Home News Breaking News ലൈംഗികാതിക്രമ കേസിലെ പ്രതിയായ കെഎസ്‍യു നേതാവിന് രാഹുലിന്‍റെ പിന്തുണ

ലൈംഗികാതിക്രമ കേസിലെ പ്രതിയായ കെഎസ്‍യു നേതാവിന് രാഹുലിന്‍റെ പിന്തുണ

Advertisement

അടുര്‍: ലൈംഗികാതിക്രമ കേസിലെ പ്രതിയായ കണ്ണൂര്‍ കെഎസ്​യു ജില്ലാ പ്രസിഡന്‍റ് എം സി അതുലിന് പിന്തുണയുമായി കോണ്‍ഗ്രസ് പുറത്താക്കിയ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിൽ. ലൈംഗിക അതിക്രമ കേസ് വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിനു പിന്നാലെയുള്ള വേട്ടയാടലെന്നുള്ള എം സി അതുലിന്‍റെ പോസ്റ്റിലാണ് പിന്തുണ നല്‍കികൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ കമന്‍റ് ചെയ്തത്. ‘കുമാര പിള്ള സഖാവിന്റെ കാലം കഴിഞ്ഞിട്ടില്ല, അത് കൊണ്ട് തന്നെ ശരിയും തെറ്റും കോടതി തീരുമാനിക്കട്ടെ. കോടതി തെറ്റുകാരൻ എന്ന് പറയാതെ നിന്നെ തള്ളിപ്പറയില്ല. ആരോഗ്യ മേഖലയുടെ കടയ്ക്കൽ കത്രിക വെച്ച അഭിനേത്രിയുടെ തനിനിറം തുറന്നു കാണിച്ച കണ്ണൂരിന്റെ സമരനായകൻ’ എന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കമന്‍റ്.

സൗഹൃദം ഉണ്ടായിരുന്ന സമയത്തെ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്നും ആരെയും അപമാനിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ലെന്നാണ് അതുൽ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിച്ചത്. സാമ്പത്തിക വിവരങ്ങൾ കോടതിയിൽ ഹാജരാക്കുമെന്നും അതുൽ വ്യക്തമാക്കി. ലൈംഗിക പീഡന പരാതികളെ തുടര്‍ന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here