29.3 C
Kollam
Saturday 5th September, 2026 | 06:13:31 PM
Home News Breaking News കേന്ദ്രസർക്കാരിൻ്റെ സമഗ്ര ശിക്ഷാ പദ്ധതി അവലോകന യോഗത്തിന് ഇന്ന് തുടക്കം,പിഎംശ്രീ മൂലം കേരളത്തിന് കുടിശികയായി ലഭിക്കാൻ...

കേന്ദ്രസർക്കാരിൻ്റെ സമഗ്ര ശിക്ഷാ പദ്ധതി അവലോകന യോഗത്തിന് ഇന്ന് തുടക്കം,പിഎംശ്രീ മൂലം കേരളത്തിന് കുടിശികയായി ലഭിക്കാൻ ഉള്ളത് 1100 കോടി

ന്യൂഡെല്‍ഹി.കേന്ദ്രസർക്കാരിൻ്റെ സമഗ്ര ശിക്ഷാ പദ്ധതി അവലോകന യോഗത്തിന് ഇന്ന് തുടക്കമാകും. കേരളത്തിൽ പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആളിക്കത്തുന്നതിടെയാണ് കേന്ദ്ര സർക്കാർ യോഗം വിളിച്ചത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ വിളിച്ച യോഗത്തിൽ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ പങ്കെടുക്കും. ഇന്നും നാളെയുമാണ് യോഗം ചേരുന്നത്. കേരളത്തെ പ്രതിനിധീകരിച്ച് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനൊപ്പം പൊതു വിദ്യാഭ്യാസ സ്പെഷ്യൽ സെക്രട്ടറി ഡി സജിത്ത് ബാബുവും യോഗത്തിൽ പങ്കെടുക്കും.

പി എം ശ്രീ പദ്ധതിയുടെ പേരിൽ എസ് എസ് കെ ഫണ്ട് തടഞ്ഞു വെച്ചത്തിലെ അതൃപ്തിയും കേരളം ബോധ്യപ്പെടുത്തും. പി എം ശ്രീ പദ്ധതി നടപ്പാക്കാത്തതിൻ്റെ പേരിൽ 1100 കോടി SSK ഫണ്ടാണ് കേരളത്തിന് കുടിശികയായി ലഭിക്കാൻ ഉള്ളത്. യോഗത്തിൽ സ്കൂൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതിയായ പി എം പോഷൺ അവലോകനവും നടക്കും. അതിനിടെ കേരളത്തിൽ പി എം ശ്രീ ഉപസമിതി വീണ്ടും യോഗം ചേർന്നശേഷം മാത്രമേ അന്തിമ റിപ്പോർട്ട് സമർപ്പിക്കൂ