Home News Kerala ദുരന്തത്തിന് കാരണം ചൂടല്ല… വിലയിരുത്തി പെസോ

ദുരന്തത്തിന് കാരണം ചൂടല്ല… വിലയിരുത്തി പെസോ

Advertisement

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന് കാരണം കനത്ത ചൂടല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ പ്രാഥമികമായി വിലയിരുത്തി. ഷോർട്ട് സർക്യൂട്ട് മൂലമാണോ സ്ഫോടനം ഉണ്ടായതെന്ന കാര്യത്തിലാണ് ഇപ്പോൾ പ്രധാനമായും പരിശോധന നടക്കുന്നത്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധന പൂർത്തിയായിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് അപകടകാരണം വ്യക്തമാക്കുന്നതിൽ നിർണ്ണായകമാകും. ലൈസൻസ് ഉണ്ടായിരുന്നുവെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന കാര്യവും അധികൃതർ അന്വേഷിച്ചുവരികയാണ്.

സ്ഫോടനം നടന്ന സ്ഥലത്തും സമീപത്തെ കുളത്തിലും ശരീരഭാഗങ്ങൾക്കായി നടത്തിയ വിശദമായ പരിശോധനകൾ അവസാനിച്ചു. കുളത്തിൽ നിന്ന് ശരീരഭാഗങ്ങളൊന്നും കണ്ടെത്താനായില്ലെങ്കിലും ചില വസ്തുക്കൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്ഫോടനത്തിൽ ഇതുവരെ 13 മരണം സ്ഥിരീകരിച്ചു. ഇതിൽ 8 പേരെ തിരിച്ചറിഞ്ഞു. ഏഴ് മൃതദേഹങ്ങൾ മോർച്ചറിയിൽ എത്തിച്ചിട്ടുണ്ട്. 13 പേർ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്; ഇതിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള പ്രാഥമിക തെളിവെടുപ്പ് പൂർത്തിയായി. ഫോറൻസിക് സംഘം ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയ്ക്ക് ശേഷം പോലീസ് നിർദ്ദേശാനുസരണം ബാക്കി നടപടികൾ സ്വീകരിക്കും. ദുരന്തത്തിന്റെ ആഘാതം കണക്കിലെടുത്ത് ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here