27 C
Kollam
Saturday 24th October, 2026 | 09:13:34 AM
Home News Breaking News പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിലെ സമയക്രമം റദ്ദാക്കി ഹൈക്കോടതി

പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിലെ സമയക്രമം റദ്ദാക്കി ഹൈക്കോടതി

കൊച്ചി.പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിലെ സമയക്രമം റദ്ദാക്കി ഹൈക്കോടതി. രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ പ്രതികളെ ഹാജരാക്കണമെന്ന മാർഗനിർദേശവും വൈകിട്ട് അഞ്ചിന് ശേഷമുള്ള ഹാജരാക്കൽ അസാധാരണ സാഹചര്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയ വ്യവസ്ഥയുമാണ് ഹൈക്കോടതി റദ്ദാക്കിയത്. വൈകിട്ട് അഞ്ചിന് ശേഷവും പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാമെന്നും അങ്ങനെ ഹാജരാക്കുമ്പോൾ മജിസ്ട്രേറ്റിന് മുൻകൂട്ടി അറിയിപ്പ് നൽകണമെന്ന വ്യവസ്ഥ തുടരുമെന്നും കോടതി വ്യക്തമാക്കി.

അറസ്റ്റിലായ വ്യക്തിയെ 24 മണിക്കൂറിനുള്ളിൽ ഹാജരാക്കിയാൽ മാത്രം പോരെന്നും അനാവശ്യ കാലതാമസമില്ലാതെ കോടതിയിൽ എത്തിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 24 മണിക്കൂർ എന്നത് പ്രതിയെ കസ്റ്റഡിയിൽ സൂക്ഷിക്കാനുള്ള പൊതുവായ അവകാശമല്ല, മറിച്ച് നിയമം നിശ്ചയിച്ച പരമാവധി സമയപരിധിയാണെന്നും കോടതി വ്യക്തമാക്കി. ഇതനുസരിച്ച് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here