തൃശൂര്‍. ശബ്ദാഘോഷം വര്‍ണപ്പൊലിമ ആഹ്ളാദതിമിര്‍പ്പ് പക്ഷേ എത്രയോ കുടുംബങ്ങളുടെ പ്രതീക്ഷകള്‍ ചിതറിത്തെറിച്ച കഥകളാണ് കേരളത്തിലെ കരിമരുന്നു ചരിത്രമെന്നറിയുമോ. 2016ല്‍ കൊല്ലം പരവൂര്‍ പുറ്റിങ്ങലില്‍ 114 ജീവനെടുത്തതാണ് ഏറ്റവും വലിയ ദുരന്തം. കാനനക്ഷേത്രമായ ശബരിമലയിലാണ് എണ്ണംകൊണ്ട് രണ്ടാമത്തെ ദുരന്തം 1952ല്‍ 68പേര്‍ മരിച്ചതാണ് ആ ദുരന്തം.
1990ല്‍ കൊല്ലം മലനട ക്ഷേത്രത്തിലെ വെടിക്കെട്ടുദുരന്തത്തില്‍ 26 ജീവനുകളാണ് കരിമരുന്നു ദുരന്തത്തിനിരയായത്. എത്ര ദുരന്തമുണ്ടായാലും ആചാരം ആഹ്ളാദം തൊഴില്‍ എന്നീ പലപേരുകളില്‍ വീണ്ടും കരിമരുന്നു പ്രയോഗത്തിന് അനുമതി നല്‍കിവരുകയാണ്. പുറ്റിങ്ങല്‍ പോലെ ദുരന്തം നടന്ന വര്‍ഷം പോലും മറ്റിടങ്ങളിലെ കരിമരുന്നാഹ്ളാദത്തിന് കുറവുവന്നില്ല. മനുഷ്യന്‍റെ ഈ ആസുരാനന്ദത്തിന് അറുതിവരുത്താന്‍ സര്‍ക്കാരും കോടതികളും ശ്രമിക്കുന്നില്ലെന്നത് ആധുനിക സമൂഹത്തിന് അപമാനമായി തുടരുകതന്നെ ചെയ്യും
- 2016-കൊല്ലം പരവൂർ പുറ്റിങ്ങൽ വെടിക്കെട്ടപകടം മരണം 114
- 1952-ശബരിമലയിൽ ജനുവരി 14ന് കരിമരുന്നു സ്ഫോടനം. മരണം 68
- 1990-കൊല്ലം മലനട പോരുവഴി ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം. മരണം 26
- 1987-തൃശ്ശൂർ വേലൂർ വെള്ളാട്ടഞ്ചൂർ -കൂട്ടന്മൂലി ക്ഷേത്രത്തിലെ അപകടം. മരണം 20
- 1984-തൃശ്ശൂർ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടം. മരണം 20
- 2011-ഷൊർണൂർ ത്രാങ്ങാലി വെടിക്കെട്ടുപുരയ്ക്ക് തീപിടിച്ചു. മരണം 13
- 1998-പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിർമ്മാണശാലയിൽ പൊട്ടിത്തറി. മരണം 13
- 1989-തൃശ്ശൂർ കണ്ടശ്ശംകടവ് പള്ളിയിൽ അഞ്ചു വർഷത്തിന് ശേഷം വീണ്ടും അപകടം. മരണം 12
- 1988-തൃപ്പൂണിത്തുറയിൽ വെടിക്കെട്ട് മരുന്നുപുരക്ക് തീപിടിച്ച് സ്ത്രീ ജോലിക്കാർ മരിച്ചു. മരണം 10
- 1999-പാലക്കാട് ആളൂരിൽ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടം. മരണം എട്ട്
- 1978-തൃശ്ശൂർ പൂരത്തിൽ കുഴിയമിട്ട് ആൾക്കൂട്ടത്തിൽ പതിച്ചുണ്ടായ അപകടം. മരണം എട്ട്
- 2006-തൃശ്ശൂർ പൂരത്തിന് തയ്യാറാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടം. മരണം ഏഴ്
- 2013-പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്കനിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറി. മരണം ആറ്
- 1997-തൃശ്ശൂർ ചിയ്യാരം പടക്കനിർമ്മാണശാലയിൽ പൊട്ടിത്തെറി. മരണം ആറ്
- 1987 ഏറണാകുളം ജില്ലയിലെ മരട് കൊട്ടാരം ഭഗവതി ക്ഷേത്രം വെടിക്കെട്ട് പുരയ്ക്കു തീപിടിച്ചു 5 മരണം
































