പൊട്ടിതെറിച്ചവയിൽ കുഴിമിന്നലും അമിട്ടും ഗുണ്ടുകളും, അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ;തൃശൂർ മെഡിക്കൽ കോളജിൽ കൺട്രോൾ റൂം തുറന്നു

തൃശൂർ :പൂരത്തിന്റെ ഭാഗമായുള്ള തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടുപുരകൾക്ക് തീപിടിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ.സംഭവം ആർഡിഒ അന്വേഷിക്കും.രക്ഷാ പ്രവര്‍ത്തനം ദുഷ്കരമാണെന്ന് ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ പറഞ്ഞു. വടക്കാഞ്ചേരിയിലെ മുണ്ടത്തിക്കോട്ടുള്ള അഞ്ച് പടക്ക നിർമാണ പുരകളിലാണ് സ്ഫോടനം. സ്ഫോടക വസ്തുക്കൾ ചുറ്റുമുള്ള വയലിലേക്ക് പൊട്ടിത്തെറിച്ച് വീഴുന്ന സാഹചര്യം ഭീതി വിതച്ചു.ആദ്യ ഘട്ടത്തിൽ അഗ്നിരക്ഷാ സേനയ്ക്ക് പോലും അടുത്തേക്ക് എത്താൻ കഴിഞ്ഞില്ല. വമ്പൻ പടക്ക വസ്തുക്കൾ വെടിക്കെട്ട് പുരകളിലായാണ് നിര്‍മ്മാണം പൂര്‍ത്തിയായി സൂക്ഷിച്ചിരുന്നത്. ഇവയാണ് കൂട്ടത്തോടെ പൊട്ടിത്തെറിച്ചത്. … Continue reading പൊട്ടിതെറിച്ചവയിൽ കുഴിമിന്നലും അമിട്ടും ഗുണ്ടുകളും, അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ;തൃശൂർ മെഡിക്കൽ കോളജിൽ കൺട്രോൾ റൂം തുറന്നു