മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന് കാരണം കനത്ത ചൂടല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ പ്രാഥമികമായി വിലയിരുത്തി. ഷോർട്ട് സർക്യൂട്ട് മൂലമാണോ സ്ഫോടനം ഉണ്ടായതെന്ന കാര്യത്തിലാണ് ഇപ്പോൾ പ്രധാനമായും പരിശോധന നടക്കുന്നത്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധന പൂർത്തിയായിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് അപകടകാരണം വ്യക്തമാക്കുന്നതിൽ നിർണ്ണായകമാകും. ലൈസൻസ് ഉണ്ടായിരുന്നുവെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന കാര്യവും അധികൃതർ അന്വേഷിച്ചുവരികയാണ്.
സ്ഫോടനം നടന്ന സ്ഥലത്തും സമീപത്തെ കുളത്തിലും ശരീരഭാഗങ്ങൾക്കായി നടത്തിയ വിശദമായ പരിശോധനകൾ അവസാനിച്ചു. കുളത്തിൽ നിന്ന് ശരീരഭാഗങ്ങളൊന്നും കണ്ടെത്താനായില്ലെങ്കിലും ചില വസ്തുക്കൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്ഫോടനത്തിൽ ഇതുവരെ 13 മരണം സ്ഥിരീകരിച്ചു. ഇതിൽ 8 പേരെ തിരിച്ചറിഞ്ഞു. ഏഴ് മൃതദേഹങ്ങൾ മോർച്ചറിയിൽ എത്തിച്ചിട്ടുണ്ട്. 13 പേർ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്; ഇതിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള പ്രാഥമിക തെളിവെടുപ്പ് പൂർത്തിയായി. ഫോറൻസിക് സംഘം ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയ്ക്ക് ശേഷം പോലീസ് നിർദ്ദേശാനുസരണം ബാക്കി നടപടികൾ സ്വീകരിക്കും. ദുരന്തത്തിന്റെ ആഘാതം കണക്കിലെടുത്ത് ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്.
ദുരന്തത്തിന് കാരണം ചൂടല്ല… വിലയിരുത്തി പെസോ
സൈബർ തട്ടിപ്പിൽ കോഴിക്കോട് സ്വദേശികളായ വ്യാപാരിക്കും ഡോക്ടര്‍ക്കും 4.23 കോടി രൂപ നഷ്ടമായി
കോഴിക്കോട്: ഓൺലൈൻ ഓഹരി വ്യാപാരത്തിലൂടെ അമിതലാഭം വാഗ്ദാനം ചെയ്ത് നടത്തുന്ന സൈബർ തട്ടിപ്പിൽ കോഴിക്കോട് സ്വദേശികളായ രണ്ട് പേർക്ക് 4.23 കോടി രൂപ നഷ്ടമായി. ഒരു പ്രമുഖ വ്യാപാരിക്കും ഡോക്ടർക്കുമാണ് വലിയ തുകകൾ നഷ്ടമായത്. തട്ടിപ്പിനിരയായവർ സൈബർ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവത്തിൻ്റെ ചുരുളഴിയുന്നത്.
കോഴിക്കോട്ടെ അറിയപ്പെടുന്ന വ്യാപാരിയെ കഴിഞ്ഞ ജനുവരിയിലാണ് തട്ടിപ്പ് സംഘം വലയിലാക്കിയത്. വാട്ട്സ്ആപ്പ് വഴിയാണ് ഇവർ ഇദ്ദേഹവുമായി ബന്ധപ്പെട്ടത്. വിശ്വാസം നേടിയെടുക്കാൻ ആദ്യ ഗഡുവായി 55 ലക്ഷം രൂപ നിക്ഷേപിപ്പിച്ചു. നിക്ഷേപിച്ച തുക മൂന്നിരട്ടിയായെന്നും ഒന്നരക്കോടിയോളം രൂപ ലാഭമുണ്ടായെന്നും തട്ടിപ്പുകാർ ഇദ്ദേഹത്തെ വിശ്വപ്പിച്ചു. ലാഭവിഹിതം പിൻവലിക്കണമെങ്കിൽ ടാക്സ് ഇനത്തിലും മറ്റുമായി വീണ്ടും 1.30 കോടി രൂപ അടയ്ക്കണമെന്ന് സംഘം ആവശ്യപ്പെട്ടു.
ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങി പലതവണയായി 2.96 കോടി രൂപ ഇദ്ദേഹം കൈമാറി. പണം
ജനുവരി 10 മുതൽ ഏപ്രിൽ 2 വരെയുള്ള കാലയളവിലാണ് രണ്ടാമത്തെ തട്ടിപ്പ് നടന്നത്. ഒരു ഡോക്ടറാണ് ഇതിന് ഇരയായത്. ‘നീലം ധവാൻ’ എന്ന് പേരുള്ള വ്യക്തി അഡ്മിനായ “ആക്സിസ് സെക്യൂരിറ്റീസ്” എന്ന വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ഇദ്ദേഹത്തിന് സന്ദേശങ്ങൾ ലഭിച്ചത്. വിവിധ വെബ്സൈറ്റ് ലിങ്കുകൾ അയച്ചു നൽകി ഓൺലൈൻ ട്രേഡിങ് ചെയ്യാൻ സംഘം ഡോക്ടറെ നിർബന്ധിച്ചു. ഇരട്ടി ലാഭമായിരുന്നു വാഗ്ദാനം. ഡോക്ടറുടെയും ഭാര്യയുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിൽ നിന്നായി 33 തവണയായി 1,27,95,000 രൂപ കൈമാറി.
രണ്ട് കേസുകളിലും അന്വേഷണം ആരംഭിച്ചതായി സൈബർ ക്രൈം പൊലീസ് എസ്ഐ വിനോദ് കുമാർ അറിയിച്ചു. തട്ടിപ്പുകാർ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും വാട്ട്സ്ആപ്പ് നമ്പറുകളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
അപരിചിതമായ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയോ ലിങ്കുകൾ വഴിയോ വരുന്ന ട്രേഡിങ് വാഗ്ദാനങ്ങളിൽ വീഴരുത്. പണം തട്ടിയെടുക്കപ്പെട്ടാൽ ആദ്യത്തെ “Golden Hour”-ൽ തന്നെ റിപ്പോർട്ട് ചെയ്യുന്നത് പണം തിരികെ ലഭിക്കാൻ സഹായിക്കും.
നിങ്ങളോ നിങ്ങളുടെ പരിചിതരോ ഇത്തരത്തിൽ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ താഴെ പറയുന്ന മാർഗങ്ങൾ സ്വീകരിക്കുക:
ടോൾ ഫ്രീ നമ്പർ: 1930 എന്ന നമ്പറിൽ ഉടൻ വിളിക്കുക.
വെബ്സൈറ്റ്: www.cybercrime.gov.in എന്ന പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യുക.
ഹോർമുസിൽ കണ്ടെയ്നർ കപ്പലിന് നേരെ വെടിയുതിർത്ത് ഇറാൻ,സമാധാനചര്‍ച്ച നീളുന്നു
അമേരിക്ക വെടിനിർത്തൽ ദീർഘിപ്പിച്ചതിനു പിന്നാലെ ഹോർമുസിൽ കണ്ടെയ്നർ കപ്പലിന് നേരെ വെടിയുതിർത്ത് ഇറാൻ. ഹോർമൂസ് കടക്കാൻ ശ്രമിച്ച കപ്പലിനെയാണ് ഇറാൻ വെടിവച്ചത്. സന്ധി സംഭാഷണത്തിനായി ഇസ്ലാമാബാദിലേക്ക് ഇന്നലെ പുറപ്പെടാനിരുന്ന വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് യാത്ര നീട്ടിവച്ചു. ഇറാന്‍റെ തുറമുഖങ്ങളിലെ ഉപരോധം തുടരുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
പ്രത്യേക സമയപരിധി നിശ്ചയിക്കാതെയാണ് നേരത്തെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ ദീർഘിപ്പിച്ചത്. അതിനു പിന്നാലെയായിരുന്നു ഹോർമുസിൽ എത്തിയ കണ്ടെയ്നർ കപ്പലിന് നേരെ ഇറാന്‍റെ റവല്യൂഷണറി ഗാർഡ്സ് വെടിയുതിർത്തത്. ബ്രിഡ്ജ് എന്ന് അറിയപ്പെടുന്ന കപ്പലിന്‍റെ കൺട്രോൾ റൂം പൂർണമായും തകർന്നുവെന്നാണ് യുകെ മാരിടൈം ഏജൻസി അറിയിച്ചത്. ഏതു രാജ്യത്തിന്‍റെ കപ്പലാണ് ആക്രമിക്കപ്പെട്ടത് എന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തെ ഇറാന്‍റെ ചരക്ക് കപ്പൽ അമേരിക്ക പിടിച്ചെടുത്തതിന്‍റെ പ്രതികാരമായാണ് ഇപ്പോഴത്തെ വെടിവയ്പ്. പാകിസ്താന്‍റെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റേയും ഫീൽഡ് മാർഷൽ അസിം മുനീറിന്‍റേയും അഭ്യർത്ഥന മാനിച്ച് വെടിനിർത്തൽ ദീർഘിപ്പിക്കുന്നു എന്നാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സാമൂഹിക മാധ്യമത്തിൽ കുറിച്ചത്. ഇറാൻ ഒറ്റമനസ്സോടെ നിർദേശങ്ങളുമായി എത്തുന്നതുവരെ വെടിനിർത്തൽ ദീർഘിപ്പിക്കുന്നു എന്നാണ് പ്രസ്താവനയിൽ പറയുന്നത്. സമാധാന ചർച്ചയ്ക്കായി ഇസ്ലാമാബാദിലേക്കുള്ള യാത്ര വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് നീട്ടിവച്ചു.
ഇന്നലെ ഇസ്ലാമാബാദിൽ എത്തുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഇസ്ലാമാബാദിലെ രണ്ട് ഹോട്ടലുകൾ വെള്ളിയാഴ്ച വരെ ഒഴിപ്പിച്ചിട്ടിരിക്കുകയാണ്. അതിനു മുൻപ് രണ്ടു രാജ്യങ്ങളേയും സമവായത്തിൽ എത്തിക്കാം എന്നാണ് പാകിസ്താന്‍റെ പ്രതീക്ഷ. ഇറാനിൽ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാനും സ്പീക്കർ മുഹമ്മദ് ബാഗെർ ഖാലിബാഫും പറയുന്ന കാര്യങ്ങളിൽ വലിയ അന്തരമുണ്ടെന്നാണ് അമേരിക്കയുടെ വാദം. ഇതിനുപുറമെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ പേരിൽ വരുന്ന പ്രസ്താവനകൾക്കും ഭിന്നസ്വരമാണ്. കരാറിന്‍റെ കാര്യത്തിൽ ഇറാൻ ഐകകണ്ഠ്യേന ഒരു തീരുമാനം എടുക്കണം. ആരാണ് യഥാർത്ഥ നേതാവ് എന്നതിൽ വ്യക്തത ഉണ്ടാകണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു. ഇറാന്‍റെ തുറമുഖങ്ങളിൽ തുടരുന്ന ഉപരോധം യുദ്ധം തന്നെയാണെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാന്‍റെ തുറമുഖങ്ങളിൽ അമേരിക്ക തുടരുന്ന ഉപരോധം പിൻവലിച്ചാൽ ആ നിമിഷം ചർച്ച നടക്കുമെന്നായിരുന്നു ഐക്യരാഷ്ട്ര സംഘടനയിലെ ഇറാൻ അംബാസഡർ അമീർ സഈദ് ഇർവാനിയുടെ പ്രതികരണം.
തൃശൂരിൽ ഉണ്ടായ വെടിക്കെട്ട് ദുരന്തം ഞെട്ടിക്കുന്നത് കൊല്ലം പുറ്റിങ്ങൽ നിവാസികളെ കൂടി
കൊല്ലം. 110 പേരുടെ ജീവനെടുത്ത പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം നടന്നിട്ട് 10 വർഷം പിന്നിടുമ്പോഴാണ് കേരളത്തെ കണ്ണീരിലാക്കിയ മറ്റൊരു ദുരന്തം ഉണ്ടാകുന്നത്.
തൃശൂരിൽ ഉണ്ടായ വെടിക്കെട്ട് ദുരന്തം ഞെട്ടിക്കുന്നത് കൊല്ലം പുറ്റിങ്ങൽ നിവാസികളെ കൂടിയാണ്. സ്ഫോടന കേസിന്റെ വിചാരണ നടപടികൾ കോടതിയിൽ പുരോഗമിക്കുകയാണ്.
2016 ലെ ഇതു പോലൊരു ഏപ്രിൽ മാസത്തിലാണ് മറ്റൊരു ദുരന്ത വാർത്ത കേട്ട് കേരളം വിറങ്ങലിച്ചത്. ഉത്സവാഘോഷങ്ങൾക്ക് ഇടയിൽ പുറ്റിങ്ങൽ നിവാസികളുടെ സന്തോഷവും അർപ്പുവിളിയും കണ്ണീരും നിലവിളിയും ആയി മാറിയത് നിമിഷ നേരം കൊണ്ട്.
പുറ്റിങ്ങൽ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ 10ആം തീയതി നടത്തിയ മത്സര വെടിക്കെട്ടാണ് രാജ്യത്തെ തന്നെ നടുക്കിയ മഹാദുരന്തത്തിന് വഴിവെച്ചത്. എതിർപ്പുകൾ വകവെയ്ക്കാതെ നടത്തിയ വെടിക്കെട്ട് എടുത്തത് 110 പേരുടെ ജീവൻ.
656 പേർക്ക് പരിക്കേറ്റ ദുരന്തത്തിൽ 358 വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായി. മൂന്ന് കോടിയോളം രൂപയുടെ നാശം ഉണ്ടായെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. ഉത്സവ സമയത്തെ ക്ഷേത്രം ഭാരവാഹികൾ ഉൾപ്പടെ 59 പ്രതികൾ ഉള്ള കേസിലെ 15 പേർ ഇതിനോടകം മരിച്ചു. 44 പ്രതികൾക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ദുരന്തത്തിൻ്റെ ബാക്കിപത്രമായി മാറിയവരിൽ മിക്കവരും അംഗഭംഗം വന്നവർ
കേസിൽ ആകെ 1417 സാക്ഷികളെയും 1611 രേഖകളെയും 376 തൊണ്ടിമുതലുകളുമാണ് തെളിവായി കോടതിയിൽ ഹാജരാക്കിയത്. രണ്ട് പ്രാദേശിക വെടിക്കെട്ട് സംഘങ്ങള്‍ തമ്മില്‍ നടത്തിയ മത്സരമാണ് പുറ്റിങ്ങലിൽ ദുരന്തത്തിന് കാരണമായത്. മത്സര ക്ക
മ്പമുള്ള വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ആചാരം ആണെന്ന് വ്യക്തമാക്കി ക്ഷേത്രം അധികൃതര്‍ വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചത്.
60 വര്‍ഷം മുമ്പും പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് ദുരന്തം നടന്നിരുന്നു. വെടിക്കെട്ട് ദുരന്ത കേസിന്റെ വിചാരണ കൊല്ലത്തെ പ്രത്യേക കോടതിയിൽ പുരോഗമിക്കുകയാണ്.
നിയമവിരുദ്ധമായി വെടികെട്ടു മത്സരം നടത്തിയെന്ന മറ്റൊരു കേസും നടക്കുന്നുണ്ട്. ആചാരത്തിനും ആഘോഷത്തിനുമായി ജീവൻ ബലി നൽകേണ്ടി വരുന്നവരിൽ അവസാനത്തേത് ആകട്ടെ മുണ്ടത്തിക്കോട്ടേത്തെത് നമുക്ക് ആഗ്രഹിക്കാം
തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി
മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനത്തിന് പിന്നാലെ തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി. പാറമേക്കാവുമായി സംസാരിച്ച് അന്തിമ തീരുമാനമെന്ന് അറിയിപ്പ്. പറമേക്കാവിന്റെ വെടിക്കെട്ടിനായുള്ള പടക്കങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. അവരുമായി സംസാരിച്ച് വെടിക്കെട്ട് പൂർണമായി ഒഴിവാക്കാൻ ശ്രമിക്കുമെന്നാണ് തിരുവമ്പാടി ദേവസ്വം പറയുന്നത്.
വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ പാറമേക്കാവ് ദേവസ്വത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പടക്ക നിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ജില്ലാ കളക്ടർ ആണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ചിറ്റൂർ തഹസിൽദാർ ആർ രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.
വലിയ തോതിൽ പടക്ക നിർമാണം നടക്കുന്നയിടമാണ് പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാല. ചിറ്റൂർ തഹസിൽദാർ പടക്ക നിർമാണ ശാല സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയശേഷമാണ് സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുന്നത്. തൃശൂർ പൂരം നടത്തിപ്പിൽ ജനവികാരം കണക്കിലെടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചിരുന്നു. സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനം അംഗീകരിക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു.
വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം തടസപ്പെടുത്തി യുവതി… പ്രശ്നം ചക്ക
തൃശൂര്‍: വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം തടസപ്പെടുത്തി യുവതി. തൃശൂര്‍ കലക്ടറേറ്റില്‍ മന്ത്രിമാരായ ആര്‍ ബിന്ദു, വി എന്‍ വാസവന്‍, കെ രാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന വാര്‍ത്താസമ്മേളനമാണ് യുവതി തടസപ്പെടുത്തിയത്. സമ്മേളനം തുടങ്ങുന്നതിനുമുന്‍പ് മന്ത്രിമാര്‍ക്ക് മുന്നിലേക്ക് എത്തിയ യുവതി തന്റെ പരാതിക്ക് ആദ്യം പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
മന്ത്രിമാര്‍ക്കുമുന്‍പില്‍ യുവതി തന്റെ നില്‍പ്പ് സമരം ഏറെ നേരത്തേക്ക് തുടര്‍ന്നു. തന്റെ വീടുമായി ബന്ധപ്പെട്ട പരാതികളില്‍ അധികൃതര്‍ കാലങ്ങളായി നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് അവര്‍ മാധ്യമങ്ങള്‍ക്കും മന്ത്രിമാര്‍ക്കും മുന്നില്‍ നിലയുറപ്പിച്ചത്.
വാര്‍ത്താസമ്മേളനത്തിനു ശേഷം പരാതി പരിശോധിക്കാമെന്ന് മന്ത്രിമാര്‍ പറഞ്ഞെങ്കിലും പിന്മാറാന്‍ യുവതി കൂട്ടാക്കിയില്ല. തുടര്‍ന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥരെത്തിയാണ് യുവതിയെ പുറത്തേക്ക് കൊണ്ടുപോയത്. കലക്ടറേറ്റില്‍ സ്വകാര്യ ആവശ്യത്തിനായി എത്തിയതായിരുന്നു യുവതി. വീട്ടിലേക്ക് ചക്കവീഴുന്നതുമായി ബന്ധപ്പെട്ട പരാതിയുമായാണ് യുവതി കലക്ടറേറ്റില്‍ എത്തിയതെന്നാണ് വിവരം.
അമിതവണ്ണം കുറയ്ക്കാനുള്ള മരുന്നിന്റെ വ്യാജൻ വിപണിയിൽ; പിടികൂടിയത് വൻ ശേഖരം
അമിതവണ്ണം കുറയ്ക്കാനും പ്രമേഹ നിയന്ത്രണത്തിനുമായി ഉപയോഗിക്കുന്ന മൗൻജാരോ (Mounjaro) കുത്തിവെപ്പിന്റെ വ്യാജപതിപ്പ് നിർമിച്ച് വിൽക്കുന്ന സംഘം പിടിയില്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് തട്ടിപ്പ് സംഘം പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഒരു ടാക്സി കാറിൽ നിന്നാണ് ലക്ഷക്കണക്കിന് രൂപ വിലവരുന്ന മരുന്നുകൾ കണ്ടെടുത്തത്.
ടാക്സി ഡ്രൈവറായ മുസമ്മിൽ ഖാനെ ചോദ്യം ചെയ്തതിലൂടെ മരുന്ന് നിർമാണത്തിന് പിന്നിൽ പ്രവർത്തിച്ച മുഖ്യപ്രതി അവി ശർമയെ പോലീസ് പിടികൂടി. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചില മരുന്നുകളിൽ വെള്ളം ചേർത്ത് മിശ്രിതമുണ്ടാക്കി, എലി ലില്ലി കമ്പനിയുടെ മൗൻജാരോ എന്ന ബ്രാൻഡ് നാമത്തിൽ പാക്ക് ചെയ്താണ് ഇവർ വിപണിയിലെത്തിച്ചിരുന്നത്.
യഥാർത്ഥ മരുന്നിനെ വെല്ലുന്ന രീതിയിലുള്ള ലേബലുകളും ബാർകോഡുകളും പതിപ്പിച്ചായിരുന്നു വിൽപന. ഓൺലൈൻ പോർട്ടൽ വഴിയാണ് പ്രതികൾ പ്രധാനമായും ഓർഡറുകൾ സ്വീകരിച്ചിരുന്നത്. പിടിച്ചെടുത്ത വ്യാജ മരുന്നുകൾക്ക് ഏകദേശം 70 ലക്ഷം രൂപയോളം വിപണിയിൽ വില വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വ്യാജ മരുന്നുകൾ വിപണിയിൽ എത്തിയ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അംഗീകൃത ഫാർമസികളിൽ നിന്ന് മാത്രം മരുന്നുകൾ വാങ്ങണമെന്നും ഹരിയാണ ഡ്രഗ് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഭർത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്നു
മലപ്പുറം. പെരിന്തൽമണ്ണയിൽ ഭർത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്നു.ചേരിക്കല്ലൻ ഷഫ്ന ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് മുൻഷാദിനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു
വാക്ക് തർക്കത്തിനിടെ ഇന്നലെ ഉച്ചക്കാണ് ഭർത്താവ് മുൻഷാദ് ഷഫ്നയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത് .ഗുരുതരമായി പൊള്ളലേറ്റ ഷഫ്നയെ ഉടൻ പെരിന്തൽമണ്ണയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.
ചികിത്സയിലിരിക്കെയാണ് ഷഫ്ന മരണത്തിന് കീഴടങ്ങിയത്.
സംഭവത്തിന് പിന്നാലെ ഭർത്താവ് മുൻഷാദിനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു.
ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്.
നേരത്തെയും ഇരുവരും തമ്മിൽ തർക്കവും കയ്യാങ്കളിയും ഉണ്ടായിട്ടുണ്ട്.ഇരുവരുടെയും രണ്ടാം വിവാഹമാണ് ഇപ്പോഴത്തേത്.
തമിഴ്നാട് നാളെ പോളിങ് ബുത്തിലേക്ക്, പശ്ചിമബംഗാളിലെ ഒന്നാംഘട്ടവും നാളെ
ചെന്നൈ, കൊല്‍ക്കൊത്ത. തമിഴ്നാട് നാളെ പോളിങ് ബുത്തിലേക്ക്. പശ്ചിമബംഗാളിലെ ഒന്നാംഘട്ടത്തിലെ 152 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും നാളെ നടക്കും. ബംഗാളിലെങ്ങും കനത്ത സുരക്ഷ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. തമിഴ്നാട്ടിൽ ചതുഷ്കോണ മൽസരം നടക്കുന്ന നിരവധി മണ്ഡലങ്ങളുമുണ്ട്.
തമിഴ്നാട്ടിൽ ഓരോ മണ്ഡലത്തിലും സഖ്യങ്ങളേയും സ്വതന്ത്രരേയും തട്ടി നടക്കാൻ വയ്യാത്ത സ്ഥിതിയാണ്. 14 പാർട്ടികളാണ് ഡിഎംകെ സഖ്യത്തിലുള്ളത്. 28 സീറ്റിൽ മൽസരിക്കുന്ന കോൺഗ്രസ് മുതൽ അഞ്ചുവീതം സീറ്റുകളിലുള്ള സിപിഐഎമ്മും സിപിഐഎയും പിന്നെ രണ്ടു സീറ്റിലുള്ള മുസ്ലിലീഗും ഒരു സീറ്റിൽ മൽസരിക്കുന്ന എസ് ഡി പി ഐയും. ഇവരെല്ലാം ഒരു കുടക്കീഴിൽ അണിനിരക്കുന്നു. എഐഎഡിഎംകെ മുന്നണിയിൽ 27 സീറ്റിൽ മൽസരിക്കുന്ന ബിജെപി മുതൽ ഒരു സീറ്റിൽ മൽസരിക്കുന്ന സിംഗർ തമിഴർ മുന്നേറ്റ കഴകം വരെ 16 പാർട്ടികൾ. നടൻ വിജയ് യുടെ ടിവികെ 233 സീറ്റിൽ ഒറ്റയ്ക്കു മൽസരിക്കുന്നു. ഇതിനു പുറമെ നാം തമിഴർ കക്ഷി 234 സീറ്റിലും ഒറ്റയ്ക്കു മൽസരിക്കുന്നുണ്ട്. ചില മണ്ഡലങ്ങളിലെങ്കിലും മുൻ തെരഞ്ഞെടുപ്പുകളിൽ നിന്നു ഭിന്നമായി ചതുഷ്കോണ മൽസരമാണ്. ഡിഎംകെ വിരുദ്ധ വോട്ടുകൾ ഭിന്നിക്കും എന്നതിലാണ് സർക്കാരിന്‍റെ തുടർഭരണ പ്രതീക്ഷ.

പശ്ചിമബംഗാളിൽ ഏറ്റവും സംഘർഷഭരിതമായ മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്. കേന്ദ്രസേനയാണ് മിക്ക മണ്ഡലങ്ങളിലും നിറഞ്ഞു നിൽക്കുന്നത്. തെരഞ്ഞെടുപ്പിന്‍റെ തലേദിനത്തിലും വിവാദങ്ങൾക്ക് കുറവില്ല. സൂററ്റിൽ നിന്ന് കൊൽക്കൊത്തയിലേക്ക് പ്രത്യേക സൌജന്യ ട്രെയിൻ ഓടിച്ച ബിജെപിക്ക് എതിരേ തൃണമൂൽ കോൺഗ്രസ് പരാതി നൽകി കഴിഞ്ഞു. ബംഗാളിൽ നിന്ന് സൂററ്റിലെത്തി ജോലിചെയ്യുന്ന തൊഴിലാളികൾക്ക് വോട്ട് ചെയ്യാൻ പോകുന്നതിനാണ് ബിജെപി പ്രത്യേക ട്രെയിൻ ബുക്ക് ചെയ്തത്.
കൊൽക്കൊത്തയിൽ ഇന്നലെ നാലുമണിക്കൂർ നേരമാണ് അമിത് ഷാ ബിജെപി പ്രവർത്തകർക്കൊപ്പം സ്ഥിതിഗതികൾ വിലയിരുത്തിയത്. മാരത്തൺ യോഗത്തിനു ശേഷം അമിത് ഷാ മറ്റൊന്നു കൂടി പ്രഖ്യാപിച്ചു. ഏപ്രിൽ 27ന് ശേഷം മാത്രമേ ബംഗാളിൽ നിന്നു മടങ്ങുന്നുള്ളൂ എന്നായിരുന്നു അത്. ഇതനുസരിച്ച് രണ്ടാം ഘട്ട വോട്ടെടുപ്പിന്‍റെ പ്രചാരണം തീരുന്ന ദിവസം വരെ അമിത് ഷാ ബംഗാളിൽ ഉണ്ടാകും. ബിജെപിയുടെ കാടടച്ചുള്ള പ്രചാരണം തുടരുന്നുണ്ടെങ്കിൽ മൂന്നിൽ രണ്ടു സീറ്റുകളിലും വിജയിക്കും എന്ന പ്രത്യാശയിലാണ് തൃണമൂൽ നേതൃത്വം
ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത് വിവാദമായ പശ്ചാത്തലത്തില്‍ നന്ദഗോവിന്ദം ഭജന്‍സിനെ പിന്തുണച്ച് ക്ഷേത്ര കമ്മിറ്റി
കോട്ടയം: ക്ഷേത്രോത്സവത്തിലെ സംഗീത പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത് വിവാദമായ പശ്ചാത്തലത്തില്‍ നന്ദഗോവിന്ദം ഭജന്‍സിനെ പിന്തുണച്ച് നട്ടാശ്ശേരി വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി. നന്ദഗോവിന്ദം ഭജന്‍സ് ക്രിസ്തീയ ഭക്തി ഗാനം പാടിയതില്‍ ഒരു തെറ്റും കാണുന്നില്ലെന്ന് ക്ഷേത്ര കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാര്‍ദപരമായാണ് ജീവിക്കുന്നതെന്നും ഇത്തരത്തിലുള്ള വിവാദം ഇളക്കിവിട്ട് നിലവിലുള്ള അവസ്ഥയെ തകര്‍ക്കരുതെന്നും ക്ഷേത്ര കമ്മിറ്റി അഭ്യര്‍ഥിച്ചു.
നന്ദഗോവിന്ദം ഭജന്‍സ് നടത്തിയ പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഈ സാഹചര്യത്തില്‍ ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ, അതും പ്രത്യേകിച്ച് ക്ഷേത്രത്തെ സംബന്ധിച്ചാകുമ്പോള്‍. നന്ദഗോവിന്ദം ഭജന്‍സ് കഴിഞ്ഞ പതിനാലാം തീയതി ഒരു പ്രോഗ്രാം ഞങ്ങളുടെ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു. ക്ഷേത്ര പുനര്‍നിര്‍മാണം നടക്കുന്നതു കൊണ്ട് അതിന് ഒരു പ്രചാരണമെന്ന രീതിയില്‍ നന്ദഗോവിന്ദം ഭജന്‍സ് സൗജന്യം ആയി ക്ഷേത്രത്തിനു വേണ്ടി നടത്തിയ പ്രോഗ്രാമാണ്. അത് കുറച്ചു പേര്‍ വളരെയധികം വിവാദത്തില്‍ എത്തിച്ചിരിക്കുകയാണ്.
ഒരു കാര്യം പ്രത്യേകമായി പറയാനുള്ളത് ഒന്നാമതായി ഈ പ്രോഗ്രാം നടന്നത് ക്ഷേത്ര മതില്‍ക്കെട്ടിനകത്തല്ല. അതിനുള്ളില്‍ സ്ഥലമില്ലാതിരുന്നതു കൊണ്ട് വെളിയില്‍ ഒരു സ്ഥലം അതിനു വേണ്ടി ഒരുക്കി എടുക്കുകയാണ് ചെയ്തത്. തന്നെയുമല്ല ഈ നാട്ടിലുള്ള എല്ലാ വിഭാഗം ജനങ്ങളും അതിന് ഇന്ന മതം എന്നൊന്നുമില്ല, എല്ലാവരും ഒരുമിച്ച് സഹകരിച്ചാണ് ഈ പ്രോഗ്രാം ഇവിടെ നടത്തിയത്.
നന്ദഗോവിന്ദത്തിന്റെ സ്വന്തം തട്ടകം, അവര്‍ വളര്‍ന്നത് ഇവിടെ നിന്നാണ്, നവീന്‍ എല്‍കെജി മുതല്‍ പഠിച്ചത് ഇവിടത്തെ പള്ളി സ്‌കൂളിലാണ്. പഠിപ്പിച്ചതില്‍ എല്ലാ വിഭാഗത്തിലുമുള്ള ടീച്ചര്‍മാരുമുണ്ട്. അതിനാല്‍ത്തന്നെ പ്രോഗ്രാം കേള്‍ക്കാന്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുപോലെ സഹകരിച്ചിരുന്നു. ജനബാഹുല്യം കണക്കിലെടുത്ത് ഫ്രീ പാസ്സോടു കൂടിയാണ് പ്രോഗ്രാം കണ്‍ട്രോള്‍ ചെയ്തത്. ഈ നാട്ടിലുള്ള എല്ലാവര്‍ക്കും പ്രോഗ്രാം കാണുന്നതിനും കേള്‍ക്കുന്നതിനും ജാതിമതഭേദമന്യേ പാസുകള്‍ വീട്ടിലെത്തിച്ചിരുന്നു. എല്ലാവരും വരികയും പ്രോഗ്രാം കേള്‍ക്കുകയും ചെയ്തു.
ഈ അമ്പലത്തില്‍ നടക്കുന്ന എല്ലാ പരിപാടികള്‍ക്കും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ട്. ഇവിടത്തെ ദേശവിളക്കിന് നമ്മള്‍ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്. താലപ്പൊലി കടന്നു പോകുമ്പോള്‍ അവര്‍ വഴിയരികില്‍ തിരി തെളിയുന്നതുമെല്ലാം വര്‍ഷവും നടക്കുന്നതാണ്. അതാണ് ഈ നാട്ടിലെ സമ്പ്രദായവും ഈ നാട്ടിലെ ഏകതയും.
അങ്ങനെയുള്ള ഒരു സ്ഥലത്ത് ഇതുപോലൊരു പ്രോഗ്രാം നടന്നപ്പോള്‍ അവിടെ നവീനെ പഠിപ്പിച്ച അധ്യാപകരും അവരുടെ സുഹൃത്തുക്കളും സഹപാഠികളും അവരുടെ വീട്ടുകാരും എല്ലാം ഉണ്ടായിരുന്നു. അപ്പോള്‍ അവിടെ അങ്ങനെ ഒരു ഗാനം പാടുന്നതില്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു തെറ്റും കണ്ടില്ല. അത് ഒരു വലിയ അപരാധമാണെന്ന് ഞങ്ങള്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. ഈ ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാര്‍ദപരമായി ജീവിക്കുന്നവരാണ്. അങ്ങനെയുള്ള ഒരു ദേശത്തെ ഇത്തരത്തിലുള്ള ഒരു വിവാദം ഇളക്കിവിട്ട് നിലവിലുള്ള സൗഹാര്‍ദത്തെ എല്ലാവരുംകൂടി തകര്‍ക്കരുത് എന്ന് മാത്രമേ ഈ അവസരത്തില്‍ പറയാനുള്ളൂ.
കഴിഞ്ഞ ദിവസമാണ് കോട്ടയം നട്ടാശ്ശേരിയിലെ ക്ഷേത്ര പരിപാടിയില്‍ നന്ദഗോവിന്ദം ഭജന്‍സ് ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത്. യേശുദാസിന്റെ സ്വരമാധുരിയില്‍ പിറന്ന ‘ഈ പരദേവനഹോ’ എന്ന ഗാനമാണ് സംഘം ആലപിച്ചത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ക്കായി ഒരു ഗാനം ആലപിക്കട്ടെ എന്ന് ചോദിക്കുമ്പോള്‍ കാണികള്‍ കയ്യടിച്ച് സ്വീകരിക്കുന്നത് നന്ദഗോവിന്ദം ഭജന്‍സ് പുറത്തുവിട്ട വിഡിയോയില്‍ കാണാം. തുടര്‍ന്നാണ് ഇവര്‍ ഭക്തിഗാനം ആലപിച്ചത്.
‘ഞാന്‍ എല്‍കെജി മുതല്‍ പഠിച്ചത് ഇവിടെ പള്ളി സ്‌കൂളിലാണ്, ഹോളി ഫാമിലി സ്‌കൂളിലാണ്. എന്റെ കുറേ സുഹൃത്തുക്കളൊക്കെ ഇവിടെയുണ്ട്. ഈ പരിപാടിക്കുവേണ്ടി പാര്‍ക്കിങ് സൗകര്യങ്ങളൊക്കെ ഒരുക്കിതന്നത് ഇവിടത്തെ പള്ളി ഗ്രൗണ്ടിലാണ്. ദേശവിളക്ക് നടക്കുന്ന സമയത്ത് ഇവിടെയുള്ള പള്ളിയിലും വിളക്ക് തെളിയിക്കും. അങ്ങനെ പോകുന്നൊരു നാടാണ്. ഈയൊരു കാലഘട്ടത്തില്‍ മതസൗഹാര്‍ദമെന്ന് പറയുന്നത് എന്തൊക്കെയോ പ്രശ്‌നമുള്ള കാര്യംപോലെയാണ് ഇപ്പോള്‍. അതൊന്നും അറിയാത്ത കാലത്തും സൗഹാര്‍ദത്തോടെ ജീവിച്ച മനുഷ്യരാണ് ഞങ്ങള്‍. ഭജന കേള്‍ക്കാന്‍ ഇന്ന് തിരുവനന്തപുരത്തു നിന്ന് ക്രിസ്ത്യാനികളായ എന്റെ ചില അധ്യാപകര്‍ ഇവിടെ വന്നിട്ടുണ്ട്. അവരിവിടെ ഉണ്ടാകും. ഒരു കാര്യങ്ങളിലും വ്യത്യാസമൊന്നും കാണാത്ത നാടാണ്. നമുക്ക് ഇത്രയും സൗകര്യങ്ങളൊക്കെ ചെയ്തു തന്ന അവര്‍ക്കു വേണ്ടി ഒരു പാട്ട് നമുക്ക് പാടാമല്ലോ അല്ലെ?’- ഗാനം ആലപിക്കുന്നതിന് മുന്‍പ് നവീന്‍ പറഞ്ഞ വാക്കുകള്‍.
വിഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ എതിര്‍പ്പുമായി ഒരുവിഭാഗം പ്രത്യക്ഷപ്പെടുകയായിരുന്നു. ക്ഷേത്രത്തിന്റെ പരിപാടിയില്‍ ക്രിസ്തീയഭക്തി ഗാനം പാടിയത് ശരിയായില്ല എന്നായിരുന്നു ഇവരുടെ വാദം. ഇതിനെതിരെയാണ് ഇപ്പോള്‍ ക്ഷേത്ര കമ്മിറ്റി തന്നെ മുന്നോട്ട് വന്നിരിക്കുന്നത്. വിഷയത്തില്‍ നന്ദഗോവിന്ദം ഭജന്‍സും നിലപാട് വ്യക്തമാക്കിയിരുന്നു.
ആരുടെയും വിശ്വാസങ്ങളെയോ വികാരങ്ങളെയോ വേദനിപ്പിക്കാനുള്ള ഉദ്ദേശ്യം ഒരിക്കലും ഉണ്ടായിരുന്നില്ല. ഇത് ആരെയെങ്കിലും അസ്വസ്ഥരാക്കി എന്നുണ്ടെങ്കില്‍ ആ വികാരത്തെ മാനിക്കുന്നു എന്ന് നന്ദഗോവിന്ദം ഭജന്‍സ് സോഷ്യല്‍ മീഡിയാ പേജില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
‘നന്ദഗോവിന്ദം എപ്പോഴും ഭക്തി, ഐക്യം, സംഗീതത്തിലൂടെ ആളുകള്‍ ഒന്നാകുന്ന ആത്മാവ് എന്നിവയ്ക്കായി നിലകൊണ്ടതാണ്. അത് മാറിയിട്ടില്ല. സംഗീതം നന്ദിയും ആദരവും ബന്ധവും പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു ശക്തിയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു അതായിരുന്നു ആ നിമിഷത്തിന് പിന്നിലുള്ള ഏക ചിന്ത. ‘- പോസ്റ്റില്‍ പറയുന്നു.





































