27.9 C
Kollam
Saturday 5th September, 2026 | 08:34:28 PM
Home News Breaking News നഗ്‌ന ദൃശ്യങ്ങൾ അച്ഛനും സഹോദരനും അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ബന്ധു പണം തട്ടി,ആത്മഹത്യക്കുറിപ്പില്‍ ഞെട്ടിക്കും വിവരങ്ങള്‍

നഗ്‌ന ദൃശ്യങ്ങൾ അച്ഛനും സഹോദരനും അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ബന്ധു പണം തട്ടി,ആത്മഹത്യക്കുറിപ്പില്‍ ഞെട്ടിക്കും വിവരങ്ങള്‍

കോഴിക്കോട് .യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിൻ്റെ ബന്ധുവിനെതിരെ പരാതി.അരിക്കുളം വാകമോളി സ്വദേശിയായ അപർണയാണ് ഇക്കഴിഞ്ഞ ജൂൺ 19 ന് ആത്മഹത്യ ചെയ്തത്.ഭർത്താവ് വിജിലിൻ്റെ ബന്ധുവായ യുവാവ് അപർണയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ

നഗ്‌ന ദൃശ്യങ്ങൾ അച്ഛനും സഹോദരനും അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തു. ഓൺലൈൻ ആപ്പുകളിൽ നിന്ന് രണ്ട് ലക്ഷത്തോളം രൂപ ലോൺ എടുപ്പിച്ചു. 4 മാസം മുമ്പ് കൊയിലാണ്ടി പോലീസിനെ പരാതിയുമായി അപർണ സമീപിച്ചിരുന്നു

പിന്നീടും യുവാവിന്റെ ഭീഷണി തുടർന്നതോടെയാണ് അപർണ ആത്മഹത്യ ചെയ്തതെന്നും ഭർത്താവ് നൽകിയ പരാതിയിൽ. ഇക്കാര്യങ്ങൾ വിശദീകരിച്ചുള്ള അപർണയുടെ ആത്മഹത്യാക്കുറിപ്പ് കിട്ടിയതോടെയാണ് കുടുംബം പരാതി നൽകിയത്. അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും കുടുംബം പരാതി നൽകും