27.9 C
Kollam
Saturday 5th September, 2026 | 07:27:04 PM
Home News Breaking News ലഹരിഗുളിക വേട്ട, പിടിയിലായ മലയാളികൾ ഇടനിലക്കാർ

ലഹരിഗുളിക വേട്ട, പിടിയിലായ മലയാളികൾ ഇടനിലക്കാർ

കൊച്ചി.’ട്രമാഡോൾ’ ലഹരിഗുളിക വേട്ട, പിടിയിലായ മലയാളികൾ ലഹരി റാക്കറ്റിന്റെ ഇടനിലക്കാർ.ലഹരിഗുളിക കടത്തിൽ മലയാളി ബന്ധം കണ്ടെത്തുന്നത് ഇതാദ്യം. റാക്കറ്റിൽ നിന്ന് ഗുളിക വിതരണത്തിന് കരാറെടുത്തത് മലപ്പുറം സ്വദേശി ഫിർദോസ്

കൂടുതൽ മലയാളികളുടെ പങ്കിൽ അന്വേഷണം ആരംഭിച്ച് ഏജൻസികൾ.ലഹരിഗുളികകളുടെ കയറ്റുമതി ആഫ്രിക്കൻ രാജ്യങ്ങളിലേക്ക്. ആഫ്രിക്കൻ രാജ്യമായ ഗിനി ബിസാവുവിൽ എത്തിച്ച് മറ്റ് രാജ്യങ്ങളിലേക്ക് വിതരണം.പിടികൂടിയ 12 കോടി ഗുളികകൾ കടത്തിയത് ലിബിയ ലക്ഷ്യമാക്കി

ട്രമാഡോൾ അറിയപ്പെടുന്നത് ‘ഫൈറ്റർ ഡ്രഗ്’ എന്ന പേരിൽ.ഐഎസ് തീവ്രവാദികളും ചാവേറുകളും വ്യാപകമായി ഉപയോഗിക്കുന്നു.ലഹരിഗുളികകളുടെ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിൽ.ഇന്ത്യയിൽ വിൽപനയ്ക്കും കയറ്റുമതിക്കും കർശന നിയന്ത്രണം

വേദനസംഹാരിയായ ഗുളികയുടെ വിതരണം ഡോക്ടറുടെ നിർദേശപ്രകാരം മാത്രം.ദുരുപയോഗം തടയാൻ എൻഡിപിഎസ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തി