27.4 C
Kollam
Sunday 6th September, 2026 | 10:48:12 PM
Home Lifestyle Jobs കരസേന അഗ്നിവീർ: വനിതാ മിലിറ്ററി പൊലീസ് റിക്രൂട്ട്‌മെന്റ് റാലി ഏപ്രിൽ 27 ന്

കരസേന അഗ്നിവീർ: വനിതാ മിലിറ്ററി പൊലീസ് റിക്രൂട്ട്‌മെന്റ് റാലി ഏപ്രിൽ 27 ന്

കരസേന അഗ്നിവീർ: വനിതാ മിലിറ്ററി പൊലീസ് റിക്രൂട്ട്‌മെന്റ് റാലി ഏപ്രിൽ 27 ന്. 2025 ജൂൺ 30 മുതൽ 2025 ജൂലൈ 10 വരെ നടത്തിയ ഓൺലൈൻ പൊതുപ്രവേശന പരീക്ഷയിൽ (സിഇഇ) യോഗ്യത നേടിയ വനിതകൾക്കായാണു റാലി

കേരളത്തിൽനിന്ന് ഉൾപ്പെടെയുള്ള ഉദ്യോഗാർഥികൾക്കായുള്ള കരസേന അഗ്നിവീർ ജനറൽ ഡ്യൂട്ടി (വനിതാ മിലിറ്ററി പൊലീസ്) റിക്രൂട്‌മെന്റ് റാലി ഏപ്രിൽ 27നു മൈസൂരുവിലെ ചാമുണ്ഡി വിഹാർ സ്റ്റേഡിയത്തിൽ നടത്തും. 2025 ജൂൺ 30 മുതൽ 2025 ജൂലൈ 10 വരെ നടത്തിയ ഓൺലൈൻ പൊതുപ്രവേശന പരീക്ഷയിൽ (സിഇഇ) യോഗ്യത നേടിയ വനിതകൾക്കായാണു റാലി. ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അപേക്ഷാസമയത്തു റജിസ്റ്റർ ചെയ്ത ഇ–മെയിലിലേക്ക് അഡ്മിറ്റ് കാർഡ് അയച്ചിട്ടുണ്ട്. അക്കൗണ്ടിൽ ലോഗിൻ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം.

ഓൺലൈൻ കോമൺ എൻട്രൻസ് പരീക്ഷയുടെ (CEE) ഫലം www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.