27.2 C
Kollam
Friday 11th September, 2026 | 10:23:22 PM
Home News Kerala സ്കൂൾ അമ്മയ്ക്കൊരു ഓണപ്പുടവ

സ്കൂൾ അമ്മയ്ക്കൊരു ഓണപ്പുടവ

കൊല്ലം. കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ പ്രതിഭകളായ കുട്ടികളെയും അധ്യാപകരെയും പ്രോത്സാഹിപ്പിക്കുന്നതിനായി തുടങ്ങിയ വിദ്യാഭ്യാസ ഓൺലൈൻ ചാനലായ പള്ളിക്കൂടം ടി വി യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്‌കൂളമ്മക്കൊരു ഓണപ്പുടവ പദ്ധതി ആഗസ്റ്റ് 21 ന് കേരളത്തിലെ എല്ലാ ജില്ലകളിലും നടക്കും.

കേരളത്തിലെ സ്കൂൾ പാചക തൊഴിലാളികളെ ഓണപ്പുടവ നൽകി ആദരിക്കുന്ന ചടങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനം
കൊല്ലം ജില്ലാ ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ ജില്ലയിലെ ചാത്തിനാകുളം എംഎസ്എം എച്ച് എസ് എസിൽ നടക്കും. അന്നം തരുന്നവരെ ആദരിക്കുവാനും ഏത് തൊഴിലിനെയും തെഴിലാളിയെയും സ്നേഹിക്കുവാനും ബഹുമാനിക്കുവാനും കുട്ടികൾക്കു നൽകുന്ന ഓണസന്ദേശം കൂടിയാണ് ഈ പരിപാടി.കേരളത്തിലെ എല്ലാ ജില്ലകളിലും പ്രോഗ്രാം സംഘടിപ്പിച്ചിട്ടുണ്ടെന്ന് ചീഫ് എഡിറ്റർ എൽ സുഗതനും ചെയർമാൻ ഡോ ജിതേഷ്ജിയും പറഞ്ഞു.