29.9 C
Kollam
Saturday 5th September, 2026 | 02:27:15 PM
Home News Kerala കുടുംബിനിയായ യുവതിയെയും അവിവാഹിതനായ യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുടുംബിനിയായ യുവതിയെയും അവിവാഹിതനായ യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്. തൊട്ടില്പാലത്ത് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ, കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാര പറമ്പത്ത് അജേഷ് എന്നിവരാണ് മരിച്ചത്..മാമ്പിലാട് ആളൊഴിഞ്ഞ പറമ്പിലെ കശുമാവ് മരത്തിലാണ് ഇരുവരെയും തൂങ്ങിയ നിലയില് കണ്ടത്.

ശരണ്യയെ കാണായത് സംബന്ധിച്ച് പേരാമ്പ്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.ശരണ്യ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. അജേഷ് അവിവാഹിതനാണ്. മൃതദേഹം മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റി..