Home News Breaking News പൊട്ടിതെറിച്ചവയിൽ കുഴിമിന്നലും അമിട്ടും ഗുണ്ടുകളും, അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ;തൃശൂർ മെഡിക്കൽ കോളജിൽ കൺട്രോൾ റൂം...

പൊട്ടിതെറിച്ചവയിൽ കുഴിമിന്നലും അമിട്ടും ഗുണ്ടുകളും, അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ;തൃശൂർ മെഡിക്കൽ കോളജിൽ കൺട്രോൾ റൂം തുറന്നു

Advertisement

തൃശൂർ :പൂരത്തിന്റെ ഭാഗമായുള്ള തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടുപുരകൾക്ക് തീപിടിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ.സംഭവം ആർഡിഒ അന്വേഷിക്കും.
രക്ഷാ പ്രവര്‍ത്തനം ദുഷ്കരമാണെന്ന് ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ പറഞ്ഞു. വടക്കാഞ്ചേരിയിലെ മുണ്ടത്തിക്കോട്ടുള്ള അഞ്ച് പടക്ക നിർമാണ പുരകളിലാണ് സ്ഫോടനം. സ്ഫോടക വസ്തുക്കൾ ചുറ്റുമുള്ള വയലിലേക്ക് പൊട്ടിത്തെറിച്ച് വീഴുന്ന സാഹചര്യം ഭീതി വിതച്ചു.ആദ്യ ഘട്ടത്തിൽ അഗ്നിരക്ഷാ സേനയ്ക്ക് പോലും അടുത്തേക്ക് എത്താൻ കഴിഞ്ഞില്ല.

വമ്പൻ പടക്ക വസ്തുക്കൾ വെടിക്കെട്ട് പുരകളിലായാണ് നിര്‍മ്മാണം പൂര്‍ത്തിയായി സൂക്ഷിച്ചിരുന്നത്. ഇവയാണ് കൂട്ടത്തോടെ പൊട്ടിത്തെറിച്ചത്. മൊത്തം 12 ഷെഡുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒന്നിൽ മാത്രമാണ് തീ പടരാതെ അശേഷിച്ചത്.

ചൊവ്വ പകൽ 3.20നാണ് അപടകം. ദുരന്തത്തിന് ഇരയായവരുടെ പേര് വിവരങ്ങൾ ലഭ്യമല്ലായിരുന്നു. നാല്പതോളം പേര്‍ തൊഴിലാളികളും മേൽനോട്ടക്കാരുമായി ഇവിടെ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരങ്ങൾ പുറത്തു വന്നത്. സ്ഫോടന ശബ്ദം കിലോമീറ്ററുകൾ അകലേക്ക് എത്തി.

ഏപ്രിൽ 26 നാണ് തൃശൂര്‍ പൂരം. 24ന്‌ നടക്കേണ്ട സാമ്പിൾ വെടിക്കെട്ടിനും 27ന്‌ പുലർച്ചെയുള്ള പ്രധാന വെടിക്കെട്ടിനുമുള്ള കരിമരുന്നാണ്‌ പൊട്ടിത്തെറിച്ചത്‌. സമീപത്ത് ശരീഭരാഗങ്ങൾ ചിതറിക്കിടക്കുന്നതായി കണ്ടതായി സമീപ വാസികൾ പറഞ്ഞു. കൂടാരങ്ങളിലെ വെടിക്കെട്ട് സാമഗ്രികൾ ഓരോന്നായി പടര്‍ന്ന് പൊട്ടിത്തെറിച്ചു.

ആദ്യഘട്ടത്തിൽ മരിച്ചവരെ തിരിച്ചറിയാൻ കഴി‍ഞ്ഞില്ല. 7 പേരുടെ മൃതദേഹങ്ങൾ ലഭിച്ചു. ബാക്കിയുള്ളവരുടെ ശരീര ഭാഗങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ മുണ്ടത്തിക്കോട് സതീശൻ ഉൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്. 13 പേർ മരിച്ച അപകടത്തിൽ 5 പേരുടെ നില ഗുരുതരമായി തുടരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ എല്ലാ സജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളജിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നമ്പർ 80 75 011853.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here