തൃശൂർ: വടക്കാഞ്ചേരി മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിൽ ഉണ്ടായ ഉഗ്രസ്ഫോടനം നടന്നതിന് തൊട്ടുടുത്തുള്ള കുളത്തിൽ ഫയർഫോഴ്സിലെ സ്ക്കൂ ബാ ടീം രാത്രിയിലും പരിശോധന നടത്തുന്നു. വിശാലമായ പാടത്തിൻ്റെ മധ്യഭാഗത്തായായിരുന്നു പടക്കനിർമ്മാണപുരകൾ ഉണ്ടായിരുന്നത്.തിരുവനന്തപുരം, പാലക്കാട്, എറണാകുളം എന്നീ മെഡിക്കൽ കോളജുകളിൽ നിന്ന് ഡോക്ടർമാരുടെ വിദഗ്ധ സംഘം തൃശൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 7 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരികരിച്ചത്.ബാക്കി ശരീര ഭാഗങ്ങളുടെ ഡിഎൻഎ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ മരണസംഖ്യ എത്രയെന്ന് പറയാനാകുവെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ പറഞ്ഞു.മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.കൃഷ്ണൻകുട്ടി, മുൻ മന്ത്രി വി എസ് സുനിൽകുമാർ തുടങ്ങിയവർ അപകടസ്ഥലം സന്ദർശിച്ചു.അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷവും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപാ വീതവും കേന്ദ്ര സർക്കാർ സഹായമായി പ്രഖ്യാപിച്ചു.സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സർക്കാർ ധനസഹായം പ്രഖ്യാപിച്ചില്ല. എങ്കിലും 50000 രൂപ അടിയന്തിര സഹായമായി ജില്ലാ ഭരണകൂടത്തിന് കൈമാറി.
Home News Breaking News തൃശൂർ വെടിക്കെട്ട് പുര അപകടം: സ്കൂബാ ടീം പരിശോധന നടത്തുന്നു, ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ




































