രി വരെ ഡ്രൈ ഡേ പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശത്തിന് പുറത്ത് ഇത്തരമൊരു സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. നിയമപ്രകാരം വോട്ടെടുപ്പ് നടക്കുന്ന പരിധിയില്‍ മാത്രമേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കൂവെന്നും ഹര്‍ജിയില്‍ പറയുന്നു. കുമളിയില്‍ ഹോട്ടലും ബാറും നടത്തുന്ന വ്യക്തിയാണ് ഹര്‍ജി നല്‍കിയത്. തന്റെ സ്ഥാപനം അതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വരുന്നുണ്ടെങ്കിലും ഭൂമിശാസ്ത്രപരമായി അത് ഒറ്റപ്പെട്ടതാണെന്നും തമിഴ്നാട്ടിലെ വോട്ടര്‍മാരെയോ തെരഞ്ഞെടുപ്പിനെയോ സ്വാധീനിക്കുന്ന ഒന്നല്ലെന്നും അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചു.

തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ 14 ആയി

തൃശ്ശൂര്‍: തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ 14 ആയി. നാല്‍പതോളം തൊഴിലാളികള്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ പരിക്കേറ്റ 23 പേരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

അപകടത്തില്‍ വിശദമായ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായ തൃശൂര്‍ ആര്‍ഡിഒയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. അപകടത്തിന്റെ കാരണവും അതിന്റെ അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അപകടം നടന്ന സമയത്ത് ഏകദേശം 30-നും 40-നും ഇടയില്‍ ആളുകള്‍ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നാണ് ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്‍ നല്‍കുന്ന വിവരം. ഇവരില്‍ ചിലര്‍ വെള്ളം കുടിക്കാനും മറ്റുമായി പ്രദേശത്ത് നിന്നും മാറിയിട്ടുണ്ടെന്നും വിവരമുണ്ട്. സ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്നും കലക്ടര്‍ വ്യക്തമാക്കി.

അപകടസ്ഥലത്ത് പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആരോഗ്യവകുപ്പ്, റവന്യൂ, ദുരന്തനിവാരണ വിഭാഗങ്ങള്‍ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടാണ് നിലവില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്. അപകടത്തില്‍ മരിച്ചവരുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പരമാവധി വേഗത്തില്‍ സഹായമെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്, 8075011853

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ സജ്ജമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. പൊള്ളലേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി ആവശ്യമെങ്കില്‍ സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം തേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പാർക്കിനുള്ളിലെ ചതുപ്പിൽ വീണ് കുട്ടി മരിച്ചു

കിഴക്കമ്പലം. പാർക്കിനുള്ളിലെ ചതുപ്പിൽ വീണ് കുട്ടി മരിച്ചു. പാലാരിവട്ടം ബിയോണ്ട് ബോൺ പ്രീ സ്‌കൂളിലെ വിദ്യാർത്ഥി മുഹമ്മദ് ആദം ( 5 ) ആണ് മരിച്ചത്.വിനോദ സഞ്ചാരത്തിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു

തുടർന്നുള്ള അന്വേഷണത്തിലാണ് പാർക്കിന്റെ കിഴക്ക് വശത്തെ അതിരിലുള്ള ട്രഞ്ചിൽ ചെളിയിൽ മുങ്ങിയ നിലയിൽ കാണപ്പെട്ടത്. കുട്ടിയെ ഉടനെ പഴങ്ങാനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പുഴയിൽ കുളിക്കാൻ ഇറങ്ങിയ 7 വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം. എടരിക്കോട് പുതുപ്പറമ്പിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ 7 വയസ്സുകാരന് ദാരുണാന്ത്യം.പുതുപ്പറമ്പ് സ്വദേശി ജംഷീറിന്റെ മകൻ സൈഫുല്‍ മസ്നാനാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന 12 വയസ്സുകാരൻ ഹാഫിസ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ

അഞ്ചു പേർ അടങ്ങുന്ന സംഘം കുളിക്കാൻ ഇറങ്ങിയത് വൈകിട്ട് 4 മണിയോടെ.രക്ഷപ്പെട്ടവരാണ് അപകടത്തിൽപ്പെട്ട വിവരം വീട്ടുകാരെ അറിയിച്ചത്

ലൈംഗികാതിക്രമ കേസിലെ പ്രതിയായ കെഎസ്‍യു നേതാവിന് രാഹുലിന്‍റെ പിന്തുണ

അടുര്‍: ലൈംഗികാതിക്രമ കേസിലെ പ്രതിയായ കണ്ണൂര്‍ കെഎസ്​യു ജില്ലാ പ്രസിഡന്‍റ് എം സി അതുലിന് പിന്തുണയുമായി കോണ്‍ഗ്രസ് പുറത്താക്കിയ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിൽ. ലൈംഗിക അതിക്രമ കേസ് വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിനു പിന്നാലെയുള്ള വേട്ടയാടലെന്നുള്ള എം സി അതുലിന്‍റെ പോസ്റ്റിലാണ് പിന്തുണ നല്‍കികൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ കമന്‍റ് ചെയ്തത്. ‘കുമാര പിള്ള സഖാവിന്റെ കാലം കഴിഞ്ഞിട്ടില്ല, അത് കൊണ്ട് തന്നെ ശരിയും തെറ്റും കോടതി തീരുമാനിക്കട്ടെ. കോടതി തെറ്റുകാരൻ എന്ന് പറയാതെ നിന്നെ തള്ളിപ്പറയില്ല. ആരോഗ്യ മേഖലയുടെ കടയ്ക്കൽ കത്രിക വെച്ച അഭിനേത്രിയുടെ തനിനിറം തുറന്നു കാണിച്ച കണ്ണൂരിന്റെ സമരനായകൻ’ എന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കമന്‍റ്.

സൗഹൃദം ഉണ്ടായിരുന്ന സമയത്തെ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്നും ആരെയും അപമാനിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ലെന്നാണ് അതുൽ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിച്ചത്. സാമ്പത്തിക വിവരങ്ങൾ കോടതിയിൽ ഹാജരാക്കുമെന്നും അതുൽ വ്യക്തമാക്കി. ലൈംഗിക പീഡന പരാതികളെ തുടര്‍ന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കിയത്.

‘മുഴുക്കുടിയന്‍, മുങ്ങല്‍ക്കാരന്‍’, വാര്‍ത്തക്കെതിരെ 2300 കോടിയുടെ മാനനഷ്ടക്കേസ് നല്‍കി എഫ്ബിഐ ഡയരക്ടര്‍ കാഷ് പട്ടേല്‍

എഫ്ബിഐ ഡയരക്ടറും ഇന്ത്യന്‍ വംശജനുമായ കാഷ് പട്ടേല്‍ അമേരിക്കയിലെ പ്രമുഖ മാധ്യമമായ അറ്റ്‌ലാന്റിക് മാസികയ്ക്ക് എതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. 250 ദശലക്ഷം ഡോളര്‍ (2300 കോടി രൂപ) നഷ്ടപരിഹാരം തേടിയാണ് കേസ് നല്‍കിയത്.

താന്‍ മുഴുക്കുടിയനും വഹിക്കുന്ന പദവിക്ക് ബാധ്യതയുമാണെന്ന വാര്‍ത്തയ്‌ക്കെതിരെ എഫ്ബിഐ ഡയരക്ടറും ഇന്ത്യന്‍ വംശജനുമായ കാഷ് പട്ടേല്‍ അമേരിക്കയിലെ പ്രമുഖ മാധ്യമമായ അറ്റ്‌ലാന്റിക് മാസികയ്ക്ക് എതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. 250 ദശലക്ഷം ഡോളര്‍ (2300 കോടി രൂപ) നഷ്ടപരിഹാരം തേടിയാണ് പട്ടേല്‍ കൊളംബിയ ഡിസ്ട്രിക്റ്റ് കോടതിയില്‍ കേസ് നല്‍കിയത്. സാറാ ഫിറ്റ്സ്പാട്രിക് എഴുതിയ ‘എഫ്.ബി.ഐ ഡയറക്ടറെ കാണാനില്ല’ എന്ന തലക്കെട്ടിലുള്ള വാര്‍ത്തയുടെ പേരിലാണ് കേസ്. കാഷ് പട്ടേല്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

വെള്ളിയാഴ്ചയാണ് വിവാദവാര്‍ത്ത പുറത്തുവന്നത്. ഡയരക്ടര്‍ എന്ന നിലയില്‍ കാഷ് പട്ടേലിന്റെ പെരുമാറ്റങ്ങളെക്കുറിച്ചായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. പട്ടേലിന്റെ പെരുമാറ്റം എഫ്.ബി.ഐയിലെയും നീതിന്യായ വകുപ്പിലെയും ഉദ്യോഗസ്ഥരെ പലപ്പോഴും ആശങ്കയിലാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍ണ്ണായകമായ അന്വേഷണങ്ങള്‍ക്കിടയില്‍ ‘എടുത്തുചാടി പ്രവര്‍ത്തിക്കുന്ന സ്വഭാവക്കാരനാണ് പട്ടേലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പ്രസിദ്ധീകരണത്തിന് മുമ്പു തന്നെ പട്ടേല്‍ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ‘നമുക്ക് കോടതിയില്‍ കാണാം, ചെക്ക് ബുക്ക് കൂടെ കരുതിക്കോളൂ’ എന്ന് പട്ടേല്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു.

അമിതമദ്യപാനം കാരണം പട്ടേലിന് എഫ്ബിഐ ഡയരക്ടര്‍ ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയുന്നില്ല, പൊതു സുരക്ഷയ്ക്ക് ഭീഷണിയാണ്, വിദേശ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാന്‍ സാധ്യതയുണ്ട്, പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചു, അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ സാധിക്കില്ല, അടച്ച മുറികളില്‍ നിന്ന് അദ്ദേഹത്തെ പുറത്തെത്തിക്കാന്‍ പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടി വന്നു, മദ്യപിച്ചാണ് പരസ്യപ്രസ്താവനകള്‍ നടത്തുന്നത്, ദേശീയ സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ അസ്ഥിരമായി പെരുമാറുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഇതുകൂടാതെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.

തന്നെ മുഴക്കുടിയനായാണ് റിപ്പോര്‍ട്ട് ചിത്രീകരിക്കുന്നതെന്ന് പട്ടേല്‍ മാനനഷ്ട ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

സല്‍പ്പേരിന് കളങ്കമുണ്ടാക്കാനും പദവിയില്‍ നിന്ന് പുറത്താക്കാനും ലക്ഷ്യമിട്ടാണ് പച്ചക്കള്ളങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നിറഞ്ഞ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്ന് പരാതിയില്‍ ആരോപിച്ചു. പ്രധാന ആരോപണങ്ങള്‍ തെറ്റാണെന്ന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടും ‘ദി അറ്റ്‌ലാന്റിക്’ അത് അവഗണിച്ചു. 19 ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ എഫ്.ബി.ഐക്ക് രണ്ട് മണിക്കൂറില്‍ താഴെ സമയം മാത്രമാണ് നല്‍കിയത്. ആരോപണങ്ങള്‍ നിഷേധിച്ച് തന്റെ നിയമോപദേശകന്‍ കത്തയച്ചിരുന്നതായും, മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതായും ലേഖനം പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ടതായും ഹര്‍ജിയില്‍ പട്ടേല്‍ പറഞ്ഞു.

വാഷിംഗ്ടണിലെ നെഡ്സ്, ലാസ് വെഗാസിലെ പൂഡില്‍ റൂം തുടങ്ങിയ ക്ലബ്ബുകളില്‍ താന്‍ കുടിച്ച് പൂസാവാറുണ്ടെന്ന ആരോപണവും പട്ടേല്‍ തള്ളി. താന്‍ ഈ സ്ഥാപനങ്ങളിലോ മറ്റെവിടെയെങ്കിലുമോ അമിതമായി മദ്യപിക്കാറില്ലെന്നും ഇത് ഒരാശങ്കയ്ക്കും കാരണമായിട്ടില്ലന്നും പട്ടേല്‍ ഹര്‍ജിയില്‍ പറഞ്ഞു.

വൈറ്റ് ഹൗസും ഈ ആരോപണങ്ങള്‍ തള്ളി. കാഷ് പട്ടേല്‍ നിയമപാലന വിഭാഗത്തിലെ നിര്‍ണ്ണായക വ്യക്തിയായി തുടരുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലിവിറ്റ് ചൂണ്ടിക്കാട്ടി.

പട്ടേലിന്റെ ആരോപണങ്ങള്‍ ‘ദി അറ്റ്‌ലാന്റിക്’ തള്ളി. റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നതായി മാസികയുടെ വക്താവ് അറിയിച്ചു. കേസ് അടിസ്ഥാനരഹിതമാണെന്നും അറ്റ്‌ലാന്റിക്കിനെയും മാധ്യമപ്രവര്‍ത്തകരെയും പ്രതിരോധിക്കുമെന്നും കമ്പനി അറിയിച്ചു.

കൃത്യമായ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് ലേഖനം തയ്യാറാക്കിയതെന്നാണ് ‘ദി അറ്റ്‌ലാന്റിക്കിന്റെ’ നിലപാട്. പട്ടേലിന്റെ പെരുമാറ്റത്തെക്കുറിച്ച് ‘ഇരുപതിലധികം ആളുകളെ’ താന്‍ അഭിമുഖം ചെയ്തതായി റിപ്പോര്‍ട്ടര്‍ സാറാ ഫിറ്റ്സ്പാട്രിക് വ്യക്തമാക്കി. ഇപ്പോഴുത്തെയും മുമ്പത്തെയും എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, ഹോട്ടല്‍ റസ്‌റ്റോറന്റ് വൃത്തങ്ങള്‍, യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍, ലോബിയിസ്റ്റുകള്‍, മുന്‍ ഉപദേശകര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. പട്ടേല്‍ പരാജയമാണെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും സ്രോതസ്സുകള്‍ തന്നോട് പറഞ്ഞതായി അവര്‍ വ്യക്തമാക്കി.

മാധ്യമങ്ങള്‍ക്കെതിരെ ട്രംപ് സര്‍ക്കാര്‍ നല്‍കുന്ന കേസുകളില്‍ ഏറ്റവും പുതിയതാണിത്. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന് ജന്മദിനാശംസകള്‍ നേര്‍ന്നുവെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ട്രംപ് ‘ദി വാള്‍ സ്ട്രീറ്റ് ജേണലിന്’ എതിരെ നല്‍കിയ പരാതി കഴിഞ്ഞ ആഴ്ച ഒരു ഫെഡറല്‍ ജഡ്ജി തള്ളിയിരുന്നു. ‘ദി ന്യൂയോര്‍ക്ക് ടൈംസ്’, ‘ബി.ബി.സി’, ‘സി.എന്‍.എന്‍’, ‘ദി ഡെസ് മോയിന്‍സ് രജിസ്റ്റര്‍’ എന്നീ മാധ്യമങ്ങള്‍ക്കെതിരെയും ട്രംപ് കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

കരസേന അഗ്നിവീർ: വനിതാ മിലിറ്ററി പൊലീസ് റിക്രൂട്ട്‌മെന്റ് റാലി ഏപ്രിൽ 27 ന്

കരസേന അഗ്നിവീർ: വനിതാ മിലിറ്ററി പൊലീസ് റിക്രൂട്ട്‌മെന്റ് റാലി ഏപ്രിൽ 27 ന്. 2025 ജൂൺ 30 മുതൽ 2025 ജൂലൈ 10 വരെ നടത്തിയ ഓൺലൈൻ പൊതുപ്രവേശന പരീക്ഷയിൽ (സിഇഇ) യോഗ്യത നേടിയ വനിതകൾക്കായാണു റാലി

കേരളത്തിൽനിന്ന് ഉൾപ്പെടെയുള്ള ഉദ്യോഗാർഥികൾക്കായുള്ള കരസേന അഗ്നിവീർ ജനറൽ ഡ്യൂട്ടി (വനിതാ മിലിറ്ററി പൊലീസ്) റിക്രൂട്‌മെന്റ് റാലി ഏപ്രിൽ 27നു മൈസൂരുവിലെ ചാമുണ്ഡി വിഹാർ സ്റ്റേഡിയത്തിൽ നടത്തും. 2025 ജൂൺ 30 മുതൽ 2025 ജൂലൈ 10 വരെ നടത്തിയ ഓൺലൈൻ പൊതുപ്രവേശന പരീക്ഷയിൽ (സിഇഇ) യോഗ്യത നേടിയ വനിതകൾക്കായാണു റാലി. ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അപേക്ഷാസമയത്തു റജിസ്റ്റർ ചെയ്ത ഇ–മെയിലിലേക്ക് അഡ്മിറ്റ് കാർഡ് അയച്ചിട്ടുണ്ട്. അക്കൗണ്ടിൽ ലോഗിൻ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം.

ഓൺലൈൻ കോമൺ എൻട്രൻസ് പരീക്ഷയുടെ (CEE) ഫലം www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.